നിന്നനില്‍പ്പില്‍ ഞാനുരുകിപ്പോയി. മനസാ വാചാ കര്‍മ്മണാ എനിക്കറിയാത്തതും ഞാന്‍ ചിന്തിച്ചിട്ടില്ലാത്തതുമായ കാര്യമാണ് ഈ മഹാപാപി പറഞ്ഞിരിക്കുന്നത്. വെറുതെയല്ല അച്ഛന്‍ എന്നെ വിലക്കിയത്. കോപം പെരുവിരല്‍ മുതല്‍ എന്നെ കീഴടക്കി. ഇനി ഇവന്റെ പെണ്ണുമ്പിള്ള തരുന്ന തൂശന്‍ വേണ്ട എന്ന് തീരുമാനമെടുത്ത ഞാന്‍ സൈക്കിള്‍ സ്റ്റാന്റില്‍ വച്ചിട്ട് കോപത്തോടെ മുണ്ടുമടക്കിക്കുത്തി. എന്നിട്ട് നേരെ അയാളുടെ മുന്‍പിലേക്ക് ചെന്നു.
“എന്താടോ താന്‍ പറഞ്ഞെ? തന്റെ പെണ്ണുംപിള്ളേ കാണാനാ ഞാന്‍ വന്നേന്നോ? എടൊ ഞരമ്പുരോഗി, തന്റെ തൊലിഞ്ഞ ഭാര്യെ ഞാനിതുവരെ കണ്ടിട്ടില്ല. ആരാണ്ട് പറഞ്ഞറിഞ്ഞതാണ് താന്‍ കള്ളുംകുടിച്ചു തലേം കുത്തി നടക്കുന്ന കൊണ്ട് ആ പാവം സ്ത്രീ ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ ട്യൂഷനെടുക്കുന്നുണ്ടെന്ന വിവരം. ഞാന്‍ കോളജിലാടോ കോപ്പേ പഠിക്കുന്നത്. നല്ല പൂവന്‍പഴം പോലുള്ള ചരക്ക് പെമ്പിള്ളാര് ഇഷ്ടംപോലെ ഉള്ള കോളജില്‍. അപ്പഴാ തന്റെ മുതുക്ക് ഭാര്യ..ത്ഫൂ” അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് നിലത്തേക്ക് കാറിത്തുപ്പിയശേഷം സൈക്കളിന്റെ സ്റ്റാന്റില്‍ ഊക്കോടെ തട്ടിയിറക്കി.
എന്റെ പ്രതികരണം അയാളെ ഞെട്ടിച്ചെന്ന് എനിക്ക് മനസിലായി. മറുപടി ഇല്ലാതെയുള്ള അയാളുടെ നില്‍പ്പ് നോക്കി ഭീഷണിയോടെ വപ്പു കടിച്ചിട്ട് ഞാന്‍ സൈക്കിളിലേക്ക് ചാടിക്കയറി.
“കുട്ടീ ഒന്ന് നിന്നേ”
കാതില്‍ തേന്മഴ പോലെ വന്നുപതിച്ച ആ ശബ്ദം കേട്ടു ഞാന്‍ ബ്രേക്കില്‍ കൈയമര്‍ത്തി. സുകുമാരനങ്കിള്‍ എന്നെ നോക്കാതെ എന്തോ പിറുപിറുത്തുകൊണ്ട് ചടുലമായി പുറത്തേക്ക് നടന്നുപോയി. ഞാന്‍ സൈക്കിള്‍ തിരിക്കാതെ അതിലിരുന്നുകൊണ്ടുതന്നെ തിരിഞ്ഞുനോക്കി.
പെരുവിരല്‍മുതല്‍ ഒരു തരിപ്പ് എന്റെ ശിരസ്സുവരെ പടര്‍ന്നുപിടിച്ചത് ഞാനറിഞ്ഞു. എന്ത് നിമ്മി! എന്ത് കോളജ്! അവിടെ ഏതു ചരക്ക്? അവരൊക്കെ ഇവരുടെ മുന്‍പില്‍ എന്ത്?? ഈശ്വരാ ഈ സ്ത്രീയായിരുന്നോ പാര്‍വ്വതി? അടിമുടി ഒരു വിറയല്‍ എന്നെ ബാധിച്ചു.
“ഒന്നിങ്ങു വന്നേ” അവരെന്നെ നോക്കി വിളിച്ചു.
യാന്ത്രികമായി തലയാട്ടിയ ഞാന്‍ ഒരു യന്ത്രത്തെപ്പോലെ ഇറങ്ങി സൈക്കിളുരുട്ടി അവരുടെ അടുത്തേക്ക് ചെന്നു.
ഓടിട്ട ചെറിയൊരു വീടായിരുന്നു അവരുടേത്. നിലത്ത് നിന്നും മൂന്നടിയോളം ഉയരത്തിലാണ് അത് നില്‍ക്കുന്നത്. ഉയരമുള്ള തിണ്ണയെ രണ്ടുഭാഗങ്ങളായി തിരിച്ച് പലകകള്‍ അടിച്ച മറകള്‍ ഉണ്ട്. അതിന്റെ നടുവില്‍, മുകളിലായി നില്‍ക്കുന്നത് സാക്ഷാല്‍ പാര്‍വ്വതീദേവി തന്നെയാണോ എന്ന് ഞാന്‍ ശങ്കിക്കാതിരുന്നില്ല.