“ഒന്നാമതായി കുട്ടി ചെയ്യേണ്ടത്, മലയാളം ഇംഗ്ലീഷായി പറയരുത് എന്നതാണ്. നമ്മള്‍ പൊതുവേ ഇംഗ്ലീഷ് പറയുന്നത് മലയാള ശൈലിയെ തര്‍ജ്ജമ ചെയുതുകൊണ്ടാണ്. ഫൊര്‍ എക്സാമ്പിള്‍ എനിക്ക് വിശക്കുന്നു എന്ന് എങ്ങനെയാണ് ഇംഗ്ലീഷില്‍ പറയുന്നത്?” ചേച്ചി ക്ലാസ് ആരംഭിച്ചുകൊണ്ട് എന്നോട് ചോദിച്ചു.
ഞാന്‍ ആലോചിച്ചു. എങ്ങനെയാണ് പറയുന്നത്. എനിക്ക് എന്നാല്‍ മി. അതോ ടു മിയോ? വിശക്കുന്നു എന്നത് ഫീലിംഗ് ഹംഗര്‍? അവസാനം ഞാന്‍ മടിച്ചുമടിച്ച് പറഞ്ഞു:
“മി ഫീലിംഗ് ഹംഗര്‍”
ചേച്ചി ചിരിച്ചു. പിന്നെയിങ്ങനെ പറഞ്ഞു:
“ഇതാണ് മംഗ്ലീഷ്. ഇംഗ്ലീഷില്‍ പറയുന്നത് അയാം ഹംഗ്രി എന്നാണ്. നിങ്ങള്‍ വീട്ടിലുണ്ടോ എന്നെങ്ങനെ ചോദിക്കും?” ചേച്ചി അടുത്ത ചോദ്യമുതിര്‍ത്തു.
“ആര്‍ യു ഇന്‍ ഹോം?”
“നോ, ആര്‍ യു ഹോം. അത്രയും മതി”
“ഒരു വര്‍ഷമായി ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു; ഒന്ന് പറഞ്ഞേ”
“ഫോര്‍ വണ്‍ ഇയര്‍ അയാം സ്റ്റഡിയിംഗ് ആന്‍ഡ് സ്റ്റഡിയിംഗ്”
ചേച്ചി കുടുകുടെ ചിരിച്ചു എന്റെ ഇംഗ്ലീഷിന്റെ പ്രഭാവത്തില്‍. ആ ചിരി മനോഹരങ്ങളായ തുടുത്ത കവിളുകളില്‍ വിരിയിച്ച നുണക്കുഴികളിലേക്കും ചുവന്നുതുടുത്ത മോണകളിലേക്കും മനോഹരമായ ദന്തനിരകളിലേക്കും തുടുത്ത നാവിലേക്കും കൊതിയോടെ ഞാന്‍ നോക്കിയിരുന്നുപോയി.
“ഐ ഹാവ് ബീന്‍ സ്റ്റഡിയിംഗ് ഫോര്‍ ലാസ്റ്റ് വണ്‍ ഇയര്‍” ചിരി നിര്‍ത്തിയിട്ട് ചേച്ചി എന്നെ തിരുത്തി.
അങ്ങനെ എന്റെ പഠനം തുടങ്ങി. പ്രത്യേകിച്ച് സമയം ഒന്നും നോക്കാതെ രണ്ടും മൂന്നും മണിക്കൂറുകള്‍ ചേച്ചി എന്നെ പരിശീലിപ്പിച്ചു. ഏതാണ്ട് പത്തു ദിവസങ്ങളായി ഞാന്‍ പഠിക്കാന്‍ വന്നിട്ടും അങ്കിളിന് എന്നെ കാണാന്‍ സാധിച്ചില്ല. എന്റെ തിരിച്ചുപോക്ക് പുഴയുടെ അരികിലൂടെയായിരുന്നു. അതിലേ കുറെ മുന്‍പോട്ടു ചെന്നാല്‍ മറ്റൊരു ഇടറോഡ് പുഴയിലേക്ക് എത്തുന്നുണ്ട്. ആ വഴിയിലൂടെ എനിക്ക് വീട്ടിലേക്കുള്ള റോഡില്‍ എത്താന്‍ പറ്റും. സത്യം പറഞ്ഞാല്‍ തുടക്കത്തില്‍ ചേച്ചിയോട് തോന്നിയ കാമം എന്റെ ഉള്ളില്‍ ഇപ്പോഴും ഉണ്ടായിരുന്നെങ്കിലും, നിര്‍മ്മലമായ ആ പെരുമാറ്റം എന്നെ അങ്ങനെ ചിന്തിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. ചേച്ചിയെ കണ്ടിരിക്കുന്നത് തന്നെ ഒരു ഭാഗ്യമായി ഞാന്‍ കരുതി. എന്റെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റം ഉണ്ടായി ആ ബന്ധം ഇല്ലാതാക്കാന്‍ എനിക്ക് മനസില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു; അങ്ങനെ എന്റെ ഇംഗ്ലീഷ് പരിജ്ഞാനം നല്ലതോതില്‍ കൂടുകയും ചെയ്തു. ഇപ്പോള്‍ എനിക്ക് ഒരുമാതിരി നല്ല രീതിയില്‍ സംസാരിക്കാന്‍ സാധിക്കുന്നുണ്ട്.