ഓക്കേ എങ്കിൽ ഞാൻ ഇന്ന് തന്നെ VISA ക്കുള്ള formalities ചെയ്യാൻ സെക്രട്ടറി യോടെ പറയാം .ഉടൻ തന്നെ പുള്ളി ഇന്റർകോമിൽ ഡെൽമയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു .
ഓക്കേ സഞ്ജയ് ഡെൽമയെ കണ്ടു വേണ്ട ഡോകുമെന്റ്സ് കൊടുക്ക് .all the best !!!
ക്യാബിനിൽ എത്തിയ ശേഷം ഡെൽമയെ വിളിച്ചു എന്തെല്ലാം ഡോക്യൂമെന്റസ് വേണമെന്ന് ചോദിച്ചു .
ഫോട്ടോ ഒഴിച്ച് ബാക്കി എല്ലാം അവൾക്കു മെയിലിൽ അയച്ചു കൊടുത്തു .
ഒരാഴ്ചക്കുള്ളിൽ വിസയും ടിക്കറ്റും എത്തി .പ്രൊമോഷൻ /ട്രാൻസ്ഫർ ഓർഡർ MD തന്നെ വിളിപ്പിച്ചു തന്നു .
മൂന്നു കൊല്ലത്തേക്കാണ് ഖത്തർ പോസ്റ്റിങ്ങ് .സാലറി സ്കെയിൽ കണ്ടപ്പോൾ ഉള്ളിൽ വന്ന സന്തോഷം മുഖത്ത് കാണിച്ചില്ല .പതിനായിരം റിയാൽ മാസ ശമ്പളം .താമസിക്കാൻ Fully furnished 2 BHK .പിന്നെ കാറ് ഒരു ഡ്രൈവർ .
ആനന്ദലബ്ദിക്കിനിയെന്തു വേണം.
ഖത്തർ എയർവേസ് ഫ്ലൈറ്റ് ആയിരുന്നു .ദോഹ എയർപോർട്ടിൽ എന്നെ പിക്ക് ചെയ്യാൻ ഡ്രൈവർ സലിം കാറുമായി ഉണ്ടായിരുന്നു .
സലിം ഒരു തിരൂർകാരൻ ആണ് എന്ന് ആദ്യമേ പറഞ്ഞു .
എൻ്റെ നാട് തൃശ്ശൂർ ആണെന്ന് പറഞ്ഞപ്പോൾ ആണ് സലിം പറഞ്ഞു അയാളുടെ ഭാര്യ വീട് ചാവക്കാട് ആണെന്നും ഒരു നിലക്ക് അയാൾ എൻ്റെ നാട്ടുകാരാണ് ആണെന്നും .
അത് കേട്ട് ഞാൻ ഒന്ന് ചിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല.
Al -MANSOORA യിൽ ആയിരുന്നു എനിക്കായുള്ള ഫ്ലാറ്റ്.ട്രാഫിക് ഉള്ളതിനാൽ ഇരുപതു മിനിട്ടു എടുത്തു ഫ്ലാറ്റിൽ എത്താൻ .കാറിന്റെ ചാവി തന്നിട്ട് സലിം നാളെ രാവിലെ വരം എന്ന് പറഞ്ഞു പോയി .
അച്ഛൻ പരിഭ്രമിക്കും എന്ന് അറിയാവുന്നതു കൊണ്ട് എത്തിയ ഉടനെ തന്നെ വീട്ടിലേക്കു വിളിച്ചു പറഞ്ഞു
ഫ്ലാറ്റിൽ കുക്കിങ്നു ഉള്ള എല്ലാ സാമഗ്രികയും ഉണ്ടായിരുന്നു എങ്കിലും ആദ്യ ദിവസം തന്നെ അടുക്കളയിൽ കയറാൻ ഒരു മടി .
അടുത്തുള്ള മുംതാസ് മാളിലെ ഫുഡ് കോർട്ടിൽ പോയി ഫുഡ് കഴിച്ചു വന്നു .
കിടന്നതേ ഓർമ്മയുള്ളു നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ ഉറങ്ങി .രാവിലെ എഴുന്നേറ്റു വേഗം റെഡി ആയി .ഏഴര ആയപ്പോഴേക്കും സലിം വന്നു .
എന്തെ സലിം എത്ര നേരത്തെ
സാർ ഓഫീസിൽ പോകുന്ന വഴിക്കു സാറിനു ബ്രെക് ഫാസ്റ്റ് കഴിക്കാമെന്നു കരുതി ആണ് നേരത്തെ വന്നത്