എടി ആ പപ്പടം എങ്കിലും കാച്ചി വെച്ചൂടെ കുട്ടിയെ നിനക്ക്
ന്നെക്കൊണ്ടൊന്നും വയ്യ
പോട്ടെ അമ്മേ അവൾ അവിടെ നിന്നോട്ടെ
നീയാ രവി ഇവളെ ഇങ്ങനെ വഷളാക്കിയേ വന്നു വന്നു എല്ലാത്തിനും മടിയ പെണ്ണിന്
പോട്ടെ അമ്മേ ഞാനും അമ്മയും പോയാൽ അവൾ മാറിക്കോളും
വൈകിട്ട് പാലുകൊടുത്തു തിരിച്ചു വരുന്നവഴി വീട്ടിൽ മുഴുവൻ ആളുകളെ കണ്ടാണ് അവൻ വന്നത് അനിതയെ പരിചയപ്പെടാൻ വന്ന അയൽക്കാർ പെണ്ണുങ്ങളുടെ തിരക്കാണ് എന്നറിഞ്ഞപ്പോൾ ആണ് അവനു സമാധാനം ആയതു
അന്നത്തെ ദിവസം മറ്റുപ്രത്യേകതകൾ ഒന്നും ഇല്ലാതെ കടന്നുപോയി
പിറ്റേന്ന് രാവിലെ പാലുകൊടുക്കാൻ പോയ രവി കീറിയ ഷർട്ടും ശരീരത്തിൽ അങ്ങിങ് ചോരയുമായാണ് കയറി വരുന്നത് കണ്ടാണ് നീതു ഓടിവന്നത്
എന്താ ഏട്ടാ എന്താപറ്റിയെ എന്റെ ഏട്ടന് സൈക്കിളിൽ നിന്നും വീണോ
iനീ ഒച്ചയുണ്ടാകല്ലേ മോളെ ഏട്ടന് ഒന്നുമില്ല
ശബ്ദം കേട്ടാണ് അമ്മയും അനിതയും ഓടിവന്നു രവിയെ കണ്ടപ്പോൾ തന്നെ അമ്മയുടെ പകുതി ശ്വാസം പോയി
എന്താ എന്താ എന്റെ കുട്ടിക്ക് പറ്റിയെ അമ്മ അവനെ തിരിച്ചും മറിച്ചും നോക്കി അനിത ഒന്നും പറയാനാവാതെ അങ്ങനെ നിന്നെ ഉള്ളു
ഒന്നൂല്ലമ്മേ കവലയിൽ ആ അമീറുമായി ചെറിയ കശപിശ അത്രെ ഉള്ളു
ഏതു ആ കഞ്ചാവ് വിൽക്കുന്ന അമീറോ എന്തിനാ മോനെ അവനുമായൊക്കെ വെറുതെ പ്രശ്നം ഉണ്ടാക്കാൻ പോയത്
പിന്നെ പെൺകുട്ടികളെ കണ്ടാൽ നാക്കിനു ലൈസൻസ് ഇല്ല അവനു ആരെങ്കിലും ഒന്നു ചോതിക്കണ്ടേ
ന്നാലും ആ മഹാപാപി എന്റെ കുട്ടിയെ ഇങ്ങനെ തള്ളിയല്ലോ
പോട്ടെ അമ്മേ നിക്ക് ഒന്നുമില്ല പിന്നെ അനിതയോടായി ചോദിച്ചു
താനെന്താടോ ഇങ്ങനെ നിൽക്കുന്നെ പേടിച്ചു പോയോ
നമുക്ക് ഹോസ്പിറ്റലിൽ പോവ അനിത പറഞ്ഞു
ഏയ് എന്തിനാ അതിന്റെ ആവിശ്യം ഒന്നുമില്ല വെള്ളത്തിൽ ഇത്തിരി ഉപ്പിട്ടുകുളിച്ചാൽ മാറാവുന്നതേ ഉള്ളു
വേണ്ട മോനെ ഞങ്ങടെ ഒരു സമദാനത്തിന് പോയി വാ ആ ഉമ്മറിന്റെ ഓട്ടോ വിളിച്ചോ
അമ്മയുടെ നിർബന്ധത്തിൽ അവർ ആശുപത്രിയിൽ പോയി മുറിവെച്ചുക്കെട്ടുന്നതിനിടയിൽ നേഴ്സ് പറഞ്ഞു