വർഷ മെല്ലെ നടന്നു വിജയുടെ അടുത്ത് എത്തി….
“ഏട്ടാ…. ഏട്ടാ….. ഒന്ന് എഴുന്നേറ്റെ സമയം ഒരുപാട് ആയി…. ഏട്ടാ “
വർഷ വിജയെ കുലിക്കി വിളിച്ചു…… ഉറക്കത്തിൽ നിന്നും പാതി ഉണർന്ന വിജയ് മിഴികൾ തുറക്കാതെ….. തന്റെ ദേഹത്ത് ഇരിക്കുന്ന വർഷയുടെ കൈകളിൽ പ്രിയ ആണ് എന്ന് കരുതി പിടുത്തം ഇട്ടു…..
പെട്ടന്ന് കൈവലിച്ചുകൊണ്ട് അവന്റെ കവിളിൽ കുത്തി വർഷ…… ഞെട്ടി ഉണർന്ന് വിജയ് അന്തം വിട്ട് ചുറ്റും നോക്കി…….
“അയ്യടാ…. എപ്പോ നോക്കിയാലും കെട്ടിയോളുടെ ചിന്തയാണ് മനസ്സിൽ “
ഒരു ലോഡ് പരിഹാസം വാരി വിതറികൊണ്ട് വർഷ പറഞ്ഞു…. ആകെ ചമ്മി നാറിയ വിജയ് ഒരു വളിച്ച ചിരിയും ചിരിച്ചു കൊണ്ട് പ്രിയയെ നോക്കി……. അവളും ഏതാണ്ട് അവന്റെ അതെ അവസ്ഥയിൽ തന്നെ ആയിരുന്നു……
പ്രിയയായെ നോക്കിയ വിജയെ തന്റെ വെള്ളാരംമിഴികൾ ഉരുട്ടി കാണിച്ചു…. അവൾ.
വർഷ അതും പറഞ്ഞു മുറിവിട്ട് പുറത്തേക്ക് നടന്നു… പോകും വഴിയേ അവൾ ഇരുവരോടും ആയി വിളിച്ചു കൂവി….
“അതേയ്…… വേഗം താഴേക്ക് വാട്ടോ….. പ്രണയസല്ലാപം ഒക്കെ പിന്നെ…. “
“മിണ്ടാതെ ഇറങ്ങി പോടി….. കുരുത്തംകെട്ടവളേ…. “
വർഷ വിജയെ കൊഞ്ഞനം കുത്തി കാണിച്ചുകൊണ്ട് മുറിവിട്ട് പുറത്തിറങ്ങി…. അവൾ പോകുന്നത് നോക്കി നിന്നാ പ്രിയ വിജയ് തന്റെ അരികിലേക്ക് വരുന്നത് കണ്ടില്ല…..
പ്രിയയുടെ അടുത്ത് എത്തിയ വിജയ് പ്രിയയെ പൊക്കിയെടുത്തു വാതൽ ചാരി അവളെ വാതലിനോട് ചേർത്ത് നിർത്തി……
“എടി…. കാന്താരി…. നീ അവളുടെ കൂടെ കൂടി എന്നെ പറ്റിച്ചു അല്ലെ…..??? “
ചെറുതായി ചിരിച്ചു കൊണ്ട് അവൾ അതിന് ഉത്തരം നൽകിയത് ചുവന്ന രക്തവർണമായ അധരങ്ങൾ അവന്റെ കുറ്റിരോമങ്ങൾ നിറഞ്ഞ കവിളിൽ അമർത്തിയാണ്….
“അതേയ് എന്റെ ഈ കെട്ടിയോന്റെ മനസ്സ് നിറയെ ഞാൻ ആണല്ലെ….. “
അവൻ അവളുടെ പ്രവർത്തിയിൽ ആദ്യം ഒന്ന് പതറിയെങ്കിലും വേഗത്തിൽ അവൻ അവളുടെ ചുവന്നുതുടുത്ത അധരങ്ങൾ വിഴുങ്ങി ചപ്പി വലിച്ചു….. അധരങ്ങൾ വേർപെടുത്തിയ വിജയ് അവളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു…
“അത് എന്താ ശ്രീക്കുട്ടി നീ അങ്ങിനെ പറഞ്ഞത്..? “
“അത് പിന്നെ ഉറക്കത്തിൽ പോലുമെന്റെ വിചാരം ആണല്ലോ ഈ കള്ളതെമ്മാടിക്ക്……. എന്നെ അടുത്ത് കിട്ടിയാൽ ഉള്ള വൃത്തികേടും കാണിക്കുകയും ചെയ്യും “
അതിന് ഉത്തരം അവൻ ഒരു കള്ളചിരിയിൽ എഴുതി
“ഒരുപാട് ഇഷ്ടോണോ ഏട്ടാ എന്നെ “
അവളെ തന്നിലേക്ക് അമർത്തി കൊണ്ട് അവളുടെ കാതിൽ മെല്ലെ പറഞ്ഞു….
“നീ എന്റെ പ്രാണൻ ആണ് വാവാച്ചി…… നീ ഇല്ലാതെ ഒരു ജീവിതം എനിക്ക് ഇല്ല…… എന്റെ എല്ലമെല്ലാം ആണ് “