ഉഷേച്ചി [റമീസ്]

Posted by

“അമ്മക് പേടിച്ചു കൊണ്ടുള്ള പനിയാണ്. വേറെ പ്രശ്നം ഒന്നുമില്ല എന്ന് പറഞ്ഞു “

“അയ്യോ എന്തു കണ്ട പിടിച്ചേ.. എന്തിനു പേടിക്കണം ഉഷേച്ചി ” ഞാൻ ആതി പിടിച്ചപോലെ ചോദിച്ചു

“ഇങ്ങളെ പേടിക്കാൻ മാത്രം ഒന്നുമില്ല പിന്നെ അത് എങ്ങനെ പറയും “

“പറ ദേവിക എന്റെ ഉഷക്ക് എന്തു പറ്റി എന്ന് “

എന്റെ ടെൻഷൻ കൊണ്ടാണോ എന്തോ ദേവിക ശ്രദിച്ചില്ല ഞാൻ എന്റെ ഉഷ എന്ന് വിളിച്ചത്

“അത് ഇക്കാ.. രണ്ടു ദിവസം മുന്നേ ഒരു കല്ലിയാണം ഉണ്ടായിരുന്നു മമ്മയുടെ മോളെ.. അന്ന് നമ്മൾ എല്ലാവരും കൂടി പോയിരുന്നു.. തിരിച്ചു വരുമ്പോൾ അമ്മയുടെ താലി മാല കാണാൻ ഇല്ല “

“എന്നിട്ട് “ഞാൻ ആധി കയറി ചോദിച്ചു

“അതിനെ ചൊല്ലി അമ്മയും അച്ഛനും വഴക്ക് ആയി.. അച്ഛൻ പറഞ്ഞു മൂന്നു ദിവസത്തിന് ഉള്ളിൽ അത് നി തപ്പി എടുത്തില്ലെങ്കിൽ പിന്നെ എനിക്കു നിന്നെ വേണ്ട “

“സമാദാനമായി എനി അയാളെ ഒഴിഞ്ഞു പോകുമല്ലോ “

ഞാൻ മനസ്സിൽ പറഞ്ഞു..

പക്ഷെ അടുത്ത വാക്ക് കേട്ട് ഞാൻ തരിച്ചു നിന്ന് പോയി അതുപോലുള്ള ഒരു ഷോക്കായിരിന്നു ദേവിക പറഞ്ഞത്

“അതിനു ശേഷം അമ്മ അവിടെ കുറെ തപ്പി പക്ഷെ എവിടെയും കണ്ടു കിട്ടിയില്ല അവസാനം അമ്മ പറയുന്നത് കേട്ടു അത് കിട്ടിയില്ലങ്കിൽ ഞാൻ മരിക്കുന്നതാണ് നല്ലത് എന്ന് “

എന്റെ ഉമിനീർ വറ്റിപോയി ഒരു വാക്ക് പോലു പുറത്തു വരുന്നില്ല കണ്ണിൽ നിന്ന് കണ്ണുനീർ ചാലിട്ട ഒഴുകാൻ തുടങ്ങി ഇത് കണ്ട ദേവിക ചോദിച്ചു

“ഇക്കക് എന്തു പറ്റി “

“ഞാൻ വെള്ളം എന്ന് പറഞ്ഞു “

ദേവിക ഉള്ളിൽ പോയി വെള്ളവും ആയി ദേവിക വന്നു… എന്നിട്ട് വെള്ളം കുടിച്ഛ് ക്യാഷ് ദേവികയെ എലിപിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി എന്തോ അവിടെ കൂടുതൽ നേരം അവിടെ നില്കാൻ ആയില്ല.. പെട്ടന്ന് എനിക്കു താലി മലയുടെ ഓർമ വന്നു അത് എങ്ങനെ ഉണ്ടാകും എന്ന്..

ഞാൻ തിരിഞ്ഞു ഉഷേച്ചി യുടെ വീട്ടിൽ കയറി ദേവികയുടെ ചോദിച്ചു

“താലിമാലയുടെ ഫോട്ടോ ഉണ്ടോ “

അവൾ അവിടെ ഉള്ള ഒരു ചില്ലിട്ട ഫോട്ടോ കാണിച്ചു തന്നു അത് ഞാൻ എന്റെ ഫോണിൽ ഫോട്ടോ എടുത്തു പെട്ടന്ന് അവിടെ നിന്ന് ഇറങ്ങാൻ നേരം ഉഷേച്ചി അവിടെ വന്നു..

Leave a Reply

Your email address will not be published. Required fields are marked *