പിന്നീട് ആ സംസാരം ഷമീർ ഏറ്റെടുത്തു . ” അതുതന്നെ….അവളവിടെ മിന്നുകെട്ടി ആദ്യരാത്രി, പൊളിച്ചു സുഖിക്കുമ്പോൾ …നമ്മളിവിടെ അടിച്ചു സുഖിച്ചു മരിക്കും അത്രതന്നെ !……അവളുമാരോട് പോകാൻ പറ .”
തൊട്ടുപിറകെ വന്നു ഹരിയുടെ രോഷം ….” ശരിയാ ഷമീർ…അല്ലെങ്കിലും ഇവളുമാർ ഒറ്റയെണ്ണത്തിനെ കുടിച്ച വെള്ളത്തിൽ നമ്പാൻ കൊള്ളില്ല. അപ്പ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നതാ ഈ കൂത്തിച്ചികളുടെ ഒരു സ്വഭാവം !. കൂടുതൽ പണം ഉള്ളവനെ കണ്ടാൽ അപ്പോൾ പഴയതെല്ലാം മറന്ന് , അങ്ങോട്ട് ചായും .ഇത്രനാളും വല്യ ഫ്രണ്ട് ,ലവർ എന്നൊക്കെ പറഞ്ഞു കൂടെ കൊണ്ടുനടന്നു…എല്ലാ കാര്യങ്ങളും നടത്തി എടുത്തിട്ട് ഒടുക്കം ഈ പാവത്തിൻറെ അണ്ണാക്കിൽ തന്നെ കൊടുത്തില്ലേ ?അവള് ദുഷ്‌ട ”.
അങ്ങനെ….പെഗ്ഗുകൾ ഒന്നിന് പിറകെ മറ്റൊന്നായി തൊണ്ടകളിലൂടെ തുളച്ചിറങ്ങി .ലഹരി കടുത്തത് സിരകളിലൂടെ പടർന്നൊഴുകുമ്പോൾ അസംതൃപ്ത മനസ്സുകൾ അനുതാപത്തിലൂടെ പ്രതിഷേധത്തിൻറെ കനൽകാറ്റിൽ പല കൺഠങ്ങളിലൂടെ അവിടെ വെറുപ്പിൻറെയും കോപത്തിൻറെയും അഗ്നി ആളിക്കത്തിച്ചു. അഭി മാത്രം ദുഃഖം ഉൾക്കൊണ്ട് നിസ്സഹായതകളിൽ കുടുങ്ങി ഒന്നും പറയാൻ കഴിയാതെ , എല്ലാം കണ്ടും കേട്ടും തകർന്ന ഹൃദയവുമായി ലഹരിയിൽ മുഴുകി ഇരുന്നു .
ഹരിയുടെ വാക്കുകൾക്ക് എഡ്വേർഡിൻറെ ആശ്വാസമെത്തി…..” അളിയനെ ചതിച്ച ആ ലീന പന്നച്ചി മോൾക്ക് കർത്താവ് തന്നെ നേരിട്ട് നല്ല പണി കൊടുത്തുകൊള്ളും. അവളുടെ മണവാളൻ ഉണ്ടല്ലോ ….ആ പുതുപ്പണക്കാരൻ പുണ്യാളൻ….ആള് തനി പിഴയാ . കള്ളും പെണ്ണും കഞ്ചാവും എല്ലാ കന്നംതിരുവുകളുടേയും ഉസ്താദാന്നാ കേട്ടെ.അവനു വലിയ ആയുസ്സെന്നും ദൈവം കൊടുക്കില്ല…ഒന്നുകിൽ സ്വയം മരുന്നടിച്ചു ചാകും….അല്ലേൽ വല്ല ജയിലിലും കിടന്ന് ഒടുങ്ങാനാവും ആ നാറീടെ വിധി !.” ഹരി അതിനോട് യോജിച്ചു കൂട്ടിച്ചേർത്തു . ” വല്ല സിഗരറ്റോ ലിക്ക്വറോ മറ്റോ ആണെങ്കിൽ സഹിക്കാമായിരുന്നു. ഇത് നല്ല തനി ചരസ്സ് !…കൂടെ ഗുളിക, ഇഞ്ചക്ഷൻ രൂപത്തിലുള്ള എല്ലാ സ്റ്റഫ്‌സും ഉണ്ടെന്നാ അറിവ് . അവൻറെ ഒരു ഊശാൻ താടിയും ,.മരുന്നടിച്ചു ഉണങ്ങിയ ശരീരവും , ഫ്രീക്കൻസ്റ്റയിലും ഒക്കെ കണ്ടാൽ അറിയാം…തനി പോക്ക് ആണെന്ന് . വലിയ ‘’വാൻഗോഗ്’’ ആണെന്നാ വിചഹാരം !. അവൾക്ക് കിട്ടിയത് എട്ടിൻറെ പണി തന്നെയാ….”
ഷമീറും കൂട്ടിനെത്തി…..” അവളത് ചോദിച്ചു വാങ്ങിയതല്ലേ അളിയാ . വേണം അവൾക്കത് ….ഇവന് എന്തായിരുന്നു കുഴപ്പം ?. ആ തെണ്ടിയോളം പണമില്ല എന്നൊരു ഒറ്റ കുറവല്ലേ ഉണ്ടായിരുന്നുള്ളൂ . “
ഗ്ളാസ്സുകൾ നിറയുകയും ഒഴിയുകയും ചെയ്യുന്ന അനുസ്യൂയതക്ക് ഒത്തെന്നോണം….സംസാരം ചുട്ടുപഴുത്ത കുന്തമുന ആയും ചാട്ടവാറുകളായും അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങി .അതിനു കൊഴുപ്പേകി എഡ്വേർഡ് തുടർന്നു…” അതൊക്കെ പോട്ടെ , നിങ്ങൾ ഒരു ‘അമ്മ പെറ്റ ‘സഹോദരീ സഹോദരർ, ബാല്യകാല സുഹൃത്തുക്കൾ ,