ഇതേസമയം…….നഗരത്തിലെ പഴക്കമേറിയതും, തിരക്കാർന്നതുമായ ”കരമന”യിലെ ” ഗാലക്‌സി ബാർ ” .അവധി ദിനമായതിനാലും മറ്റും അന്നേ ദിവസം….അവിടം നല്ല തിരക്കിനാൽ മുഖരിതമായിരുന്നു . തിരുമല മാർത്തോമാ സെന്റ് ജോർജ്ജ് വലിയപള്ളിയിൽ വച്ചുനടന്ന അലീന-ഡാനിയൽ വിവാഹ കർമ്മത്തിൽ പങ്കെടുക്കാൻ എത്തിയ അലീനയുടെ കോളേജ് ഫ്രണ്ട്സിൽ പലരും സമുചിതം വിവാഹചടങ്ങിൽ പങ്കെടുത്തു….വധുവരന്മാർക്ക് ആശംസകൾ നേർന്ന് ഉച്ചക്ക് മുൻപേ പലവഴിക്ക് പിരിഞ്ഞു . വിവാഹം വളരെ മംഗളമായിട്ടു തന്നെ നടന്നു .വിവാഹത്തിനും അതുകഴിഞ്ഞു നടന്ന ഫോട്ടോസെക്ഷനിലും എല്ലാം സന്തോഷപൂർവ്വം പങ്കെടുത്തു അലീനയോട് യാത്ര പറഞ്ഞിറങ്ങിയ അവളുടെ ഡിഗ്രിമേറ്റ്സ് ആയ എഡ്വേർഡ് , ഹരിഗോന്ദൻ ,ഷമീർ എന്നിവർ ഒരുമിച്ചുകൂടി . കോളേജ് ഡെയ്‌സിനു ശേഷമുള്ള അവരുടെ ഒത്തുകൂടൽ എന്തുകൊണ്ടും തിളക്കമാർന്നതായിരുന്നു . അതിനാൽ …അതിൻറെ ” ത്രിൽ ” ഒരുമിച്ചൊന്ന് അനുഭവിച്ചറിയാൻ….ഏകാഭിപ്രായത്തോടെ അവർ ട്ടൗണിലേക്കു വിട്ടു .
ആദ്യംകണ്ട മുന്തിയ ബാറിലേക്കുതന്നെ മൂവരും കയറി . ബാറിന്റെ തിക്കിത്തിരക്കിൽ നിന്നൊഴിയാൻ എക്‌സിക്യൂട്ടീവ് റൂം തന്നെ തിരഞ്ഞെടുത്തു . അങ്ങോട്ടേക്ക് കടക്കാൻ മൂന്നുപേരും തിരിയുമ്പോൾ ആണ് അവരെ ഞെട്ടിച്ചുകൊണ്ട് തികച്ചും യാദൃശ്ചികമായി….അവരുടെ മറ്റൊരു ഡിഗ്രി സഹപാഠി അഭിജിത്ത് നെ അവർ കാണുന്നത് .അഭിയും കൂടെ സുഹൃത്ത് സുജനും .എക്‌സിക്യൂട്ടീവിൽ കയറാൻ വന്ന ഇരുകൂട്ടരും അതിൻറെ കോറിഡോറിൽ കണ്ടുമുട്ടി .ഷേക്ക് ഹാൻഡ് കൊടുത്തു ഇരുകൂട്ടരും പരസ്‌പര അഭിവാദനങ്ങൾ കൈമാറി . അഭി ഒഴിച്ച് മറ്റെല്ലാവരിലും ആ കണ്ടുമുട്ടൽ വല്ലാത്ത ആനന്ദം നൽകി .
തൽക്ഷണം പുഞ്ചിരിയോടെ എഡ്‌വേഡ് ” എടാ അളിയാ അഭീ നീ ഇവിടുണ്ടായിരുന്നോ ?.നിന്നെ അന്വേഷിച്ചു കുറച്ചു ദിവസമായി ഞങ്ങൾ എത്ര അലച്ചിലായിരുന്നു എന്നറിയോ ?.നീ അപ്പോൾ ഇവിടെ ഈ ബാറിൽ സ്‌ഥിരതാമസം ആയിരുന്നോ ?. ആ കൊള്ളാം …എന്തായാലും വാ ….” ചിരിച്ചുകൊണ്ട് അടുത്തുകണ്ട വലിയ റൂമിലേക്ക് അഭിയെ അവർ ക്ഷണിച്ചു
. ” നല്ലൊരു ചരക്കിനെ കയ്യിൽ കിട്ടിയിട്ട്….തുലച്ചു കളഞ്ഞല്ലോടാ പൊന്നുമോനെ…..ഞങ്ങൾ പള്ളീന്ന് അവളുടെ കല്യാണം കഴിഞ്ഞുള്ള വരവാ….ആ അങ്ങോട്ടിരി ….” പിറകെവന്ന മറ്റാരോ ചെയർ ചൂണ്ടി അഭിയോട് പറഞ്ഞു .
വിലപിടിപ്പാർന്ന മുറിയിലെ വലിയ റൗണ്ട് റ്റേബിളിനു ചുറ്റും…കൂടിയ കുഷ്യൻ കസേരകളിൽ എല്ലാവരും അണിനിരന്നു .അവിചാരിത കണ്ടുമുട്ടലിൻറെ അതിശയത്തിൽ….സൗഹൃദവും ആഹ്ളാദവും പുതുക്കി അവർ ശബ്ദമുയർത്തി ബഹളം തുടരുമ്പോൾ , അധികം സംസാരിക്കാതെ അത്യാവശ്യത്തിനു മാത്രം മറുപടി നൽകി …ചെറുവാക്കുകളിൽ അഭി സന്തോഷം ഒതുക്കി