പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Posted by

എന്നാൽ , ഇങ്ങനെ ആർക്കോവേണ്ടി വെറുതെ ജീവിതം ” തുലച്ചു തീർക്കാൻ ” കർത്താവ് അവൾക്ക് അധികകാലം കൊടുത്തില്ല . അലീനയുടെ സർവ്വദുഃഖങ്ങൾക്കും അത്താണിയായി വേദനകൾക്കെല്ലാം ”മറുമരുന്ന്” ആയി….സൗഭാഗ്യത്തിൻറെ കനകവസന്തം അങ്ങനെ …അവളിൽ വിരുന്ന് വന്നെത്തി !. ജീവിതത്തിന് ഉണർവ്വും തുണയുമായി, ഐശ്വര്യദേവത അവളുടെ ഉദരത്തിൽ അവൾക്കൊരു ”ജീവൻറെ തുടിപ്പ് ”നൽകി ആശീർവദിച്ചു . ഒരു ദിവസം വളരെ അവിചാരിതമായി ” താൻ ഗർഭിണി ആണോ ?” എന്നൊരു സംശയം ലീനയിൽ തലപൊക്കി . അവളത് ഒട്ടും മറയ്ക്കാതെ , ഡാനിയോട് കൈമാറി . അവൻ ഒട്ടും വച്ച് താമസിപ്പിച്ചില്ല . കാരണം താൻ ഒരു അച്ഛൻ ആകുന്നു എന്ന വാർത്ത അവനെ സംബന്ധിച്ച് വളരെ ഉന്മാദദായകം ആയിരുന്നു .അതിനാൽ വച്ചുനീട്ടാതെ , പെട്ടെന്ന് തന്നെ ”പരിശോധനകൾ ”എല്ലാം നടന്നു. റിസൾട്ട് വന്നപ്പോൾ പോസിറ്റീവ് . ഡാനി സന്തോഷംകൊണ്ട് മതിമറന്നു .താൻ ഒരു അച്ഛനാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ലോകത്തെ വിളിച്ചറിയിക്കാൻ അവൻ വീർപ്പുമുട്ടി .ഹർഷാനന്ദം പങ്കുവച്ചു ലീനയെ അവൻ അന്ന് ആദ്യമായ് മനസ്സറിഞ്ഞു സ്നേഹിച്ചു ,ആലിംഗനംചെയ്ത് ,ചുംബിച്ചു …മറ്റെന്തോക്കെയോ അവളെ വേദനിപ്പിക്കാതെ ചെയ്‌തു . അവളും അതൊക്ക അറിഞ്ഞാസ്വദിച്ചു … ആ ഹർഷോന്മാദങ്ങളിൽ അവനൊപ്പം സുഖിച്ചു പുളഞ്ഞു . പിന്നീട് അങ്ങോട്ട് തന്നിൽ അന്യമായിരുന്ന ഇഷ്‌ടവും സ്നേഹവും അവൾക്ക് ആവോളം പകർന്നു നൽകാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു . കൂട്ടത്തിൽ …അവൾക്ക് വേണ്ടുന്ന പരിചരണവും ,വൈദ്യസഹായവും,പരിരക്ഷയും ജാഗ്രതയും എല്ലാം ഒപ്പം ,ഒട്ടും കലവറ ഇല്ലാതെ കൊടുത്തു അവളെ നന്നായി സംരക്ഷിച്ചു പോകാനും ആ ഗർഭകാലത്ത് ഉടനീളം…. ഡാനി വളരെ ശുഷ്ക്കാന്തി പുലർത്തി. പിന്നീട് അങ്ങോട്ട് അലീനക്ക് ആനന്ദത്തിൻറെ ദിനരാത്രങ്ങളായിരുന്നു . ഡാനിക്ക് അജ്ഞാതമായിരുന്ന വികാരങ്ങൾ എല്ലാം ….പിറക്കാനിരിക്കുന്ന തൻറെ പൊൻകുഞ്ഞിൻറെ സൗഖ്യത്തിനായി വാത്സല്യവും സ്നേഹവും പരിലാളനകളുമായി അവൻ നിറയെ വാരിക്കോരി ചൊരിഞ്ഞു . കൂടാതെ , അവളുടെ ഇഷ്‌ടക്കേട്‌ കണ്ടറിഞ്ഞു , തൻറെ മദ്യപാന -പുകവലി സംഗമങ്ങളും സൗഹൃദ സദസ്സുകളും സ്വമേധയാ നിർത്തിവെക്കാൻ വരെ അവൻ തയ്യാറായി . അങ്ങനെ …സന്തോഷം നിറഞ്ഞു …ഉല്ലാസം വിരുന്നുവന്ന നാളുകൾ …ഇരുവരിലും ഒരുമിച്ച് ആഹ്ളാദ തിരയുയർത്തി , സ്നേഹിച്ചുമ്മവച്ചു നീണ്ടുപോയി .കാലം മെല്ലെ ഉരുണ്ടു…നിമിഷവും മണിക്കൂറും പിന്നിട്ടു ദിവസമായി . ദിവസങ്ങൾ ആഴ്ചകളായപ്പോൾ…ആഴ്ചകൾ മാസങ്ങൾക്ക് ജൻമം കൊടുത്തു. ഒടുവിൽ … .പത്തു മാസത്തെ ശുഭ പ്രതീക്ഷകൾക്കും …കാത്തിരിപ്പിനും പരിസമാപ്‌തി കുറിച്ച് …തലസ്‌ഥാന നഗരിയിലെ അതിപ്രശസ്തമായ ഒരു ആതുരാലയത്തിൽ അലീന അതിസുന്ദരിയായൊരു പെൺകുഞ്ഞിന് ജന്മം നൽകി . അവളെപോലെ വെളുത്തു തുടുത്തു സുന്ദരിയായ ആ ”ചുന്ദരിവാവ ”ക്ക് അവർ അതി സുന്ദരമായൊരു പേരിട്ടു വിളിച്ചു .എമിലി , ”എമിലിമോൾ ”…… ”എമിലി ഡാനിയൽ ഡിസൂസ്സ ”
അവളെക്കുറിച്ചും അവരുടെ കൂടുതൽ വിശേഷങ്ങൾക്കുമായി ഉടനെ ഞാൻ വരും …കാത്തിരിക്കുക ! ! !.
നിങ്ങളുടെ സ്വന്തം
സാക്ഷി……

Leave a Reply

Your email address will not be published. Required fields are marked *