സ്മിതടീച്ചറിൻറെ മുഖത്തു പ്രസന്നത തെളിഞ്ഞു .തെളിഞ്ഞ ചിരിയോടെ…” ജിത്തുകുട്ടാ…എന്താണ് തൻറെ അഭിപ്രായം ?. ഒരു മാറ്റം നിനക്ക് അനിവാര്യമാണ് . അതിന് ഇതിൽ നല്ലത് ഏതെങ്കിലും നീ തിരഞ്ഞെടുക്കുക . എൻറെ അഭിപ്രായത്തിൽ…ബോംബെയിൽ അളിയനും ചേച്ചിയും ഒക്കെ ഉള്ള സ്‌ഥിതിക്ക് ജിത്തു ഇവിടുന്ന് മാറി നിൽക്കുന്നത് തന്നെയാണ് ഉചിതം . ചേച്ചിയും അളിയനും അല്ലെ ?…എല്ലാ കാര്യത്തിനും അവർ നിനക്ക് നല്ല സഹായകർ ആവും . പിന്നെ പ്രധാന നേട്ടം, ചേച്ചി പറഞ്ഞപോലെ നിനക്ക് ആരുടേയും ശല്യമില്ലാതെ ജോലിക്ക് പോകയും ഒപ്പം പഠിക്കുകയും ചെയ്യാം . അന്യനാടായതുകൊണ്ട് ഇവുടുത്തെ ഒരു ഓർമ്മകളും നിന്നെ അലട്ടുകയും ഇല്ല .” എല്ലാവരുടെയും ശ്രദ്ധ അഭിയിലേക്കായി . അവൻ കിടക്കയിലേക്ക് തളർന്നപോലെ ഇരുന്ന് ചിന്താകുലനായി . ടീച്ചർ ഒപ്പം അവനരികെ ഇരുന്ന് …അഭിയെ തലോടി , മറ്റുള്ളവരോട് ബോംബെ കാര്യങ്ങൾ സംസാരിച്ചിരുന്നു .കുറെയേറെ നേരം കഴിഞ്ഞിട്ടും അവനിൽ നിന്നും ഒരു മറുപടിയും വന്നില്ല . അവൻ മൗനം തുടരവേ….ടീച്ചർ ഇടപെട്ട് ” ജിത്തൂട്ടാ…നീ എന്താ ഒന്നും പറയാത്തെ ?…ഓ ക്കെ , നിൻറെ മൗനം സമ്മതമായ് ഞങ്ങളെടുക്കുകയാണ് .ഇനി ഒരു എതിർ അഭിപ്രായവും പറയരുത്…എന്തെങ്കിലും ഉണ്ടേൽ ഇപ്പോൾ പറയണം .”
വീണ്ടും അല്പസമയത്തെ ഇടവേളയ്ക്കു ശേഷം സ്മിതമാം ….” അപ്പോൾ കാര്യങ്ങൾ തീരുമാനം ആയല്ലോ ?. എനിക്കിനി ധൈര്യമായി പോകാം അല്ലെ ജിത്തേ ?. ”ശുഭസ്യ ശീഘറേ”…നല്ല കാര്യങ്ങൾ വേഗത്തിൽ നടക്കട്ടെ . ഇനി നീ അമാന്തിക്കണ്ടാ….ബോംബെക്ക് പോകാനുള്ള തയ്യാറെടുപ്പുകളൊക്കെ എത്രയും പെട്ടെന്ന് ചെയ്യുക !.അതിനുമുൻപ് ഇവിടെ ഉള്ളവരെ ഇനിയും വിഷമിപ്പിക്കാതെ….ഈ ഗൃഹാശ്രമ വാസവും , സ്വാമിപ്പുകയും കാഷായ സന്യാസ വൃത്തിയും ഒക്കെ അവസാനിപ്പിച്ചു ….അല്പം വെടിപ്പും വൃത്തിയും ഒക്കെയായി നടക്കു .ഈ മനസ്സിലും ശരീരത്തിലും ഒക്കെ കുറച്ചു കാറ്റും വെളിച്ചവും കിട്ടിക്കോട്ടെ ….അങ്ങനെ മന്ധ അടച്ചു പോകേണ്ട ജന്മമല്ല , തൻ്റെത് .”
സ്മിതടീച്ചർ പിന്നെയും കുറേനേരം അവരെല്ലാവരോടും കുറെ കാര്യങ്ങൾ സംസാരിച്ചിരുന്നു . അഭിയോട് ചേർന്നിരുന്ന് വീണ്ടും കുറെ ഉപദേശവും…ഗുണദോഷ അഭിപ്രായങ്ങളും ഒക്കെ കൈമാറി. അതുകഴിഞ്ഞു അവർ എണീറ്റ് ,വളരെ സന്തോഷത്തോടെ അവർ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങാൻ ഒരുങ്ങി . അഭി ഉൾപ്പടെ ,അവിടുള്ളവരും….ആഹ്‌ളാദപൂർവ്വം അവരെ യാത്രയാക്കാൻ ‘ആരാമത്തി’ൻറെ പുറത്തു ഗേറ്റിന് അരികെവരെ വന്നു . ” യാത്രപോകുന്ന ദിവസം മുൻകൂട്ടി അറിയിക്കണം .ഇനി പഴയതൊന്നും ചിന്തിച്ചിരിക്കാതെ ,നല്ല കുട്ടിയായി മുന്നോട്ടു പോകണം . എന്തായാലും ….എത്ര തിരക്കുണ്ടായാലും സന്തോഷത്തോടെ ജിത്തു പോകുന്നത് കാണാൻ സാക്ഷിയായി ടീച്ചർ എത്തും !. മോന് നല്ലതുവരട്ടെ ….ഞാൻ പ്രാർഥിക്കാം….ശരി വരട്ടെ . ” അഭിയെ ആശീർവദിച്ചു സ്മിത മടങ്ങുമ്പോൾ…ഒരു പെരുമഴ പെയ്ത ശേഷമുള്ള ശാന്തിയും സമാധാനവും ആ വീട്ടിൽ എല്ലാവരുടെയും മുഖത്തും മനസ്സിലും തത്തിക്കളിച്ചു . തനിക്ക് ഇത്രയെങ്കിലും ഒരു ”താങ്ങും തണലും ”ആയി മാറി , ജിത്തിനോടും ആ വീട്ടുകാരോടും എന്തെങ്കിലും നന്മ ചെയ്യാൻ കഴിഞ്ഞതിലുള്ള അടങ്ങാത്ത ചാരിതാർഥ്യവും ആനന്ദവും ടീച്ചറിൻറെ മനസ്സിനെയും കുളിരണിയിച്ചു .
അലീനയുടെ വിവാഹം അവളുടെ വീട്ടുകാർ ഉൽകണ്ഠപ്പെട്ട പോലുള്ള തടസ്സവും , പ്രശ്‌നങ്ങളും ഒന്നുമില്ലാതെ…എല്ലാ തരത്തിലും സർവ്വസുഖ മംഗളമായി തന്നെ നടന്നു . അതിൻറെ സന്തോഷം ഇരുവീട്ടുകാരും നിറമനസ്സോടെ പങ്കിടുകയും ചെയ്‌തു . എന്നാൽ , അലീന,അലീന മാത്രം !….വിവാഹാനന്തര ജീവിതത്തിൽ തെല്ലും സന്തുഷ്‌ടവതി ആയിരുന്നില്ല .അഭിയോടുള്ള മറക്കാനാവാത്ത ഇഷ്‌ടവും …അവനുമായി ചിലവഴിച്ച അസുലഭ നിമിഷങ്ങളുടെ വിലപ്പെട്ട ഓർമ്മകളും ….അനുദിനം അവളെ ദുഃഖക്കടലിൽ ആഴ്ത്തി കൊണ്ടേയിരുന്നു. എങ്കിലും , അവനോട് കാണിക്കേണ്ടിവന്ന ചതിക്കും ,