പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Posted by

ഞാനതൊന്നും ഒട്ടും കാര്യമാക്കുന്നില്ല !. പക്ഷെ , ഇവൾ തമ്മിൽ ”അത്തരത്തിൽ ” ഒരു ബന്ധം ഉണ്ടെന്നും….കല്യാണം ചെയ്യാൻ താല്പര്യം ഉണ്ടെന്നും ഇവർ ആരെങ്കിലും എന്നോട് എപ്പോഴെക്കും അറിയിച്ചിരുന്നെങ്കിൽ , എനിക്ക് ഇവർക്കായി എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നു . ഇത് പക്ഷെ എല്ലാം കഴിഞ്ഞു …ഇവരുടെ ബന്ധം മോളുടെ വീട്ടിലറിഞ്ഞു , അവൾക്ക് വേറെ കല്യാണം ആലോചിക്കുമ്പോൾ ആണ് ഞാൻ എല്ലാം അറിയുന്നത് . ”

അഭിരാമി….” അത് ടീച്ചർ, ഇവന് സ്‌കൂളിൽ പഠിക്കുമ്പോൾ മുതലേ ലീനയെ വലിയ ഇഷ്‌ടം ആയിരുന്നു എന്നും….തിരിച്ചു ലീനക്ക് ഇവനെ ഇഷ്‌ടമാണെന്ന് തുറന്നു പറഞ്ഞ സമയത്തേ ഇവന് ഇവൻറെ പ്രണയം തുറന്നറിയിക്കാൻ കഴിഞ്ഞുള്ളൂ…എന്നുമാ ഇവൻ ഞങ്ങളോടൊക്കെ പറഞ്ഞത് .”

ടീച്ചർ വിശദീകരണം തുടർന്നു …..” അതെ , അതൊക്കെ അറിഞ്ഞപ്പോൾ പിന്നെ ഞാൻ എല്ലാം അറിഞ്ഞിരുന്നു . ടൂർടൈമിൽ ജിത്തു മോളോട് കാണിച്ച കരുതൽ , സ്നേഹം , വാത്സല്യം എല്ലാമെല്ലാം മനസ്സിലാക്കി , അവൾക്ക് ഇവനോട് തീർത്താൽ തീരാത്ത ഇഷ്‌ടവും സ്നേഹവും തോന്നിയതും….അത് ഇവനെ തിരിച്ചു അറിയിക്കാനാവാതെ കുഴഞ്ഞതും …എല്ലാം . പിന്നെ രണ്ടുംകൽപ്പിച്ചു മോൾ അവളുടെ പ്രണയം ഇവനെ അറിയിച്ചപ്പോൾ ,മാത്രമാണ് അവൾ അറിയുന്നത്…കുട്ടിക്കാലം മുതലേ എൻറെ മോളോട് ഇഷ്‌ടവും സ്നേഹവും ഉള്ളിൽ കൊണ്ടുനടന്ന്…. അതവളെ തുറന്നറിയിച്ചാൽ …അവൾക്ക് അനിഷ്‌ടം ആവുമോ എന്ന ഭയപ്പാടിൽ എല്ലാം ഉള്ളിൽ പേറി അവളെ കരുതി മാത്രം മോൻ ജീവിച്ച കഥകൾ നിറയെ . അതും പിന്നെ പരസ്പര പ്രേമം തുറന്നുപറഞ്ഞു അവർ പ്രണയത്തിൽ ആയതും എല്ലാം. അവരുടെ ജീവിതത്തിലെ ഒരു സെക്കൻറ് പോലും അവൾ എന്നോട് തുറന്നുപറയാതെ ഇരുന്നിട്ടില്ല

. ” അതിന് അഭീടെ അമ്മേടെ അഭിപ്രായം ഉടനെയെത്തി….” എന്തായാലും , നടന്നത് നടന്നു . ടീച്ചർ പറഞ്ഞപോലെ ഇനിയും അതൊക്കെ ഓർത്തു ജീവിതം തുലാക്കാതെ പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ പഠിക്കാൻ പറഞ്ഞു . അതല്ല , അവന് ഒരു കല്യാണമാണ് ഇപ്പോൾ ആവശ്യമെങ്കിൽ…ഇതാ നിൽക്കുന്നു അവൻറെ മുറപ്പെണ്ണ് !. അവൾക്ക് പൂർണ്ണ സമ്മതമാണ് . അവളെ കെട്ടി സുഖമായി ജീവിച്ചോട്ടെ….ചിലവും ഞങ്ങൾ നോക്കിക്കൊള്ളാം .”
അതുവരെ നിശ്ശബ്ദനായിരുന്ന അച്ഛൻ ഇടക്കുകയറി അല്പം ദേഷ്യത്തോടെ ….” ഇനി , അതുമല്ല…പുറത്തുനിന്ന് വേറെ പെണ്ണാണ് വേണ്ടതെങ്കിൽ അതിനും ഞങ്ങൾ തയ്യാറാ. നമുക്ക് അന്വേഷിച്ചു ഏതെങ്കിലും നല്ല ആലോചന കൊണ്ടുവരാം .ജോലി കഴിഞ്ഞു മതി കല്യാണം എങ്കിൽ ഏതേലും ജോലി കണ്ടുപിടിക്കട്ടെ ആദ്യം .കല്യാണം അതുകഴിഞ്ഞു നോക്കാം . ”

തൻറെ ഊഴം എന്നതിനപ്പുറം , പോംവഴി എന്ന മട്ടിൽ അഭിരാമി ഒരു നിർദ്ദേശം മുന്നോട്ടുവച്ചു….” സംഭവിച്ചതെല്ലാം മറന്ന് , മുന്നോട്ട് പോകാൻ ഇവന് ആവശ്യം ഇപ്പോൾ ഒരു മാറ്റമാണ് . ഈ നാട്ടിൽ നിന്നുതന്നെ മാറി നിൽക്കാൻ സാധിച്ചാൽ അത് അത്രയും നല്ല കാര്യം !. ഞാനും ഇവൻറെ അളിയനും എന്തായാലും ബോംബെയിൽ ഉണ്ട് . ഇവന് അവിടെ ഒരു ജോലി തരപ്പെടുത്തുക എന്നത് , പുള്ളിയെ സംബന്ധിച്ച് അത്രവലിയ കാര്യമൊന്നുമല്ല . ഇവന് വേണേൽ ഞങ്ങൾക്കൊപ്പം തന്നെ കഴിയാം ….ജോലിക്കും പോകാം , ഒപ്പം താല്പര്യം ഉണ്ടെങ്കിൽ പഠനം തുടരുകയും ചെയ്യാം . ഇനി എല്ലാം അവൻറെ ഇഷ്‌ടം !. ഞാൻ പറയാനുള്ളത് പറഞ്ഞു ”.

Leave a Reply

Your email address will not be published. Required fields are marked *