പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Posted by

ഇവിടുള്ള ആരെയും വേദനിപ്പിക്കാതെ ക്ലാസ്സുകൾ കണ്ടിന്യൂ ചെയ്‌തു മുന്നോട്ടു പോകാൻ നോക്കൂ കുട്ടാ . ഒന്നുകിൽ ”പി .ജി ”ക്ക് പോകൂ .അല്ലേൽ വല്ല ടെസ്റ്റും എഴുതി എവിടെങ്കിലും എന്തേലും ജോലിക്ക് ശ്രമിച്ചു അച്ഛനും അമ്മയ്ക്കും ഒരു സഹായിയാവ് .ക്ലാസ്സിലെ ജിതിൻറെ ഏറ്റവും ബെസ്റ്റ് ടീച്ചറിൻറെ ഏറ്റവും ഫേവറേറ്റ് സ്റ്റുഡൻറ്നോടാണ് ടീച്ചർ ഈ പറയുന്നത് എന്നോർക്കുക . എൻറെ വാക്കുകൾ മോൻ തള്ളിക്കളയില്ല എന്ന് വിചാരിക്കുന്നു . ടീച്ചറിന് പറയാനേ പറ്റൂ . ജിത്തു മിടുക്കൻ ആണെന്ന് അറിയാം .അതുകൊണ്ടാണ് ഇത്രയും പറഞ്ഞത് . ”

” എങ്കിലും മോം അവള് ….അവളെ ഒരിക്കലും ഞാൻ ……” അഭിയുടെ വാക്കുകൾ ഇടറി. അത് മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ഇടപെട്ട് ടീച്ചർ ” വേണ്ട കുട്ടാ !…അതിൻറെ ശരി തെറ്റ് കളിലേക്കും ന്യായഅന്യായ ങ്ങളിലേക്കും ഒന്നും നാമിനി അധികം കടക്കണ്ടാ . അതൊക്കെ വെറും അടഞ്ഞ അധ്യായങ്ങളായി കണ്ട്, മുന്നോട്ടുള്ള നല്ല ജീവിതങ്ങളെ കുറിച്ച് മാത്രം ചിന്തിച്ചു സന്തോഷവാനായി നീങ്ങുക !. ”

ഗുരുവിൻറെയും ശിഷ്യൻറെയും ഗുണപരമായ കൂടിക്കാഴ്ചക്ക് സാക്ഷ്യപത്രം ആവാൻ, ശ്രീമോളെ കൂടാതെ…അവൻറെ അച്ഛനും അമ്മയും സഹോദരിയടങ്ങുന്ന കുടുംബവും വാതിലിനു പുറത്തു അക്ഷമരായി കാത്തുനില്പിൽ ആയിരുന്നു . തിരിഞ്ഞുനോക്കി , അവരെ കൂടി മുഖവിലക്കെടുത്തു എന്നപോൽ സ്മിതമാം തുടർന്നു ….’
” പക്ഷെ , ഒന്ന് മാത്രം ഉള്ളിൽ ഇപ്പോഴും നീ ഓർത്തോ…നമ്മുടെ ലീനമോൾക്ക് ഒരിക്കലും ആരെയും ചതിക്കാൻ കഴിയില്ല . അവളെ അവളുടെ പപ്പയും മമ്മിയും അങ്കിൾമാരും കൂടി ചേർന്ന് , വിരട്ടി…ഭീഷണിപ്പെടുത്തി ,തല്ലി , ബലംപ്രയോഗിച്ചു അവളുടെ യാതൊരു സമ്മതവും കൂടാതെ , ഈ വിവാഹത്തിൽ കൊണ്ട്ചെന്നു എത്തിക്കുകയായിരുന്നു . ”

” ടീച്ചർ അത് മാത്രമാ എന്നെയും സംശയിപ്പിക്കുന്നതും വിഷമം ഉണ്ടാക്കുന്നതും !. അവൾ എന്തിന് ?…ആർക്കുവേണ്ടി…? അവരുടെ ഭീഷണികൾക്ക് കീഴടങ്ങി . ആ സമയത്തു എങ്ങനെങ്കിലും അവൾക്ക് ഇറങ്ങി വന്നുകൂടായിരുന്നോ ?…അല്ലേൽ ” ഒരു വാക്ക് ”ഒരുവാക്ക്…എന്നെ അവൾക്ക് അറിയിച്ചു കൂടായിരുന്നോ ?…പോട്ടേ ….”

” അതിന് പിന്നിലൊക്കെ ഒരുപാട്…ചതികളുടെയും കാപട്യങ്ങടെയും ഒക്കെ കഥകൾ ഉണ്ട് മോനേ …എല്ലാം ഒരിക്കൽ നീ അറിയും . ഇപ്പോൾ അതൊന്നും വിവരിക്കാനുള്ള മനസ്സാന്നിധ്യം എനിക്കില്ല എന്ന് കൂട്ടിക്കോ . നീ അതൊക്കെ അറിഞ്ഞിട്ട് ഇനി വല്യ കാര്യവുമില്ല . കഴിഞ്ഞത് കഴിഞ്ഞു , മോന് അതിലും നല്ലൊരു പെൺകുട്ടി എവിടെയോ കാത്തിരിപ്പുണ്ട് . അതാണ് ഇത് നടക്കാഞ്ഞത് എന്ന് മാത്രം ഓർത്താ മതി !. ”

സ്മിതടീച്ചറിൻറെ വളരെ നീണ്ട വാക്കുകൾക്ക് അനുബന്ധം എന്നോണം അവൻറെ ‘അമ്മ പറഞ്ഞു ” ടീച്ചറെ , അവൻറെ ഈ അവസ്‌ഥക്ക് അവനെക്കാളേറെ ദുഃഖം ഞങ്ങൾക്കുണ്ട് !. കാരണം ആ കൊച്ചിനെ ഞങ്ങൾക്ക് നേരിട്ടറിയാം .ഞങ്ങൾക്കും……തിരിച്ചു അവൾക്ക് ഞങ്ങളേയും വല്യ ഇഷ്‌ടമായിരുന്നു .അതിനാൽ എപ്പോൾ ഇവൻ അവളെ വിളിച്ചുകൊണ്ട് വന്നാലും അവൻറെ ഇഷ്‌ടത്തിന് കല്യാണം നടത്തി കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നു . പക്ഷെ അതിൻറെ വീട്ടുകാർ അതിന് എതിരായിരുന്നു . അവർ അതിനെ നിർബ്ബന്ധിച്ചു വേറെ കല്യാണം നടത്തി കൊടുത്തു . അതിന് നമ്മളാരും അല്ലല്ലോ കുറ്റക്കാർ ?.എല്ലാം അവൻറെ വിധി !!.അല്ലാതെന്തു പറയാൻ ?. അതിന് ഇങ്ങനെ ‘’ ഊണും ജപവും ” ഇല്ലാതെ ജീവിതം തുലക്കണോ ?. ”

അമ്മയുടെ ദീർഘനിശ്വാസത്തിന് ടീച്ചറുടെ വിശദീകരണം …..” ഇവരുമായി ഏറ്റവും ആത്മബന്ധം ഉണ്ടായിരുന്ന ഒരാൾ എന്നനിലയിൽ …ഇവരുടെ വിവാഹം മംഗളമായി നടത്തി കൊടുക്കാൻ ബാധ്യതപ്പെട്ട ഒരാൾ ഞാനായിരുന്നു . ആ അർത്ഥത്തിൽ ഞാനിവരെ സ്വാർഥതക്കായി കയ്യൊഴിഞ്ഞു എന്ന തരത്തിൽ …എന്നെ കുറ്റപ്പെടുത്തുകയും വെറുക്കുകയും ചെയ്യുന്ന ആൾക്കാർ ഉണ്ടാവും …ഇവരുടെ സുഹൃത്തുക്കൾ ഉൾപ്പടെ .

Leave a Reply

Your email address will not be published. Required fields are marked *