പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Posted by

അവിടെയും അയാളെ സ്വാഗതം ചെയ്‌തു ആനയിച്ചത് മുഴുവൻ , നഗരത്തിലെ മറ്റു പല ഇടങ്ങളെയും പോലെ ഒറ്റതിരിഞ്ഞും …അല്ലാതെയും , കൈകോർത്തു പിടിച്ചും മുട്ടി ഉരുമ്മിയും കെട്ടിപ്പുണർന്നു0 ഒക്കെ പ്രണയലീലകളിൽ മുഴുകി , സർവ്വവും മറന്നു ജീവിതം ആഘോഷിക്കുന്ന…. ഇണ കുരുവികൂട്ടങ്ങൾ മാത്രം !.കേവല സമാധാനം തേടി എത്തിയ തനിക്ക്….ഒരു ഇടവും ലോകവും സമാശ്വാസ തരി പോലും പകരില്ല !…എന്ന നേരറിവ് , അവന് ഏകദേശം ഉറപ്പായി . മുന്നിൽ നുരയിട്ട് പതഞ്ഞു എമ്പാടും ചീറി , വീശിയടിക്കുന്ന കരിനീല തിരമാലകൾ . മനസ്സും അതുപോലെ കലുഷിതവും പ്രക്ഷുബ്ദവും ആയിരുന്നു . ഗതകാല സ്മരണകൾ വേദനയും പശ്ചാത്താപവും വരുത്തിവച്ചു നോവിച്ചു . വർത്തമാന കാലത്തേക്ക് , ദൃഢനിശ്ചയം ഒന്നുകൂടി പുതുക്കി അരകെട്ടുറപ്പിച്ചു അയാൾ …കുറച്ചു സമയത്തെ വിരാമം അവസാനിപ്പിച്ചു ഏകാന്തതയുടെ കൂടുപൊളിച്ചു പുറത്തുവന്നു . പിന്നെ നേരേ നഗരയക്ഷിയുടെ തണു ഉടലിലൂടെ….രാത്രിയുടെ വർണ്ണവിതാനങ്ങളിൽ അലിഞ്ഞു പതുക്കെ വീട്ടിലേക്ക് മടങ്ങി .

അടുത്ത ദിവസങ്ങൾ ….പുറംലോക കാഴ്ചകൾക്ക് അവധി നൽകി , തൻറെ കൊച്ചു മുറിക്കുള്ളിലെ വലിയ ലോകത്തു വിസ്‌തൃതചിന്തകളും വായനയും പുകവലിയും ഒക്കെയാക്കി ചുരുക്കി , സമയം ചിലവഴിച്ചു . പുറത്തിറങ്ങി ഉള്ള ….കൂട്ടുകെട്ടും , കറക്കവും കുടിയും അസമയത്തുള്ള മടങ്ങിവരവും എല്ലാം അഭി , സ്വയം നിയന്ത്രിച്ചു നിർത്തി . അഭിയില് കൈവന്ന ഈ പ്രകടമായ മാറ്റം , പ്രഭാകരൻ നായരിലും അമ്മിണിയമ്മയിലും വല്ലാത്ത ആശ്വാസവും ആനന്ദവും പ്രദാനം ചെയ്‌തു .എങ്കിലും …ആ കാര്യക്രമം ദിവസങ്ങളിൽ , മുന്നോട്ട് പോയപ്പോൾ….സമാധാനം ഒരുപോലെ ഉത്കന്ധയിലും ആശങ്കയിലും ചെന്നെത്തി !. …ഭയമുണർത്താൻ തുടങ്ങി .

അങ്ങനെയുള്ള ഏതോ ഒരു ദിവസം…..ഡൗണിൽ എന്തോ അത്യാവശ്യത്തിനു പോയി മടങ്ങുകയായിരുന്നു അഭീടെ അമ്മയും സഹോദരി അഭിരാമിയും . ഡൗൺ വിട്ട് ,ബസ്സ് മുന്നോട്ട് പോയപ്പോൾ ഉള്ളിലെ തിരക്ക് ഒന്ന് കുറഞ്ഞു . അടുത്തടുത്ത് ഇരിക്കുന്നവരെ നേരെചുവ്വേ കാണാൻ പറ്റുന്ന തരത്തിൽ ആളുകൾ ഒഴിഞ്ഞു .പെട്ടെന്ന് …വളരെ യാദൃശ്ചികമായി ആണ് ആ ”അമ്മയും പെങ്ങളും” തൊട്ടടുത്തെ സീറ്റിൽ ഇരിക്കുകയായിരുന്ന സ്മിത ടീച്ചറിനെ കാണുന്നത് . ഒരേസമയം അവരും തിരിച്ചു രണ്ടാളെയും കണ്ടു . തമ്മിൽ അറിയാവുന്നവർ ആയിരുന്നതിനാൽ , ” ഒരു നിമിഷം ” ഇരുകൂട്ടരും …ഒന്ന് ഒരുപോലെ ഞെട്ടി !. കുറേ നാളുകൾക്കുശേഷമുള്ള അസാധാരണ കൂടിക്കാഴ്ച !. പരസ്‌പരം തിരിച്ചറിഞ്ഞു , ഇരുകൂട്ടരും മന്ദഹാസം കൈമാറി ….പരിചയം പുതുക്കി .അഭിരാമി ടീച്ചറിൻറെ അതേ കോളേജിൽ ആയിരുന്നു പഠനം എന്നതിനാൽ അവരെ നന്നായ് അറിയാമായിരുന്നു . അവർ അവളെ നേരിട്ട് പഠിപ്പിച്ചിട്ടില്ലാതിരുന്നതിനാൽ….അഭിരാമിയെ ടീച്ചർക്ക് അത്രക്കങ്ങ് സുപരിചിത അല്ലായിരുന്നു . അമ്മിണിയമ്മയെ ആട്ടേ , അഭീടമ്മ എന്ന നിലയിലും , അല്ലാതെയും വളരെ പണ്ടുമുതലേ നല്ല പരിചയവും അടുപ്പവും ഉണ്ട് . കൂടാതെ ,കാണുമ്പോൾ അവരോട് കുടുംബകാര്യങ്ങൾ അന്വേഷിക്കുന്ന പതിവും ഉണ്ടായിരുന്നു . എന്നാൽ …തൻറെ മകൻറെ എല്ലാമായിരുന്ന അലീനമോളുടെ സ്വന്തം ആന്റി എന്ന ” ഐഡൻറ്റിറ്റി ” അഭീടെ അമ്മയെ അങ്ങോട്ടുകയറി എന്തെങ്കിലും സംസാരിക്കുന്നതിൽ നിന്നും വിലക്കി .

Leave a Reply

Your email address will not be published. Required fields are marked *