എന്നും തന്നോട് ഇഷ്‌ടവും സ്നേഹവും പുലർത്തി …ആരാധനയോടെ മാത്രം കണ്ടിരുന്ന അവളോട് തിരികെ , മുറപ്പെണ്ണ് എന്ന നിലയിലുള്ള പ്രേമമോ താൽപര്യമോ ഒരിക്കലും തോന്നിയിരുന്നില്ല . എങ്കിലും , ഒരു ഇളയ സഹോദരി യുടെ സ്‌ഥാനം മനസ്സിൽ കൽപ്പിച്ചുകൊടുത്തു എന്നും താനവളെ ജീവന് തുല്യം സ്നേഹിച്ചിരുന്നു . ആ അവളുടെ കൂടി കണ്ണീർ !..കാണുക . കണ്ണീരിൽ കുതിർന്ന ശ്രീയുടെ വാക്കുകൾക്ക് പകരം നൽകാൻ ജീവൻ ഇല്ലാതെ , കിടക്ക വിട്ട് എണീറ്റ് അഭി , കുനിഞ്ഞ ശിരസ്സും ഹൃദയവുമായി …ബാത്ത്റൂമിൽ കയറി വാതിലടച്ചു . പുറത്തിറങ്ങാൻ കുറെയധികം വൈകി . വൈകിയിറങ്ങി …..സമയമെടുത്തു ഡ്രസ്സ് മാറുമ്പോഴും ഒക്കെ….. മാറാതെ , ”ശ്രീമോൾ ” അവിടെത്തന്നെ ഒറ്റ നിൽപ്പാണ് . മടുപ്പിക്കുന്ന വൈകലിൽ അവളുടെ ”പിൻവാങ്ങൽ ” പ്രതീക്ഷിച്ചിരുന്ന അഭി , അവസാനം അവളെ അവഗണിച്ചു , പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ….പതിയെ ശ്രീക്കുട്ടി ….മേശപ്പുറത്തു അടച്ചുവച്ചിരുന്ന ടിഫിൻ പാത്രം ചൂണ്ടിക്കാട്ടി….
” അഭിയേട്ടാ ഈ കാപ്പിയെങ്കിലും കുടിച്ചിട്ട് ….” ശ്രീയുടെ വാക്കുകൾ പൂർത്തിയാകുമ്പോഴേക്കും അയാൾ അത് കഴിക്കാൻ തുടങ്ങി. മിനിട്ടുകൾക്കകം കഴിച്ചുതീർത്തു കൈകഴുകി, താഴെ മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ….സിറ്റൗട്ടിൽ നിന്ന് പ്രഭാകരൻ നായർ അവനു നേരെ വിരൽചൂണ്ടി കല്പിച്ചു .
” എന്നത്തേയും പോലെ അസമയത്തു കുടിച്ചു കൂത്താടി വരാനാണ് പ്ളാൻ എങ്കിൽ , തിരികെ ഇങ്ങോട്ട് വരണം എന്നില്ല !. ചങ്ങാതിമാരുടെ വീടോ വല്ല ലോഡ്‌ജോ നോക്കുന്നതാവും ഭംഗി !. തോന്നുമ്പോൾ കയറി വരാനും പോകാനും ഇത് ആരുടേയും അച്ചിവീടൊന്നും അല്ല !. പറഞ്ഞില്ലെന്നു വേണ്ട !.” തിരിഞ്ഞുനോക്കാതെ അഭി ബൈക്കെടുത്തു മുന്നോട്ട് കുതിച്ചു .
അഭിയുടെ ഈ യാത്ര….തികച്ചും ഒരു രക്ഷപെടൽ മാത്രമായിരുന്നു . എല്ലാത്തിൽ നിന്നും തീർത്തും മോചനം തേടി , പ്രത്യേക ഉദ്ദേശലക്ഷ്യങ്ങൾ ഒന്നുമില്ലാതെ….വെറും ഒരു അലക്ഷ്യ യാത്ര !. നാടിനെ അറിയാൻ ….എല്ലാം മറക്കാൻ ….തന്നെത്തന്നെ മാറ്റാൻ …സർവ്വവും മാറ്റിമറിക്കാൻ…. തലസ്‌ഥാന നഗരിയിലൂടെ ഒരു പ്രദക്ഷിണയാത്ര !. അതിനാൽ ഒരു തയ്യാറെടുപ്പും കൂടാതെ , യാത്ര ആസ്വദിച്ചു…പതിയെ നഗരത്തിൻറെ രാജവീഥികളിലൂടെ വണ്ടി ഓടിച്ചവൻ തലസ്‌ഥാനം മുഴുവൻ ചുറ്റി . ചില ഇടങ്ങളിൽ എത്തിയപ്പോൾ , ബൈക്ക് മാറ്റിവച്ചു ഏകനായി അലഞ്ഞുതിരിഞ്ഞു നടന്നു . എവിടെയും ജനബാഹുല്യം മാത്രം !. തിക്കിത്തിരക്കു നിറഞ്ഞ ചന്തകളും സിനിമാശാലകളും ഒഴിവാക്കി . മനോഹരമായ ഉദ്യാനങ്ങളിലെയും …വിശാലമാർന്ന കാഴ്ച ബംഗ്ളാവുകളിലെയും പച്ച തണൽ വിരിപ്പുകളിലും , സിമൻറ് ബഞ്ചുകളിലും തളർന്നിരുന്ന് തണുത്ത കാറ്റിൻറ നനുത്ത സുഖം ആസ്വദിച്ചു . കൂടെ …നഗരവൃത്തത്തിനുള്ളിലെ കൊച്ചുകാടും , ജലാശയങ്ങളും പക്ഷിമൃഗാദികളും ഇടകലർന്ന ദൃശ്യ -ശ്രവ്യ പ്രകൃതി സൗന്ദര്യങ്ങളും ആവോളം ആസ്വദിച്ചു കൊണ്ടെറിഞ്ഞു . പിന്നെ , ചിത്രശാലകളും…ശാസ്ത്ര-ചരിത്ര കലാശാലകളും ,ഗവേഷണ കേന്ദ്രങ്ങളിലും നയനസുഖം ആസ്വദിച്ചു നേരം കളഞ്ഞു . അവിടെവിടേയും ഏകാന്തതയുടെ പവിഴത്തുരുത്തുകൾ പ്രത്യക്ഷമായപ്പോൾ…അവിടുന്ന് നീങ്ങി പുസ്തകച്ചന്തകളിൽ വെറുതെ അലഞ്ഞു . ഇടക്ക് , വായനയുടെ സ്വർഗ്ഗീയത തേടി , പൊതു വായനശാലയുടെ വലിയ ഇടങ്ങളിൽ സമയം ചിലവിട്ടു . വൈകുന്നേരം എത്തിയപ്പോൾ എവിടെയും തിക്കുംതിരക്കും ബഹളവും കൂടി. വഴിവാണിഭക്കാർ കയ്യടക്കിയ നടപ്പാതകളും വ്യാപാരമേളകൾ തിമിർത്താടുന്ന തെരുവോരങ്ങളും ഓട്ടപ്രദക്ഷിണം ചെയ്തു മടങ്ങി . തിരക്ക് , നഗരത്തെ ഒന്നായ് വിഴുങ്ങാൻ തുടങ്ങിയപ്പോൾ ….അവിടവും ഒഴിവാക്കി , പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന….നീലതിരമാലകൾ കരയെ ചുംബിച്ചു നർത്തനം തുടരുന്ന പ്രശസ്‌ത കടൽത്തീരം ” ശംഖുമുഖ”ത്തിൻറെ മടിത്തട്ടിൽ എത്തി .
സായന്തനം ചന്ദ്രികയാൽ കളമെഴുതുന്ന ലാവണ്യതീരത്തു , ഏകാകിയുടെ സ്വർഗ്ഗീയതയും കടപ്പുറത്തിൻറെ അപൂർവ്വ സൗകുമാര്യവും ഒരുമിച്ച് ആസ്വദിച്ചു ഏതോ ഒരു മൺകോണിൽ അഭയംകൊണ്ടു . എന്നാൽ…