കല്യാണം വിളിക്കലായി……..
മൊത്തത്തിൽ അങ്ങ് പൊളിച്ചു
അങ്ങനെ കെട്ടു കഴിഞ്ഞ് എന്റെ ഉണ്ടക്കണ്ണി എന്റെ വീട്ടിലുമായി……..
ആദ്യരാത്രിയുമായി …..
പാലുമായി നാണത്തോടു കേറി വന്ന് എനിക്ക് ഗ്ലാസ്സ് നീട്ടിയപ്പോ അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ല അത് ഒറ്റ വലിക്കു ഞാൻ തന്നെ കുടിച്ചു തീർക്കുമെന്ന്
ഇപ്പോൾ കിട്ടും ഇപ്പോൾ കിട്ടും എന്നും പറഞ്ഞ് നിന്ന എന്റെ പ്രിയതമടെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു………..
അവസാന തുള്ളി പാലും കുടിച്ചിട്ട് ഗ്ലാസ് അവളുടെ കൈയിൽ കൊടുത്തപ്പോൾ അവളൊരു നോട്ടം……
അപ്പോൾ അവൾ എന്താണ് ചിന്തിച്ചത് എന്ന് എനിക്കറിയാം എന്നാലും എന്റെ കെട്ടിയോനെ എനിക്ക് എട്ടിന്റെ പണിയാണല്ലോ ജീവിതകാലം മുഴുവനെന്ന്…..
നിന്നെ പെണ്ണ് ചോദിക്കാൻ വന്നപ്പോൾ നിന്റെ അപ്പൻ എന്നെ വെള്ളം കുടിപ്പിച്ചില്ലേ അതിനുള്ള പ്രതികരമാ……
ഞാനൊന്നു കണ്ണടച്ച് കാണിച്ചു..
രാവിലെ മമ്മിയോടും ചേട്ടത്തിയോടും സങ്കടത്തോടെ പറയുന്നത് കേട്ടു.. എനിക്ക് ഇന്നലെ പകുതി പാൽ കുടിക്കാൻ തന്നില്ലെന്നു….
അതൊക്കെ അങ്ങനാ നിനക്ക് വല്ലോം കഴിക്കണമെങ്കിൽ നീ കഴിച്ചിട്ടു അവനിനി കൊടുത്ത മതിന്ന്,” മമ്മിടെ വക ഫ്രീ ഉപദേശം ”
എന്താണേലും അടുത്ത ദിവസം അവളു പാല് കൊണ്ടുവന്നപ്പോൾ തന്നെ മനസ്സിലായി നല്ല അനുസരണ ഉള്ള കുട്ടി ആണെന്ന്, ഗ്ലാസിൽ പകുതി പലേ ഉള്ളു…..