എന്റെ ഉണ്ടക്കണ്ണി 2
Ente Undakkanni Part 2 | Author : Ajith
എന്റെ ഉണ്ടക്കണ്ണിയുടെ അവസാനഭാഗം.. ഇതാ…..
എന്റെ ഉണ്ടക്കണ്ണി 2 (അവസാന ഭാഗം )
പതുക്കെ ഫോൺ എടുത്തു വിളിച്ചു. ആദ്യമായി ആണ് ഫോണിൽ സംസാരിക്കുന്നത്, നല്ല സ്വരം…..
ശ്വേത ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ ഞാൻ നിന്നെ കെട്ടിക്കോളാമെന്ന്…
എങ്കിൽ എന്റെ പപ്പയോടു ചോദിക്കാമോ എന്നെ കെട്ടിച്ചു തരാമൊന്ന്
എന്റെ മനസ്സിൽ ഒരായിരം ലഡൂ പൊട്ടി (ഗൊച്ചു ഗള്ളി അപ്പോ എന്നെ ഇഷ്‌ടമാരുന്നു )
നാളെ തന്നെ വന്ന് ചോദിക്കാം
നാളെ ഒന്നും വരണ്ട പതുക്കെ വന്നാൽ മതി….
ഞാൻ ഫോൺ വെയ്ക്കുവാണേ
ഫോൺ കട്ട് ആയി…..
“മനസ്സിൽ ലഡ്ഡു ഒക്കെ പൊട്ടി എങ്കിലും കാര്യത്തോട് അടുത്തപ്പോൾ പൊട്ടൽ മുഴുവൻ ചങ്കത്തായി”………….
വല്യ സ്റ്റൈലിൽ വന്ന് ചോദിക്കാമെന്ന് ഒക്കെ പറഞ്ഞു..എങ്ങനെ പോയി ചോദിക്കും
ടെൻഷൻ കൊണ്ട് ഇരിക്കാനും നിക്കാനും വയ്യ
രണ്ടും കല്പിച്ചു അങ്ങ് പോയി ചോദിച്ചു.
എലിയെ പോലെ പോയി പുലിയെ പോലെ പോന്നു …..
സംസാരിച്ചു കഴിഞ്ഞപ്പോൾ സംഗതി ഒക്കെ…..
അവസാനം വീട്ടുകാർ അങ്ങോട്ട് പോവലായി, ഇങ്ങോട്ടു പോവലായി…….
കല്യാണം ഉറപ്പിക്കലായി…..