ആ ചേട്ടൻ പറഞ്ഞു തന്ന ഒന്ന് രണ്ടിടങ്ങളിൽ കൂടി ഒന്ന് കയറിയിട്ടാണ് വീട്ടിലേക്കു തിരിച്ചത്. പക്ഷെ അവിടെ നിന്നും യാതൊന്നുമറിയാൻ കഴിഞ്ഞില്ല.
ഹരിയെ യാത്ര ആക്കി വീട്ടിലെത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു ..
കയറി ചെന്നതേ ദേവു എന്റെ അടുത്തേക്ക് ഓടി വന്നു.. അവളുടെ മുഖത്തു ഭയവും പരിഭ്രാന്തിയും നിഴലിച്ചിരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു…
” ഏട്ടനിതെവിടെ ആയിരുന്നു ഇതുവരെ ? “
” എന്താഡോ എന്താ പ്രശ്നം “
“അയ്യാൾ ആ രാഘവൻ ഇവിടെ വന്നിട്ടുണ്ടായിരുന്നു “
നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിയ അവസ്ഥയിലായിരുന്നു ഞാൻ. അല്പ നേരത്തേക്ക് പരിസരം മറന്ന ഞാൻ പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് മുറിയിലേക്കു പോയി . മുറിയിൽ എത്തി ഡോർ ലോക്ക് ചെയ്ത് അവളുടെ നേരെ തിരിഞ്ഞു ..
” ന്നിട്ട്? “
” എന്റെ അമ്മാവനാ… ഇതുവഴി പോയപ്പോൾ കയറിയതാ എന്നൊക്കെയാ ഏടത്തിയോടൊക്കെ പറഞ്ഞെ .ഇവിടുത്തെ വിശേഷങ്ങളും ഒക്കെ ചോതിച്ചു …. അവിടുത്തെ വിശേഷങ്ങൾ കുറെ പറഞ്ഞു . പക്ഷെ അത് മുഴുവൻ നുണയായിരുന്നു… .. ! “
” അപ്പൊ അയാൾ ചുമ്മാ വന്നതാണോ. “
ചെറിയൊരു ആശ്വാസം തോന്നിയ നിമിഷം.
” അല്ല ! പോകാൻ നേരം അയാളെന്റെ അടുത്ത് വന്നിരുന്നു. അച്ഛനെ തപ്പി നടക്കുന്നതൊക്കെ കൊള്ളാം.. അതിന്റെ പേരിൽ നമ്മളോ അല്ലെങ്കിൽ പോലീസോ ആ വീട്ടിലേക്ക് ഇനി വന്നാൽ ഏട്ടനേം എന്നേം കൊല്ലുന്നു പറഞ്ഞു… ഏട്ടനിന്നെവിടെയ പോയെ അച്ഛനെ തിരക്കി അയാളുടെ അടുത്തുവല്ലതും പോയോ ? എനിക്ക് പേടിയാകുന്നു നന്ദുവേട്ടാ.. അയാളൊരു ചെകുത്താനാ.. എന്തിനും മടിയില്ലാത്ത ആൾ. .. “