അജയന്റെ മോളാണോ നീയ് ? അയാൾ ഓടി അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.
” ഞാൻ കുഞ്ഞിലേ കണ്ടതാ മോളെ.. ഇപ്പൊ വളർന്നു വലിയ കുട്ടി ആയി…. “
അവളൊന്നും മനസിലാകാത്തവളെ പോലെ എന്റെ മുഖത്തേക്ക് നോക്കി . ഞാൻ തിരിച്ചും…
” അച്ചനെ കുറച്ചു ദിവസമായി കാണാനില്ല… “
പറഞ്ഞു തീർന്നതേ കരച്ചിലായിരുന്നു ദേവുവിൽ ബാക്കി നിന്നത്. ഒന്നും മനസിലാവാതെ അയാളും എങ്ങനെ ദേവുവിനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാനും ഇരുന്നു..
” കാണാനില്ല..? എന്തൊക്കെയാ മോളെ നീ ഈ പറയുന്നേ ? “
” സത്യമാണ് സർ. കുറച്ചു ദിവസം ആയി ഇവളുടെ അച്ഛനെ കാണാതെ ആയിട്ട്. എവിടെ പോയി എന്നൊരു അറിവും ഇല്ല. അപ്പോൾ ആണ് ഇവൾ പറഞ്ഞത് സാറിന് കാണാൻ ഇങ്ങോട്ടു വരും എന്ന് ഇടക്കെപ്പോളോ പറഞ്ഞിരുന്നു എന്ന് .. … “
എന്റെ വിശദീകരണം കേട്ടയുടനെ അയാൾ കസേരയിലേക്ക് ചാരി ഇരുന്നു. എന്ത് പറയണമെന്നറിയാതെ…… അപ്പോളും ദേവു തലതാഴ്ത്തി ഇരുന്നു കരയുക ആയിരുന്നു..
” ദേവു മോള് കരയാതെ .. കുറച്ചു ദിവസം മുൻപ് അവൻ എന്നെ വിളിച്ചിരുന്നു .. കുറച്ചു കാശ് ആവശ്യമാണ് സഹായിക്കണം എന്ന് പറഞ്ഞു. അന്നെന്റെ കയ്യിൽ എടുക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. കാശ് ഒക്കെ റെഡി ആക്കി വച്ചിട്ട് അവനെ വിളിച്ചിട്ടു ഒട്ടു കിട്ടിയതും ഇല്ല. ഞാൻ കരുതി അവനു പണം കിട്ടിക്കാണും എന്ന്… . “
എരി തീയിൽ എണ്ണ ഒഴിക്കുന്ന പോലെ ആയിരുന്നു അയാളുടെ വാക്കുകൾ… ദേവുവിന്റെ സങ്കട കടലിന്റെ ആഴം കൂടിയാതെ ഉള്ളു…