ദേവനന്ദ 4 [വില്ലി]

Posted by

“:എനിക്കറിയില്ലേടോ…  ഇന്നലെ വരെ താൻ എനിക്ക് ആരോ ആയിരുന്നു.  പക്ഷെ ഇന്ന്…….  “

“‘ഇന്ന്..? .  “

ആ വാക്കുകൾ എനിക്ക് മുഴുവിപ്പിക്കാനാകാതെ വന്നപ്പോൾ അവൾ ചോദിച്ചു..  അവളുടെആ കണ്ണുനീർ ഒഴുകിയ കണ്ണുകളിൽ നിറഞ്ഞ ആകാംഷ ഞാൻ കണ്ടില്ലെന്നു നടിച്ചു.. അവളെന്നിൽ നിന്നെന്തോ പ്രതീക്ഷിക്കുന്ന പോലെ..

അവളുടെ കണ്ണുകളെ നേരിടാനാകാതെ ഞാൻ വേഗം മുഖം തിരിച്ചു.

ഏറെ നേരം നീണ്ടു നിന്ന മൗനം…

സൂര്യൻ പടിഞ്ഞാറു മറയുന്നതും നോക്കി ഇരിപ്പാണ് ദേവു.  വളരെ വൈകി ആണ് ഞങ്ങൾ പൊള്ളാച്ചി എത്തിയത്.  ആദ്യം ഉണ്ടായിരുന്ന പ്രസരിപ്പൊന്നും ഇപ്പോൾ പെണ്ണിൽ കാണാനുണ്ടായിരുന്നില്ല.  ഇനി അച്ഛനിവിടെയും ഉണ്ടായില്ലെങ്കിലോ എന്ന ചിന്ത അവളെ വല്ലാതെ അലട്ടുന്ന പോലെ തോന്നി.  അവൾ തന്ന വിലാസം വച്ച് വീട് കണ്ടുപിടിക്കാൻ ഞങ്ങളൽപ്പം ബുദ്ധിമുട്ടി. .

അവിടെ ഒരു ട്രാൻസ്‌പോർട് കമ്പനി നടത്തുകയാണ് ഈ രാമൻ എന്ന ആൾ എന്ന് അന്ന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.  വീടിനു മുന്നിൽ കാർ നിർത്തി ഇറങ്ങുമ്പോൾ തന്നെ വീടിന്റെ ഉള്ളിൽ നിന്നൊരു ശബ്ദം കേട്ടു.   ഒരു കിളി നാദം

” അമ്മാ അപ്പാ വന്തിട്ടാ  ( തമിഴ് ) “

പറഞ്ഞു തീർന്നതും കതകു തുറന്നൊരു പെൺകുട്ടി പുറത്തേക്കു വന്നു.  ഇരു നിറത്തിൽ ഉള്ള എന്നാൽ ഭംഗി ഒട്ടും ചോർന്നു പോകാത്ത അഴകുള്ള ഒരു പക്കാ തമിഴ് പെൺകുട്ടി. ഞാൻ കേട്ട ശബ്ദത്തിന്റെ ഉടമ ഇവളാകണം എന്ന് ഞാൻ ഊഹിച്ചു..

കതകു തുറന്നു പുറത്തേക്കു നോക്കിയ അവളുടെ മുന്നിൽ നിൽക്കുന്ന എന്നെ കണ്ടവൾ ആദ്യം ഒന്ന് അമ്പരന്നു.

” യാര് ? എന്ന വേണും?  (തമിഴ് ) “

Leave a Reply

Your email address will not be published. Required fields are marked *