ദേവനന്ദ 4 [വില്ലി]

Posted by

” എന്റെ പൊന്നെടോ.  ചതിക്കല്ലേ…  ഞാൻ പറഞ്ഞതൊക്കെ പിൻവലിച്ചു…..    സോറി…. “

എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ചിരിച്ചു അവൾ  മുന്തിരി  കുപ്പിയിലെ വെള്ളത്തിൽ കഴുകി എനിക്ക് നേരെ നീട്ടി … ആദ്യമായാണ് അവളിത്ര സന്തോഷിച്ചു കാണുന്നത്.  ഇന്നലെ വരെ  സങ്കടങ്ങളും കണ്ണുനീരും തോരാത്ത   ദേവുവിൽ നിന്നും വളരെ കുറുമ്പും കുട്ടിത്തവും നിറഞ്ഞ ഒരു ദേവു അവൾക്കുള്ളിൽ ഇന്നും ഉണ്ട് ഞാൻ തിരിച്ചറിഞ്ഞു.

“മുഴുവനും തീർക്കല്ലേ നന്ദുവേട്ട.  ഇത്തിരി അച്ഛന് കൊടുക്കണം.  “

മുന്തിരി കഴിക്കുന്നതിനിടയിൽ അവൾ എന്നോട്  പറഞ്ഞു.

” ആഹ് കൊടുത്തേക്കാം..  മോള് കട്ടോണ്ട് വന്നതാണെന്ന് പറഞ്ഞു തന്നെ കൊടുക്കാം..പോരെ.. .  “

” ഓഹ് പിന്നെ..  ഞാൻ ഒറ്റക്കല്ലല്ലോ കൂട്ടിനു ഈ കള്ളനും ഉണ്ടായിരുന്നു എന്ന് ഞാനും പറയും  “

” അല്ലെടോ..  അപ്പൊ എന്നെ കാണുമ്പോൾ അച്ഛനോട്  ഞാൻ ആരാണെന്നു  പറയും താൻ ?  “

പെട്ടന്നവളുടെ മുഖം കരുത്തു.  സന്തോഷം നിറഞ്ഞിരുന്ന അവളുടെ മുഖത്തു വിഷമത്തിന്റെ കാർമേഘം വന്നു മൂടുന്നത് ഞാൻ കണ്ടു .  അവൾക് അതിന് ഒരു ഉത്തരം പറയാൻ കഴിയില്ല എന്നെനിക് മനസിലായി.   അതിനൊരു ഉത്തരം എന്റെ പക്കലും ഉണ്ടായിരുന്നില്ല.  ഒന്ന് നോക്കുമ്പോൾ അവളുടെ  ആരാണ് ഞാൻ  ?  അവളുടെ കഴുത്തിൽ താലി കെട്ടിയ അവളുടെ ഭർത്താവോ?  വീട്ടിൽ വന്നു കയറിയ അന്ന് മുതൽ അവളുടെ  കണ്ണു നനയിപ്പിച്ച ദുഷ്ടനോ?  അതോ അവളുടെ അച്ഛനെ കണ്ടെത്തി കൊടുത്തു  അവളുടെ ജീവിതത്തിൽ വീണ്ടും സന്തോഷം വിതക്കാൻ വന്ന രക്ഷകനോ. ?  ഉത്തരമില്ലാത്ത ചിന്തകൾ എന്റെ ഉള്ളിലും അടിഞ്ഞു കൂടി.

” നന്ദുവേട്ടന് ഞാൻ ആരാ ?   “

അവളുടെ ചോദ്യം എന്റെ മനസിനെ വല്ലാതെ ഉലച്ചു..  അവളുടെ കണ്ണിലൂടെ നോക്കുമ്പോൾ അവളിന്നും എനിക്കൊരു ബാധ്യത ആണ്.  ആഹ് ബാധ്യത തീർക്കാൻ അവളെ അവളുടെ അച്ചനെ ഏല്പിച്ചു മടങ്ങാൻ വന്ന വെറും ഒരു അപരിചിതൻ മാത്രം ആണ് ഞാൻ..  .

Leave a Reply

Your email address will not be published. Required fields are marked *