ഡിറ്റക്ടീവ് അരുൺ 9 [Yaser]

Posted by

“നോക്കിയിരുന്നു സാർ. രണ്ടും ഒരുമിച്ചു തീർന്നാൽ ഇനി അങ്ങോട്ട് പോകണ്ടല്ലോ എന്നുകരുതിയാണ് സാറെ നോക്കിയത്.”

“അപ്പോൾ രാവിലെ നന്ദൻ മേനോൻ അവിടെ ഉണ്ടായിരുന്നില്ലേ. സംശയത്തോടെ ആയിരുന്നു സ്വാമിനാഥന് ചോദ്യം.”

“അവിടെ നന്ദൻ മേനോൻ ആ സമയത്ത് ഇല്ലായിരുന്നു എന്നാണ് സാർ തോന്നുന്നത്.”

“നന്ദൻ മേനോൻ അവിടെ ഇല്ല എന്ന് നിങ്ങൾ എങ്ങനെയാണ് ഉറപ്പിച്ചത്.?” കടുത്ത മാനസിക സംഘർഷത്തോടെ സ്വാമിനാഥൻ ചോദിച്ചു.

“സർ ഞാൻ രാവിലെ ചെന്നപ്പോൾ വാതിൽ പുറത്ത് നിന്ന് പൂട്ടി കിടക്കുകയായിരുന്നു. അതുകൊണ്ടാണ് സാർ ഞാൻ അവിടെ നന്ദൻ മേനോൻ ഉണ്ടായിരുന്നില്ല എന്നു പറഞ്ഞത്.”

“രാവിലെ എത്ര മണിക്കാണ് നിങ്ങൾ അവിടെ പോയത്.?”

“ഒരു ഒമ്പതര ആയിക്കാണും സാറേ. ഏതാണ്ട് ഒമ്പതരയ്ക്ക് ആണ് സുന്ദരൻ സാറും രമ ടീച്ചറും സ്കൂളിലേക്ക് പോകുന്നത്. അതിന്റെ കൂടെ തന്നെയാണ് സാർ ഞാനും അവിടെ നിന്നിറങ്ങി നന്ദൻ സാറിന്റെ മുറിയുടെ വാതിൽ ഇന്ത്യ ഹാൻഡിൽ പിടിച്ച് തിരിഞ്ഞു നോക്കിയത്. അവിടെ ആൾ ഇല്ലെന്നു കണ്ടപ്പോൾ ഞാൻ അടുത്ത സ്ഥലത്തേക്ക് പോയി.”

“അപ്പോൾ രാവിലെ ഒമ്പതരയ്ക്ക് നിങ്ങളവിടെ ചെല്ലുമ്പോൾ വാതിൽ പുറത്ത് നിന്ന് പൂട്ടി കിടക്കുകയായിരുന്നു അല്ലേ.?”

“സർ പുറത്തുനിന്ന് ആണോ അകത്തു നിന്നാണ് പൂട്ടിയത് എന്നൊന്നും പറയാൻ പറ്റില്ല. പുറത്തുനിന്നും അകത്തുനിന്നും ഒരുപോലെ പൂട്ടാവുന്ന ലോക്ക് ആണ് അതിന്റേത്. ഹാൻഡിൽ പിടിച്ച് തിരിച്ചിട്ടും തുറക്കാത്തത് കൊണ്ട് ആൾ അവിടെ ഇല്ലെന്നു കരുതി ഞാൻ മടങ്ങിപ്പോയി.”

“അപ്പോൾ നിങ്ങൾ വൈകുന്നേരം ചെയ്തപ്പോഴോ.?”

“വൈകുന്നേരം ചെന്നപ്പോൾ ആ മുറിയുടെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഹാൻഡിൽ പിടിച്ച് തിരിച്ചപ്പോൾ തന്നെ അകത്തേക്ക് തുറന്നു.”

“ഒക്കെ ഒരുപാട് നന്ദി സവിത്രി. ഇനിയും ചിലപ്പോൾ കാണേണ്ടിവരും.” സ്വാമിനാഥൻ കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു. കൂടെ രാമനും.

അവരിരുവരും സരിതയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങി റോഡരികിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിന് അടുത്തെത്തി. സ്വാമിനാഥൻ കോ- ഡ്രൈവിംഗ് സീറ്റിലേക്കും രാമൻ ഡ്രൈവിംഗ് സീറ്റിലേക്കും കയറി.

Leave a Reply

Your email address will not be published. Required fields are marked *