ഡിറ്റക്ടീവ് അരുൺ 9 [Yaser]

Posted by

തടിച്ചു കുറുകിയ ഇരുണ്ട നിറമുള്ള ഒരാളാണ് വാതിൽ തുറന്നത്. പുറത്ത് പോലീസിനെ കണ്ടപ്പോൾ അയാൾ ഒന്ന് വിരണ്ടു.

“ഞങ്ങൾക്ക് അകത്തേക്ക് ഇരിക്കാമല്ലോ അല്ലേ.?” പതറി നിൽക്കുന്ന അയാളോടായി സ്വാമിനാഥൻ ചോദിച്ചു.

“തീർച്ചയായും സർ, അകത്തേക്ക് വരൂ.” അയാൾ അവരെ അകത്തേക്ക് ക്ഷണിച്ചു.

“രമേ മൂന്ന് ക്ലാസ് ചായ കൊണ്ടുവരൂ.” അയാൾ അടുക്കളയുടെ വാതിൽകലേക്ക് ചെന്ന് കൊണ്ട് ഭാര്യയോട് ആയി പറഞ്ഞു.

അയാൾ തിരിച്ച് സ്വാമിനാഥന് അടുത്ത് എത്തുമ്പോഴേക്കും സ്വാമിനാഥനും രാമനും ഹാളിൽ ഉണ്ടായിരുന്ന കസേരകളിൽ ഇരിപ്പുറപ്പിച്ചിരുന്നു. രാമൻ റൈറ്റിംഗ് പേഡിൽ പേപ്പർ വെച്ച് എഴുതാൻ തയ്യാറെടുത്തു.

“എന്താണ് നിങ്ങളുടെ പേര്.? “

“സുന്ദരൻ എന്നാണ് സാർ. എന്താ സർ എന്തെങ്കിലും പ്രശ്നമുണ്ടോ.?”
അവർക്കരികിലേക്ക് ഒരു കസേര നീക്കിയിട്ടു കൊണ്ട് അയാൾ സ്വാമിനാഥനോട് ചോദിച്ചു. അയാളുടെ ശബ്ദത്തിന് പതർച്ച ഉണ്ടായിരുന്നു.

“പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല ഇന്ന് മരണപ്പെട്ട നന്ദൻ മേനോനെ കുറിച്ച് ചില വിവരങ്ങൾ ചോദിച്ചറിയാൻ ആണ് ഞങ്ങൾ വന്നത്.” സ്വാമിനാഥൻ തന്റെ ആഗമനോദ്ദേശം അവരോട് വെളിപ്പെടുത്തി.

“അത്രയേ ഉള്ളു അല്ലേ.? പോലീസുകാരെ കണ്ടപ്പോൾ എന്റെ ഉള്ളൊന്നു കാളി ആയിരുന്നു. അതാ ചോദിച്ചത്.” ആശ്വാസത്തോടെ അയാൾ പറഞ്ഞു.

“നിങ്ങൾ എന്തിനാ പോലീസിനെ പേടിക്കുന്നത്.? നിങ്ങൾ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ.?” വെറുതെ പോലീസുകാർ ആരെയും ഉപദ്രവിക്കാറില്ല. ആശ്വാസ രൂപേണ സ്വാമിനാഥൻ പറഞ്ഞു.

“കുറ്റം ഒന്നും ചെയ്തിട്ടില്ലെനങ്കിലും ചെറുപ്പം മുതലേ എനിക്ക് പോലീസിനെ പേടിയാണ് സാർ.”

“ഒകെ. നമുക്ക് വന്ന കാര്യത്തിലേക്ക് കടക്കാം. സ്ഥിരമായി ഇവിടെ വരുന്ന ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഒന്നാം നമ്പർ മുറിയിലെ ശാന്ത പറഞ്ഞത് ഇവിടെ സ്ഥിരമായി സാവിത്രി എന്നൊരു പെണ്ണ് ജോലിക്ക് വരുന്നുണ്ട് എന്നാണ് ശാന്ത പറഞ്ഞത്. അതേക്കുറിച്ചൊന്ന് അന്വേഷിച്ചറിയാൻ വന്നതാണ് ഞാൻ.”

“ഓക്കേ സർ. ഞാനും ഭാര്യയും സർക്കാർ സ്കൂളിലെ അധ്യാപകരാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഒരു സഹായത്തിനായി ആണ് സാവിത്രി യോട് രാവിലെ വരാൻ പറഞ്ഞത്.”

“ഓക്കേ ഇന്ന് രാവിലെ സാവിത്രി വന്നിരുന്നോ എന്നറിയാനാണ് ഞങ്ങൾ ഇപ്പോൾ വന്നത്.”

“പതിവുപോലെ ഇന്നും സാവിത്രി വന്നിരുന്നു സർ.”

ഒരു സംശയം കൂടി. ഇന്നലെ രാത്രിയിലെ അതിനുശേഷമോ ഇവിടെ ആരെങ്കിലും വന്നതായി ഓർക്കാൻ കഴിയുന്നുണ്ടോ.?”

Leave a Reply

Your email address will not be published. Required fields are marked *