ഡിറ്റക്ടീവ് അരുൺ 9 [Yaser]

Posted by

തീർച്ചയായും സാർ. അകത്തേക്കിരിക്കാം. സാറിനെ സഹായിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളു. അയാൾ ചിരിച്ചു കൊണ്ട് മറുപടി നൽകി.

സ്വാമിനാഥനും രാമനും സുകുമാരന്റെ ക്ഷണം സ്വീകരിച്ച് അകത്തേക്ക് കയറി. അവിടെ ടേബിളിനു ചുറ്റും നിരത്തിയിട്ടിരുന്ന കസാര കളിലായി അവർ മൂവരും ഇരുന്നു.

ഇന്ന് ഒമ്പതരക്ക് ശേഷം മൂന്നരക്ക് മുമ്പ് നടന്ന ചില കാര്യങ്ങളാണെനിക്കറിയേണ്ടത്.

അയ്യോ സാറേ ആ സമയത്ത് ഞാനിവിടെ ഉണ്ടാവാറില്ല.

അറിയാം. പക്ഷേ ആ സമയത്ത് നിങ്ങളുടെ ഭാര്യ ഇവിടെ ഉണ്ടായിരുന്നല്ലോ അവരിൽ നിന്ന് അറിഞ്ഞാലും മതി.
ആ പറഞ്ഞത് സുകുമാരന് അത്ര ഇഷ്ടപ്പെട്ടില്ല. അതിന്റെ നീരസം അയാളുടെ മുഖത്തുണ്ടായിരുന്നു. എങ്കിലും അയാൾ അടുക്കളയുടെ നേരെ തിരിഞ്ഞ് വിളിച്ച് പറഞ്ഞു. “ശാന്തേ,. ഒന്നിവിടെ വരെ വരൂ. എസ് ഐ സാറിന് എന്തോ കാര്യം ചേദിക്കാനുണ്ട്.”

ഏതാനും മിനുട്ടുകൾക്ക് ശേഷം ശാന്ത അടുക്കള വാതിൽ കടന്ന് ഉള്ളിലേക്ക് വന്നു.

“എന്താ സാർ കാര്യം. സാറ് കുറച്ച് മുമ്പല്ലേ വന്ന് ചോദിച്ചിട്ട് പോയത്.?”

“അതേ പക്ഷേ ഇനിയും ചോദ്യങ്ങൾ ബാക്കിയുണ്ട്.”

“സാറ് ചോദിച്ചോളൂ.”

“ഇന്ന് രാവിലെ ഒമ്പത് മണിക്ക് ശേഷം മൂന്നരക്ക് മുമ്പ് മൂന്നാം നമ്പർ മുറിയിൽ ആരെങ്കിലും വന്നിരുന്നോ.?”

“അങ്ങനെ ചോദിച്ചാൽ ഉത്തരം പറയുന്നത് ദുഷ്കരമാണ്. അവിടെ വരുന്നവരെയും പോകുന്നവരെയും ശ്രദ്ധിക്കലല്ല എന്റെ പണി.”

“സോറി. നിങ്ങളിങ്ങനെ ചൂടാവേണ്ട കാര്യമില്ല. വാഹനങ്ങളിൽ ആരെങ്കിലും വന്നിരുന്നെങ്കിൽ അതിന്റെ ശബ്ദം നിങ്ങൾ കേൾക്കുമല്ലോ അത് കൊണ്ട് ചോദിച്ചതാണ്.”

“സാർ ഒരു വണ്ടി മൂന്ന് മണിക്ക് മുമ്പ് വന്നിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ തിരിച്ചു പോവുകയും ചെയ്തു. പക്ഷേ അതിനുള്ളിലുള്ളവർ എങ്ങോട്ടാണ് വന്നതെന്നും പോയതെന്നുമറിയില്ല. വണ്ടി നിർത്തിയ ശബ്ദം കേട്ട് വന്ന് നോക്കിയപ്പോൾ വണ്ടി മാത്രമേ കണ്ടുള്ളു. ആളെ കണ്ടിരുന്നില്ല.”

“എപ്പോഴാണ് ആ വണ്ടി വന്നതെന്നറിയാമോ.?”

Leave a Reply

Your email address will not be published. Required fields are marked *