നാദിയ [അഹമ്മദ്]

Posted by

അടുത്തടുത്തുതന്നെയാണ് കബറാഡിക്കിയിരിക്കുന്നത് അവൻ കബറിനടുത്തു മുട്ടുകുത്തി ഇരുന്നു ഒരു പുഞ്ചിരിയോടെ അവിടേക്കു നോക്കിയിരുന്നു ശേഷം ഉപ്പയുടെയും ഉമ്മയുടെയും കബറിനിടയിൽ കയറികിടന്നു മുഖത്തു നല്ല സന്തോഷത്തോടെ അവൻ അവരുടെ ഇടയിൽ കയറിക്കിടന്നു അത്രയും വർഷത്തിനിടയിൽ അവനു ഏറ്റവും സമാധാനം കിട്ടിയ സമയം അവൻ ഒരല്പം അവിടെ കിടന്നുറങ്ങിപോയി പഴയ ഓർമകളുടെ കടന്നുകയറ്റമില്ലാതെ അത്രയും സമാധാനത്തോടെ മനസ്സിൽ സന്തോഷം മാത്രം കളിയാടി അവൻ ഉറക്കത്തിലേക്കു വഴുതിവീണു
സുബഹി ബാങ്ക് വൈകിക്കുന്നതു കേട്ടാണ് അവൻ ഉണർന്നത് ചുറ്റും നോക്കി അവനൊന്നു പകച്ചു പിന്നെയാണ് താൻ ഇന്നലെ രാത്രി കബർസ്ഥാനിൽ ആണ് കിടന്നത് എന്ന ബോധം വന്നത് പതുക്കെ അവൻ എഴുന്നേറ്റു ശേഷം അവിടെ നിന്ന് ഉമ്മക്കും ഉപ്പക്കും വേണ്ടി പ്രാർത്ഥിച്ചു ശേഷം തൊട്ടടുത്ത പള്ളിയിൽ പോയി സുബഹി നമസ്കരിച്ചു നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ സമയം 5.30കഴിഞ്ഞു ഇനി ഇപ്പോൾ ട്രാഫിക് കൂടി വരുന്ന
സമയം ആണ് ഇനി യാത്ര അത്ര സുഖകരമാവില്ല പിന്നെ തന്നെ ആരെങ്കിലും തിരിച്ചറിഞ്ഞാൽ പിന്നെ എല്ലാം അവതാളത്തിൽ ആവും സൊ ഇപ്പോൾ വിശ്രമിച്ചു രാത്രി യാത്ര ചെയ്യുന്നതാണ് നല്ലത് അതുമനസ്സിലാക്കിയ സാകിർ തൊട്ടടുത്ത ലോഡ്ഗിൽ മുറി എടുത്തു അകത്തുകയറിയതും എല്ലാവസ്ത്രങ്ങളും ഊരി എറിഞ്ഞു ബർമുഡ മാത്രമിട്ട് അവൻ കട്ടിലിലേക്ക് വീണു രാവിലെ ആയതുകൊണ്ടോ അതൊ ഉപ്പയെയും ഉമ്മയെയും കണ്ട സന്തോഷം കൊണ്ടാണോ എന്നറിയില്ല അവന്റെ ഉറക്കത്തിനിടയിൽ മറ്റു ശല്യങ്ങൾ ഒന്നുമുണ്ടായില്ല അവൻ നന്നായി തന്നെ ഉറങ്ങി വൈകുന്നേരം 5.30ആയപ്പോൾ ആണ് iഎഴുന്നേറ്റത് അവൻ പതിയെ വാച്ചിലേക്ക് നോക്കി അവൻ പിടഞ്ഞെണീറ്റി അവന്റെ കണ്ണുകളെ അവനിതാന്നെ വിശ്വാസം ആയില്ല അത്രയും നേരം ഒരു ബുദ്ധിമുട്ട് ഇല്ലാതെ ഉറങ്ങി എന്നത് അവനു അത്ഭുദമായി അവൻ പതുക്കെ എണീറ്റു ബാത്‌റൂമിൽ പോയി ഒന്നുകുളിച്ചു ശേഷം വസ്ത്രംമാറിവന്നു അവൻ പോകാനുള്ള തിരക്കിലായി അപ്പോയെക്കും ഇരുട്ട് വീണുതുടങ്ങിയിരിക്കുന്നു അവൻ റൂം വാക്കേറ്റ ചെയ്തു വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു ആക്‌സിസിലേറ്റർ കൂട്ടി വണ്ടി പറപ്പിച്ചു പോകുന്നവഴിയിൽ ഒരു തട്ടുകട കണ്ണിൽപെട്ടപ്പോൾ അവൻ വണ്ടി പതുക്കെ സൈഡ് ആക്കി തട്ടുകടയിൽ നിന്നൊക്കെ കഴിച്ചിരുന്ന കാലം അവൻ എന്നെ മറന്നിരിക്കുന്നു ഇന്നിപ്പോ ഇവിടുന്നാവാം എന്ന തീരുമാനത്തിൽ എത്തി അവൻ നല്ല ദോശയും ചട്ണിയും അടിച്ചുകൊണ്ടിന്നപ്പ്പോൾ ആണ് തൊട്ടടുയ്‌തിരുന്നവൻ ബോട്ടിക്കാറി ഓർഡർ ചെയ്യുന്നത് കണ്ടത് അവനും വിട്ടയ്‌ക്കൊടുത്തില്ല ബോട്ടിയുംപുട്ടും ഓർഡർ ചെയ്തു വച്ചുകാച്ചി മേലെ ഒരു പെപ്സിയും അടിച്ചുകെട്ടിയപ്പോൾ വയറുപൊട്ടിപോവും എന്ന അവസ്ഥയിൽ ആയി ഇനി ഇപ്പോൾ എങ്ങനെ വണ്ടി ഓടിക്കും എന്നറിയാതെ അവൻ പകച്ചുനിന്നു രാവിലെ ഉറങ്ങിയതിനാൽ ഉറക്കമില്ല പക്ഷെ വയറുനിറഞ്ഞതുകൊണ്ടാണ് ഇപ്പോൾ വണ്ടി ഓടിക്കാൻ പറ്റാത്തത് അവൻ ഒരു 1/2മണിക്കൂർ കൂടി അവിടെ വണ്ടിയിൽ ചാരിയിരുന്നു വേറെ ഒന്നും ചെയ്യാൻ പറ്റാത്തതുകൊണ്ട് അവൻ ആ നേരമത്രയും വണ്ടികൾ എണ്ണിയിരുന്നു ഒരൽപ്പം ആശ്വാസം തോന്നിത്തുടങ്ങിയപ്പോൾ അവൻ വണ്ടിയെടുത്തു പിന്നെ ഒന്നും നോക്കിയില്ല ലക്ഷ്യമില്ലെങ്കിലും ഹൈവേയിലൂടെ അവനെയും കൊണ്ടു ആ വണ്ടി പറന്നുപോയി സ്പീഡ് ക്യാമെറകൾ എവിടെയെല്ലാമോ മിന്നിമറഞ്ഞു അതൊന്നും കാര്യമാക്കാതെ ലക്ഷ്യമില്ലാതെ ആ ബൈക്ക് പറന്നുപോയികൊണ്ടിരുന്നു ഒരൽപ്പം ദൂരം കഴിഞ്ഞതോടുകൂടി റോഡ് കാലിയായിത്തുടങ്ങി റോഡിൽ സ്ട്രീറ്റ്‌ലൈറ്റുമില്ലാതായി അവന്റെ വണ്ടിയുടെ വെളിച്ചം മാത്രം ആ വഴിയിൽ തെളിഞ്ഞുവന്നു അവൻ ഒരൽപ്പം കൂടി മുന്നോട്ടു സഞ്ചരിച്ചപ്പോയെക്കും അവനിതയുകി ഒരു കാറ്റു കടന്നുപോയി ആാാ കാറ്റിന്റെ മർമ്മരം അവനു നാദിയയുടെ ഓർമകൾ സമ്മാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *