വണ്ടിയുടെ ഡോർ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടാണ് സാകിർ കണ്ണുതുറന്നു നോക്കുന്നത് പിന്നിലെ സീറ്റിൽ നിരന്നിരിക്കുകയാണ് അവന്റെ ചോരയിൽ പിറന്ന അഞ്ചു കാന്തരികൾ ഒരുപാട് പരീക്ഷണങൾ ജീവിതത്തിൽ നേരിടേണ്ടി വന്നെങ്കിലും അവനു ദൈവം അവസാനം നൽകിയ സമ്മാനം ആണ് ഈ അഞ്ചു കാന്തരികൾ അതും ഒറ്റപ്രസവത്തിൽ തന്നെ നാദിയ ജന്മം നൽകിയവർ
ഉമ്മ വന്നില്ലേ ഉപ്പ അതിൽ ഒരാൾ ചോദിച്ചു
ഇല്ല മോളെ ഉമ്മയെ പോകുന്ന വഴിയിൽ നമുക്ക് കൂട്ടം
കാർ പതിയെ ഗേറ്റ് കടന്നുപോയി അടുത്തുള്ള വിമൻസ് കോളേജ് ഗേറ്റിൽ പോയി നിന്നു അവിടെ എയ്തിയിരിക്കുന്ന ബാനറിൽ കണ്ടു
കോളേജ് 50ആം വാർഷികാഘോഷം
ഉദ്ഗാടനം:കവിയത്രി DR ഫസ്ന
സാകിർ തന്റെ ഫോണിൽ നമ്പർ ടൈൽ ചെയ്തു കുറച്ചു കഴിഞ്ഞു ഫസ്ന ഇറങ്ങി വന്നു ഒരു കയ്യിൽ ഡോക്ടർ കോട്ടും മറുകയ്യിൽ കോളേജ് നൽകിയ ആദരവുമായി അവൾ മുന്നിലെ സീറ്റിൽ തന്നെ ഇടം പിടിച്ചു
പതിയെ ആ വണ്ടി റോഡിലേക്ക് നീങ്ങി
ശുഭം
സ്നേഹത്തോടെ
അഹമ്മദ്