അപ്പൊ ശെരി നാദിയ കുറച്ചുനേരമായി വന്നിട്ട് സാകിർ അവിടെ ബോറടിച്ചു ഇരിക്കുകയാവും അതും പറഞ്ഞു അവർ പുറത്തേക്കു നടന്നു
ഉമ്മറത്തെ സോഫയിൽ ചാഞ്ഞുകിടന്നുറങ്ങുകയാണ് സാകിർ സോഫയുടെ ഒരു കയ്യിൽ തലയും മറ്റേക്കയ്യിൽ കാലും കയറ്റിവച്ചു കിടക്കുകയാണ് സാകിർ സ്വെതയാണ് അവനെ തട്ടി ഉണർത്തിയത് അവൻ ഞെട്ടി ഉണർന്നു ആദ്യം നോട്ടം പോയത് കയ്യിലെ വാച്ചിലേക്കാണ് അതുകണ്ടുകൊണ്ട് ശ്വേത പറഞ്ഞു
ഏയ്യ് സാകിർ പേടിക്കണ്ട താൻ സ്വപ്നം കണ്ടു എണീറ്റതല്ല ചിൽ അവന്റെ തോളിൽ കൈവച്ചുകൊണ്ടാണ് ശ്വേത അതുപറഞ്ഞതു
സാകിർ അപ്പോയെക്കും വിയർത്തിരുന്നു അതുകണ്ടു ശ്വേത പറഞ്ഞു
എന്തുപറ്റിയെടോ preasure കൂടിയോ ടാബ്ലറ്റ് കഴിക്കേണ്ടിവരുമോ
ഏയ്യ് പ്രശ്നം ഒന്നുമില്ല പെട്ടെന്ന് ഞെട്ടിയപ്പോ ഉണ്ടായ ഷോക്ക് ആണ് മറ്റൊന്നുമല്ല
എങ്കിലും വേണമെങ്കിൽ താനൊരു ടാബ്ലറ്റ് കഴിച്ചോളൂ പ്രശ്നങ്ങൾ ഒന്നുമില്ല ഡ്രൈവ് ചെയ്യാനല്ലതല്ലേ
ഏയ്യ് ഇന്നിനി ടാബ്ലറ്റ് കഴിക്കാൻ പറ്റില്ല ശ്വേത ആൾറെഡി 4ടാബ്ലറ്റ് കഴിഞ്ഞു
ശ്വേത ഞെട്ടലോടെ ചോദിച്ചു 4ടാബ്ലറ്റ് കഴിഞ്ഞെന്നോ അതിനുമാത്രം എന്തുപറ്റി
നിങ്ങൾ അകത്തു പോയപ്പോൾ മുതൽ എനിക്ക് preasure കയറി ടാബ്ലറ്റ് കഴിക്കാതെ ഒരു വെത്യാസം കിട്ടിയില്ല 4ഉം ഒരുമിച്ചു കഴിച്ചു അതോടെ ശരീരം ഒരൽപ്പം തളർച്ചപോലെ അതുകൊണ്ട് ഒരൽപ്പം മയങ്ങിപ്പോയി
Ok ok എന്തായാലും നദിയായെ അവളുടെ വീട്ടിൽ കൊണ്ടിപ്പോയി വിട് ശേഷം ആ കുട്ടിക്ക് തീരുമാനം എടുക്കാൻ ഒരല്പം സമയം വേണം എന്ന് പറയുന്നു അപ്പൊ ആദ്യം അത് ചെയ്യൂ
സാകിർ ഒരൽപ്പം പ്രതീക്ഷ കൈവരിച്ചു ആദ്യമായാണ് ഒരാൾ ആലോചിക്കാം എന്നുപറയുന്നത് അവൻ വണ്ടിയുടെ അടുത്തേക്ക് നീങ്ങി നാദിയ സ്വേതയെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു
ഇനി കല്യാണം വിളിക്കാൻ രണ്ടാളും വരണം
നാദിയ തന്റെ മനസ്സ് ശ്വേത എങ്ങനെ മനസ്സിലാക്കി എന്ന് എന്നർത്ഥത്തിൽ അവളെ നോക്കി
ഒന്നുമല്ലെകിലും ഞാൻ ഒരു ഒരു ഡോക്ടർ അല്ലെടോ തന്റെ ഉള്ളിലുള്ളത് ഇതാണെന്നു എനിക്ക് തോന്നി അങ്ങനെ ഒന്ന് കറക്കികുത്തി സംഭവം ഏറ്റു അത്രെ ഉള്ളു അപ്പൊ ഇന്നുതന്നെ താൻ അയാളോട് തന്റെ മനസ്സിൽ ഉള്ളത് അയാളോട് തുറന്നു പറയണം ട്ടോ ഇല്ലെങ്കിൽ പാവം preasure ടാബ്ലറ്റ് കഴിച്ചു മരിക്കേണ്ടി വരും
ഏയ്യ് ഞാൻ എന്നെ ഡ്രോപ്പ് ചെയ്‌യുമ്പോൾ പറയാം എന്നുകരുതി ഇരുന്നതാണ് അതുവരെ ഒന്ന് ടെൻഷൻ അടിക്കട്ടെ നാദിയ ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു വന്നതിൽ വിപരീതമായി അവൾ മുൻസീറ്റിൽ ഇരുന്നു സാക്കിറിനു അതൊരല്പം ആശ്വാസം നൽകി പതിയെ വണ്ടി നീങ്ങി
തന്റെ സംശയങ്ങൾ ഒക്കെ മാറിയോ സാകിർ മൗനം ബേദിച്ചു
ഇതുവരെ ഉണ്ടായിരുന്ന സംശയം ഒക്കെ മാറി പക്ഷെ പകരം പുതിയ കുറച്ചു സംശയങ്ങൾ ഉണ്ടായിട്ടുണ്ട്
അതുംകൂടി തീർത്തിട്ട് വരാമായിരുന്നില്ലേ
അത് ശ്വേത വിചാരിച്ചാൽ തീർക്കാൻ പറ്റുന്ന സംശയങ്ങൾ അല്ല
പിന്നെ ഞാൻ വിചാരിക്കണോ
അതെ പക്ഷെ അതിന്റെ ആവിശ്യം ഉണ്ടെന്നു തോന്നുന്നില്ല
അതെന്താ താൻ മടിക്കേണ്ട ആവിശ്യം ഒന്നുമില്ല ചോദിച്ചോളൂ
മടിയായിട്ടൊന്നുമില്ല നമ്മൾ തമ്മിൽ ഇന്നുകൂടിയല്ലേ കാണുന്നുള്ളൂ പിന്നെ എന്തിനാ അതിന്റെ ആവശ്യം
ആ പറഞ്ഞത് സാക്കിറിനു കൊള്ളേണ്ടിടത്തുതന്നെ കൊണ്ടു സാക്കിറിന്റെ മുഖം നദിയയ്‌ക്കു അത് വ്യക്തമാക്കികൊടുത്തു സാകിർ പിന്നീട് ഒരുപാട് നേരം മൗനമായി തുടർന്നു എന്തൊക്കെയോ നഷ്ടപെടുന്നപോലെ അവന്റെ ഉള്ളിൽ എന്തെല്ലാമോ വികാരങ്ങൾ പതഞ്ഞു പൊങ്ങുന്നു ഹൃദയമിടിപ്പ് കൂടിവരുന്നു അവൻ പതിയെ കാർ സൈഡ് ആക്കി സീറ്റിൽ ചാരി ഇരുന്നു കണ്ണുകൾ പതുക്കെ അടച്ചു ഒരൽപ്പം കിടന്നശേഷം കണ്ണുകൾ തുറന്നു നദിയയെ നോക്കി അവൾ ഫോണിൽ നോക്കി ഇരിക്കുകയാണ് സാക്കിറിനെ പരീക്ഷിക്കാൻ ആണ് അവളുടെ ഈ നാടകം അവൻ പതിയെ വിളിച്ചു