അപ്പൊ mr സാകിർ താങ്കൾ ഇവിടെ വെയിറ്റ് ചെയ്യു ഞങ്ങൾ കുറച്ചു സംസാരിക്കാട്ടെ ശ്വേത സാക്കിറിനോടായി പറഞ്ഞു സാക്കിറിന്റെ മുഖത്തെ ഭാവം കണ്ട ശ്വേത തുടർന്ന്
ഏയ്യ് സാകിർ ചിൽ എന്താടോ താൻ ഇങ്ങനെ ഭയപ്പെടുന്നത് അതുപോലെ ഒന്നും സംഭവിക്കില്ല ഞാൻ ഒന്നു സംസാരിക്കട്ടെ സാക്കിറിനെ പുറത്തു ഇരുത്തി അവർ ഉള്ളിലേക്ക് കയറിപോയി
കോഫി ഉണ്ടാക്കുന്നതിനിടയിൽ അവർ സംസാരം തുടങ്ങി ശ്വേത തന്നെയാണ് അതിനു തുടക്കം കുറിച്ചതും
ഇതിപ്പോ 12മത്തെ ആളെയാണ് സാകിർ ഇവിടെ കൊണ്ടുവരുന്നത് ആരും തന്നെ ഇവിടെനിന്നും സാക്കിറിനൊപ്പം തിരിച്ചു പോയിട്ടില്ല പിന്നെ അവരിൽ തനിക്കൊരു പ്ര്യത്യേകത ഉണ്ട്
നാദിയ അത് എന്താണെന്നുള്ള രീതിയിൽ ശ്വേതയെ നോക്കി
ഇതിനുമുൻപ് സാക്കിറിനോടൊപ്പം ഓരോരുത്തരെ കൊണ്ടുവരുമ്പോഴും അവനറിയാമായിരുന്നു അവരൊക്കെ സത്യം അറിയുമ്പോൾ തിരിച്ചുപോകുമെന്ന് അതിൽ അവനൊരു സങ്കടവും ഇല്ലായിരുന്നു പക്ഷെ ഇന്നികാലത്തു എന്നെവിളിച്ചപ്പോൾ ഞാൻ മനസ്സിലാക്കി അവനുതന്നോടുള്ള അട്ടച്ച്മെന്റ്റ് ആ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു താൻ സത്യമറിയുന്നതു അവൻ ഭയപ്പെട്ടതുകൊണ്ടാണ് അവൻ തന്നെ അവന്റെ ജീവിതത്തിൽ നിന്നും അകറ്റിനിർത്തിയത് കോഫി കപ്പ് നാദിയയുടെ കയ്യിൽ കൊടുത്തു ശ്വേത അവളുമായി തന്റെ ഓഫീസ് റൂമിലേക്ക് നടന്നു ശ്വേത ഡോക്ടർ ചെയറിൽ ഇരുന്നു നാദിയ വിസിറ്റർ ചെയറിൽ അവൾക്ക് എതിരായി ഇരുന്നു ശ്വേത സംസാരിച്ചു തുടങ്ങി
നാദിയ താനിപ്പോൾ അറിയാൻ പോകുന്ന കാര്യം അത് താൻ എങ്ങനെ എടുക്കും എണ്ണത്തിനനുസരിച്ചു ഇരിക്കും ഇനി താൻ സാക്കിറിനോട് എങ്ങനെ പെരുമാറാൻ പോകുന്നു എന്ന കാര്യം ഈ കാര്യം തനിക്കു ചിലപ്പോൾ വിരോദാഭാസമായി തന്നെ തോന്നിയേക്കാം കെട്ടുകഴിയുമ്പോൾ സാക്കിറിനോട് അറപ്പും തോന്നിയേക്കാം പക്ഷെ ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ മുന്നിൽ വരുന്ന ഒരു രോഗി മാത്രമാണ് സാകിർ എനിക്ക് അതിനേക്കാൾ ഉപരി എനിക്കൊരു സഹോദരനുമാണ് അവൻ അതിനാലാണ് അവൻ എപ്പോ ആവശ്യപെട്ടാലും ഇങ്ങനെ ഒരു കൂടിക്കാഴ്ചക് ഞാൻ തയ്യാറാവുന്നത്
അപ്പൊ നാദിയ തനിക്ക് സാക്കിറിനെപ്പറ്റി എന്തൊക്കെ അറിയാം ഒന്നു പറയു
എനിക്ക് പ്രതെയ്കിച്ചു ഒന്നുമറിയില്ല അയാൾ ഒരനാഥനാണെന്നു അറിയാം പിന്നെ ഇപ്പോൾ ഒരു മാനസിക രോഗി ആണെന്ന് ഡോക്ടർ പറഞ്ഞു അറിഞ്ഞു
അയ്യോ നാദിയ സാകിർ മാനസിക രോഗി ഒന്നുമല്ല ഞാൻ അങ്ങനെ അല്ല പറഞ്ഞത് നമ്മുടെ ജീവിതത്തിലെ ഓരോരോ അനുഭവങ്ങൾ പ്രതേകിച്ചു നമ്മുടെ ബാല്യകാലങ്ങളിൽ ഉണ്ടാകുന്നവ അതാണ് നമ്മുടെ സ്വഭാവ രൂപീകരണത്തിന് സ്വാധീനം ചെലുത്തുകയും ചെയ്യുക അനുഭവങ്ങൾ മോശമായാൽ അത് മോശം സ്വഭാവം ഉണ്ടാക്കും അതാണ് ഞാൻ ഉദ്ദേശിച്ചത് അല്ലാതെ സാകിർ ഒരു മനോരോഗി ഒന്നുമല്ല
അപ്പോ നദിയയ്‌ക്കു സാക്കിറിനെ പറ്റി ഒന്നുമറിയില്ല എന്നാണോ ?
അങ്ങനെ അല്ല ഞങ്ങൾ പരിചയപ്പെട്ട ശേഷം ഉള്ള കാര്യങ്ങൾ മാത്രമേ എനിക്കറിയൂ
പിന്നെ സാകിർ എന്നെ സ്നേഹിക്കുന്നു എന്നതും എനിക്കറിയ പക്ഷെ സാക്കിറിന്റെ ബാല്യകാലത്തെ പറ്റി ഒന്നുംതന്നെ എനിക്കറിയില്ല എന്നാണ് ഞാൻ പറഞ്ഞത്