തന്നെ ഇപ്പൊ എനിക്കൊന്നു വലിച്ചടുപ്പിക്കണം എന്നുണ്ട് ഒന്നു ചുംബിക്കണം എന്നുണ്ട് പക്ഷെ വേണ്ട വേണ്ട നാദിയ അതോടെ നി ചിലപ്പോൾ എന്റേതായിപോകും ആർക്കും കൊടുക്കാതെ ഞാൻ നിന്നെ സ്വന്തമാക്കും പക്ഷെ അതിനു നി വലിയ വില കൊടുക്കേണ്ടിവരും നാദിയ so പ്ലീസ് keep away from me
But why sakir ihave to know താനെന്നെ സ്നേഹിക്കുന്നു അതിന്നലെ ഞാൻ അറിഞ്ഞതാണ് ഇപ്പോൾ ദാ ഞാൻ അറിഞ്ഞുകൊണ്ടിരിക്കുന്നു തന്റെ സ്നേഹം ഞാൻ തന്നെയും സ്നേഹിക്കുന്നു എന്നിട്ടും എന്നോട് തന്റെ ജീവിതത്തിൽ നിന്നും മാറാൻ പറയുന്നു ശെരി ഞാൻ തയ്യാറാണ് പക്ഷെ എനിക്കറിയണം അതിന്റെ കാരണം എന്നുമാത്രം നാദിയ ഒരു വാശിപോലെ പറഞ്ഞു
നാദിയ പ്ലീസ് അത്…… എനിക്ക്….. എങ്ങനെ തന്നോട് പറയണം എന്നറിയില്ല പ്ലീസ് താനെന്നെ മനസ്സിലാക്കണം
Ok ഞാൻ തയ്യാറാണ് തന്നെ മനസ്സിലാക്കാൻ പക്ഷെ താനെന്നോടു പറയണം എന്താണ് അതിന്റെ കാരണം എന്ന്
സാകിർ ഒരൽപ്പം നിന്നു
Ok തന്നോട് ഞാൻ പറയാം പക്ഷെ അതിനു എന്നേക്കാൾ പറ്റിയ ആള് മറ്റൊരാളാണ് തന്നെ ഞാൻ അവിടെ കൊണ്ടുപോകാം ഇന്നുതന്നെ തന്റെ ക്ലാസ്സ് കഴിഞ്ഞാൽ ഞാൻ വരും തന്നെ പിക് ചെയ്യാൻ തന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഇന്നുവൈകീട്ടു തനിക്കു കിട്ടും അതിനു ശേഷം എന്നെ കാണുന്നതുപോലും താൻ വെറുക്കും അതുകഴിഞ്ഞു നമുക്കു തീരുമാനിക്കാം എന്ത് വേണമെന്ന്
ക്ലാസ്സിൽ ഇരിക്കുമ്പോഴും നാദിയയുടെ മനസ്സിൽ സാകിർ വൈകിട്ട് എന്താണ് പറയാൻ പോകുന്നത് എന്നായിരുന്നു ചിന്ത അവൾ പല സാധ്യതകളും ആലോചിച്ചു അവസാനം സാകിർ ഒരു നഷ്ടപ്രണയത്തിനു ഇരയായിരിയ്ക്കുമെന്നുള്ള ഒരു സാധ്യതയിൽ അവൾ ഉറച്ചു വൈകുന്നേരം വരെ അവൾ സമയം കഷ്ടപ്പെട്ട് തള്ളിനീക്കി വൈകിട്ട് അവൾ ഗേറ്റ് കടക്കുമ്പോയേക്കും അവൾ കണ്ടു തന്നെക്കാത് തന്റെ കാറിൽ ചാരിനിൽക്കുന്ന സാക്കിറിനെ പതിവിലും വിപരീതമായി അവൻ ജീൻസ്, ടീഷർട് ധരിച്ചിരിക്കുന്നു എന്നുള്ളത് അവളിൽ ഒരൽപ്പം സന്തോഷം ഉണ്ടാക്കി അവൾ അടുത്തെത്തിയപ്പോയേക്കും അവളുടെ ബാഗിനായി അവൻ കൈ നീട്ടി പക്ഷെ അവനെ മറികടന്നു അവൾ വണ്ടിയുടെ പിൻസീറ്റിൽ ബാഗുമായി കയറി ഇരുന്നു സാകിർ തിരിഞ്ഞു നടന്നു ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു പിന്നിൽ സീറ്റബെൽട് ഇതെ ഇരിക്കുന്ന നദിയായോട് സീറ്റ് ബെൽറ്റ് ഇടാനുള്ള നിർദ്ദേശം കൊടുത്തുകൊണ്ട് അവൻ വണ്ടി പതിയെ പായിച്ചു
താൻ ഭക്ഷണം കഴിച്ചോ ഗൗരവം കലർന്ന ശബ്ദത്തിൽ തന്നെ അവൻ അവളോട് ചോദിച്ചു
ഇല്ല അവൾ അതിലും കടുപ്പത്തിൽ തന്നെ തിരിച്ചടിച്ചു അപ്പൊ നമുക്ക് ഭക്ഷണം കായിച്ചുപോയാൽ പോരെ അവൻ സൗമ്യതയിൽ ചോദിച്ചു
വേണമെന്നില്ല ആദ്യം എന്റെ ചോദ്യങ്ങൾക്കു ഉത്തരം കിട്ടട്ടെ എന്നിട്ടാവാം നിങ്ങൾ പറഞ്ഞത് പോലെ എനിക്ക് നിങ്ങളോട് വെറുപ്പ് തോന്നുകയാണെങ്കിൽ പിന്നെ ഒരു കുറ്റബോധം ഉണ്ടാവാൻ പാടില്ല
തനിക്കു വേണ്ട ഉത്തരം തരാൻ വേണ്ടിത്തന്നെയാണ് പോകുന്നത് അതിനു പക്ഷെ ഒരുമണിക്കൂറിനുമുകളിൽ യാത്രയുണ്ട് അത്രയും ദൂരം ഒന്നും കഴിക്കാതെ പോകാൻ കഴിയുമെങ്കിൽ ok ഇല്ലെങ്കിൽ നമുക്ക് എന്തെങ്കിലും കഴിക്കാം ഞാനും ഒന്നും കഴിച്ചിട്ടില്ല എനിക്കു നന്നായി വിശക്കുന്നു കുറച്ചു കൂടി പോയാൽ നല്ലൊരു ഹോട്ടൽ ഉണ്ട് അവിടെ കയറാമായിരുന്നു
Ok എനിക്ക് പ്രോബ്ലം ഒന്നുമില്ല പക്ഷെ ബില്ല് ഞാൻ കൊടുക്കും അങ്ങനെയാണെങ്കിൽ മാത്രം നമുക്ക് ഭക്ഷണം കഴിക്കാം