അത് മാറ്റിയത് ഇവിടുത്തെ ഒരു ഹൌസ്കീപ്പിങ് ലേഡി ആണെന്ന് തോന്നുന്നു മറ്റൊന്നുമല്ല you omitted twice yesterday മുഴുവൻ എന്റെ മടിയിലും പിന്നെ കുറച്ചു തന്റെ ഡ്രസ്സിലും അതൊക്കെ ധാ അപ്പുറത്ത് ഉള്ള വെസ്റ്റ് ബാസ്കറ്റ് കാണിച്ചുകൊണ്ടുപറഞ്ഞു അതിൽ ഇട്ടിട്ടുണ്ട് ഇനി അത് ഉപയോഗിക്കാൻ പറ്റുമെന്നു തോന്നുന്നില്ല
അവൾ അവന്റെ മടിയിലേക്കു ഛർദിച്ചു എന്നത് അവൾക്കും ഒരു അഭാമാനമായി തോന്നി പക്ഷെ വസ്ത്രങ്ങൾ എല്ലാ കളഞ്ഞ സ്ഥിതിക്ക ഇനി എന്തു ധരിക്കും എന്നുള്ള സംശയം അവളിൽ ഉൾതിരിഞ്ഞു ഇപ്പോൾ ഇട്ടിരിക്കുന്നത് ഒരു നൈറ്റ് ഗൗൺ ആണ്അതുകൊണ്ട് അത് ഇട്ടിട്ടു പോകുക സാധ്യമല്ല
താനൊന്നു ഫ്രഷ് ആയിക്കോ അപ്പോയെക്കും ബ്രേക്ക് ഫാസ്റ്റ് വരും അതുകഴിഞ്ഞു ഞാൻ തന്നെ ഡ്രോപ്പ് ചെയ്യാം
താൻ അവിടെ ഇരിക്കുന്നതുകൊണ്ടാണ് അവൾ എഴുന്നേൽക്കാത്തതു എന്ന് സാക്കിറിനു മനസ്സിലായി. ഗൗൺ സ്ലീവെലെസ്സ് ആണ് പിന്നെ ശരീരം പലയിടത്തും വെളിവാകുന്നരീതിയിൽ ആണ് ആ ഗൗൺ ഉള്ളതും അതുമനസ്സിലാക്കിയ സാകിർ പതിയെ റൂമിനു വെളിയിലേക്കു വന്നു സാകിർ പുറത്തുപോയി എന്നുറപ്പിച്ചശേഷം നാദിയ പതിയെ ബാത്‌റൂമിൽ കയറി കുളികഴിഞ്ഞു ഇറങ്ങിമ്പോയേക്കും കട്ടിലിൽ ഒരു കവർ അവൾ കണ്ടു തുറന്നു നോക്കിയപ്പോൾ തനിക്കുള്ള പുതുവസ്ത്രങ്ങൾ ആണ് അവൾ അത് ഓരോന്നായി ധരിച്ചു ഇന്നെർവയെർ അടക്കാം എല്ലാമുണ്ട് അവൾ അതെല്ലാം ധരിച്ചു സ്വയം കണ്ണാടിയുടെ മുന്നിൽപോയി വിലയിരുത്തി ആ വിലകൂടിയ വസ്ത്രങ്ങൾ അവൾക്ക് ഇരട്ടി മാറ്റേകി അവൾ പതിയെ ഹാളിലേക്ക് നടന്നു അവിടെ എല്ലാം ഒരുക്കിയിരിക്കുന്നു ഭക്ഷണം കഴിക്കാൻ അവളെയും കാത്തു സാകിറും വെയിറ്റ് ചെയുന്നു അവളെ അവൻ അങ്ങോട്ട് ക്ഷണിച്ചു അവൾ അവനെതിരായുള്ള കസേരയിൽ ഇരുന്നു
മം ഞാൻ വിചാരിച്ചതിലും നന്നായി തനിക്കി വസ്ത്രം ചേരുന്നുണ്ട് സ്മിതയുടെ സെലക്ഷൻ നന്നായിട്ടുണ്ട് സാകിർ തന്നെ സംസാരിച്ചു തുടങ്ങി
ആരാ സ്മിത നാദിയ സംശയം മറച്ചുവച്ചില്ല
ഇവിടുത്തെ റിസപ്ഷൻ ഗേൾ ആണ് പോകുമ്പോൾ കാണാ ഞാനായിരുന്നു തനിക്കുവേണ്ടി ഇതൊക്കെ വാങ്ങിവരാൻ പറഞ്ഞത്
എന്തായാലും താങ്ക്സ് സ്മിതയോടും പറഞ്ഞോളു അവൾക്ക് നല്ല ഡ്രസ്സ് സെൻസ് ഉണ്ടെന്നു നാദിയ ചിരിയോടുകൂടിത്തന്നെ
Yah sure ചിലപ്പോൾ നമ്മൾ ഇറങ്ങുമ്പോൾ തയേക്കാണും അവൾ തനിക്ക് നേരിട്ടുതന്നെ പറയാം
പെട്ടെന്നാണ് നാദിയയുടെ മനസ്സിൽ മറ്റൊരു സംശയം ഉദിച്ചത് അതവളുടെ വാക്കുകളിലൂടെ പുറത്തുവന്നു
എന്നെ ഒഴിവാക്കാൻ ഉദ്ദേശിച്ച ആള് ഇന്നലെ പിന്നെന്താ എന്നെ കാണാൻ ഇന്നലെ രാത്രി ഓടിപിടച്ചുവന്നത്
തന്നോട് സംസാരിച്ചപ്പോൾ തന്റെ കണ്ടിഷൻ വളരെ മോശമാണെന്നു മനസിലായില്ല പിന്നെ ഒറ്റയ്ക്കാനോ എന്നറിയാൻ വേണ്ടി വന്നതാണ് പിന്നെ അന്നേരത്തെ കണ്ടിഷൻ കണ്ടപ്പോൾ ഒറ്റയ്ക്ക് തന്നെ അവിടെ ഉപേക്ഷിച്ചു വരാൻ തോന്നിയില്ല അതുകൊണ്ട് കൂടെ കൂട്ടി
എന്നാൽ എന്നെ എപ്പോഴും ചേർത്തുപിടിച്ചൂടേ മിന്നൽവേഗത്തിൽ ആയിരുന്നു നാദിയ ആ ചോദ്യം എറിഞ്ഞത് സാക്കിറിന്റെ മുഖത്തെ സന്തോഷം ഒരുനിമിഷം മാഞ്ഞുപോയി അവന്റെ മുഖത്തു അവന്റെ ഉള്ളിൽ ആവണനുഭവിക്കുന്ന സമ്മർദ്ദം വ്യക്തമാണ്
സാകിർ തന്റെ ഇരിപ്പിടത്തിൽ നിന്നെണീറ്റു അവളോട് അടുത്ത് വന്നിരുന്നു അവളുടെ ചെയർ വലിച്ചു തന്നോട് ചേർത്തിരുത്തി