പുറത്തിറങ്ങിയ നാദിയ ഹോട്ടലിന്റെ പുറത്തേക്കു നടന്നു കാലുകൾക്കു ബലക്കുറവ് തോന്നിയപ്പോൾ അവൾ റിസപ്ഷനിൽ ഇട്ടിരുന്ന സോഫയിൽ കയറി ഇരുന്നു അവളുടെ മനസ്സിലേക്കു സാക്കിറിന്റെ ഓർമകൾ കയറിവന്നു അവൻ അവളെ ഒഴിവാക്കിയ രംഗം ഓർമ്മവന്നു മദ്യം കൂടി ആയപ്പോൾ അവനോടുള്ള ദേഷ്യം ശരീരം ചൂടാക്കി അവൾ ഫോണെടുത്തു സാക്കിറിന്റെ കോൺടാക്ട് എടുത്തു കുറച്ചുനേരം സ്ക്രീനിലേക്ക് നോക്കിയിരുന്നു പിന്നെ കാൾ ബട്ടൺ അമർത്തി പതുക്കെ ഫോൺ കണക്ട് ആവുന്നത് നോക്കിനിന്നു
സാകിർ തന്റെ ലാപ്ടോപ്പിൽ കമ്പനി മെയിൽ ചെക്ക് ചെക്ക് ചെയ്യുകയായിരുന്നു അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് അവൻ പതിയെ ഫോൺ എടുത്തു അതിൽ നാദിയ എന്ന പേര് തെളിഞ്ഞു വന്നു അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു അവൻ ഫോൺ അറ്റൻഡ് ചെയ്തു സംസാരിച്ചുതുടങ്ങി
ഹലോ മിസ് നാദിയ പറയൂ
Yes യെസ് iam നാദിയ ഞാൻ ഒരു നന്ദി പറയാൻ വിളിച്ചതാ അത്രയും വലിയ സഹായം ആണല്ലോ താനെനിക്ക് തന്നത്
താങ്ക്‌സോ എന്തിനു
യെസ് യെസ് ഞാൻ പറഞ്ഞില്ലേ നിങ്ങൾ എനിക്ക് ചെയ്തു തന്ന സഹായങ്ങൾക്ക് അന്നു ട്രാഫിക് ബ്ലോക്കിൽ വച്ചുമുതൽ ഇന്നു കോഫി ഷോപ്പ് വരെ ചെയ്തു തന്നില്ലേ അതിനെല്ലാം ചേർത്തു വലിയ ഒരു താങ്ക്സ് അവൾ പറയുന്നതിനടിയിൽ ഒരുപാട് തവണ നാവു കുഴയുന്നുണ്ടായിരുന്നു സാകിർ അത് മനസ്സിലാക്കുകയും ചെയ്തു
Its ഓക്കേ നാദിയ താൻ മദ്യപിച്ചിട്ടിട്ടുണ്ടോ അവൻ സംശയത്തോടെ ചോദിച്ചു
ഉണ്ടെങ്കിൽ താനെന്തു ചെയ്യും ഇതൊക്കെ ചോദിക്കാൻ താനെന്റെ ആരാ ബോയ്‌ഫ്രണ്ടോ അതോ എന്റെ ഭർത്താവോ
അവളല്ല അവളുടെ ഉള്ളിലെ മദ്യം ആണ് സംസാരിക്കുന്നതെന്ന് സാക്കിറിനു പെട്ടെന്ന് തന്നെ മനസ്സിലായി
നാദിയ മതി നിർത്തു താനിപ്പോ എവിടാണെങ്കിലും ഞാൻ പറയുന്നു താനിപ്പോ തന്റെ വീട്ടിൽ പോണം
എന്നോട് ആജ്ഞാപിക്കാൻ താനാരോടോ താൻതന്നെ വരും എന്നിട്ടു താൻ തന്നെ പോകും പേർസണൽ നമ്പർ തരും കോഫി കുടിക്കാൻ വിളിക്കും എന്നെ താൻതന്നെ വിളിച്ചടുപ്പിക്കും എന്നിട്ട് താൻതന്നെ പറയും നാദിയ പോ എനിക്ക് നിന്നെ വേണ്ട അല്ല ഞാൻ അറിയാൻ പറ്റാഞ്ഞിട്ടു ചോദിക്കട്ടെ താൻ എന്താടോ കരുതിയത് ഞാൻ കളിക്കുട്ടി ആണെന്നോ
നാദിയ വാ വ എന്ന് വിലൈക്‌ക്കുമ്പോൾ വരണം
പോ പോ എന്ന് പറയുമ്പോൾ പോണം എനിക്ക് മനസ്സില്ലെടോ ഇതൊക്കെ ഞാൻ എന്തിനാ പറഞ്ഞെ എന്ന് തനിക്കറിയോ വിഷമം കൊണ്ടാണെടോ തന്നെ തന്നെ ഒരുപാട് ഞാൻ സ്നേഹിച്ചു പോയെടോ സാകിർ ഹുസൈനെ ആ എന്നെ താനിന്നു ആട്ടിപ്പായിച്ചു ആ താൻ പറയുന്നത് ഇനി എന്റെ പട്ടി കേൾക്കുമെടാ പട്ടി
നാദിയ താനിപ്പോ എവിടെയാ ഉള്ളത് ഒരൽപ്പം കടുപ്പത്തിൽ തന്നെ അവൻ ചോദിച്ചു
ഞാൻ…. ഞാൻ….. തന്റടുത്തുനിന്നും ഒരുപാട് ദൂരെയാടോ സാകിർ ഹുസൈനെ ഒരിക്കലും തനിക്കിനി എത്താൻ പറ്റില്ല
Nadiya don’t play tell me where you are which hotel or bar I want to see you now അവൻ നിയന്ത്രണം വിട്ടു ചാടി
You don’t want to see me because you are cheat bloody fu… er
അപ്പുറത്തെ ഫോൺ കട്ട് ആവുന്ന ശബ്ദം സാകിർ കേട്ടു അവൻ പെട്ടെന്ന് അവന്റെ ഫോണിൽ ട്രാക്കർ ഓൺ ചെയ്തു പക്ഷെ അവളുടെ നമ്പർ ട്രാക്ക് ചെയ്യണമെങ്കിൽ അവൾ ഒന്നുകൂടി ഫോൺ എടുക്കണം അവൻ ഒരിക്കൽ കൂടി വിളിച്ചു