സാകിറിനൊപ്പം അവളും പുറത്തേക്കു നീങ്ങി അവനോടൊപ്പം തകർന്ന മനസ്സുമായി പുറത്തേക്കു യന്ദ്രികമായി ഇറങ്ങിയ അവൾ ഫുട്പാത്തു കഴിഞ്ഞു പതിയെ മുന്നോട്ട്പോയി മുന്നിലൂടെ പോകുന്ന ബസ് ഒരുനിമിഷം അവൾ കണ്ടുമില്ല അത്രയും വലിയ അപകടം അത് അവൾ തേടിപ്പോയി
മിന്നൽ വേഗതയിൽ സാകിറിന്റെ കൈ പ്രവർത്തിച്ചു വലിയൊരാപകടം അവളിൽ നിന്നൊഴിഞ്ഞുപോയി സാകിർ പിന്നിൽ നിന്നുവലിച്ചപ്പോഴാണ് അവൾ മനസ്സിലെ ചിന്തകളിൽ നിന്നും ഉണർന്നു ഉണർന്നപ്പോൾ സാകിർ അവളെ തന്റെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുകയാണ് വിട്ടുമാറണം എന്ന് മനസ്സ് പറയുന്നുണ്ടെകിലും അവൾ ആ സംരക്ഷണത്തെ ഇഷ്ടപെട്ടതുകൊണ്ട് ചലിക്കാതെ അങ്ങനെ നിന്നു സാകിർ പതിയെ അവളുടെ കണ്ണുകളിലേക്കു നോക്കി അതിൽ കാണാം അവൾക്ക് തന്നോടുള്ള പ്രണയം അവന്റെ കണ്ണുകളിൽ അവളും അത് കാണുന്നു
സാകിർ അവളെ ഒന്നുകൂടി അടുപ്പിച്ചു വലതുകൈയുടെ പുറകുവശം അവളുടെ നെറ്റിയിൽ നിന്നും കാവിലിലേക്കു പതിയെ ഒഴുകി ഇറക്കി താടിയിൽ താങ്ങിക്കൊണ്ട് പറഞ്ഞു
തന്നെ ഇഷ്ടപ്പെട്ടുകൊണ്ടുതന്നെ തന്നെ ഞാൻ വിടുന്നു ഒരിക്കലും തന്റെ കുറവുകൾ അല്ല കാരണം ഞാൻ ഒരിക്കലും നിനക്ക് ചേർന്നവൻ അല്ല അവളെ പതുക്കെ വിട്ടുകൊണ്ട് അവൻ മുന്നോട്ടു വന്ന കാറിന്റെ ഡോർ തുറന്നു അതിലേക്കു അവളെ കയറ്റി ഡോർ അടച്ചു പിന്നിലെ അവനായി കാത്തുകിടക്കുന്ന മറ്റൊരു കാറിലേക്ക് നടന്നു അതിൽ കയറി അവളെ ഒന്നുനോക്കുകപോലും ചെയ്യാതെ അവന്റെ കാർ അവിടെ നിന്നും വിട്ടുപോയി
വീട്ടിൽ എത്തിയപ്പോഴും നാദിയ ചിന്തയിൽ ആണ് സാകിർ പറഞ്ഞ വാക്കുകൾ അത് അതിൽ എന്തെല്ലാമോ അയാൾ മറയ്ക്കുന്നപോലെ തോന്നുന്നു എന്തായിരിക്കും അത് അവളുടെ ചിന്തകൾ കാടുകയറി
ഇവിടൊന്നുമല്ലേ തോളത്തു തട്ടിക്കൊണ്ടു ജെസ്സി അത് ചോദിച്ചപ്പോൾ ആണ് നാദിയ സ്വബോധം തിരിച്ചെടുത്തത്
എന്താ മോളെ ഇപ്പോഴും സാകിർ തന്നെയാണോ നിന്റെ മനസ്സിൽ എന്തുപറഞ്ഞു രണ്ടാളും കോഫി കുടിക്കാൻ പോയിട്ട്
അതൊക്കെ ഞാൻ പറയാം ആദ്യം ഞാനൊന്നു കുളിക്കട്ടെ നാദിയ ടൗവെൽ എടുത്തു ബാത്‌റൂമിലേക്ക് നടന്നു
കുളി പെട്ടെന്നാക്കണം ഇന്നു രാത്രി നവാദിന്റെ പാർട്ടി ഉള്ളതാണ് അവനു എന്തെങ്കിലും ഗിഫ്റ്റ് ആയിട്ട് കൊടുക്കാൻ നമുക്ക് ഒരു ക്യാമറ വാങ്ങണം പെട്ടന്ന് വാ
അപ്പോഴാണ് നാദിയ ആ കാര്യം ഓർക്കുന്നത് സെരിയാണ് ഇന്നാണ് പാർട്ടി പറഞ്ഞിരിക്കുന്നത് അവൾ പെട്ടെന്ന് കുളികഴിഞ്ഞു പുറത്തിറങ്ങി പിന്നെ ക്യാമറ വാങ്ങൻ പോകലും മറ്റുമായി രാത്രി ആയതറിഞ്ഞില്ല പതുക്കെ സാക്കിറിന്റെ ഓർമകളിൽ നിന്നും ഒരൽപ്പം റിലീഫ് അവൾക്കു കിട്ടിത്തുടങ്ങി
നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിൽ പാർട്ടിക്കായി കൂടിയിരിക്കുകയാണ് അവർ നാലുപേരും ഒരു ക്യാബിനിന്റെ ഉള്ളിലാണ് അവർ ഓരോരോ തമാശകൾ പറഞ്ഞും നവാദിനു സമ്മാനം നൽകിയും അവർ പാർട്ടി ആസ്വദിച്ചുകൊണ്ടിരുന്നു സംസാരിച്ചുകൊണ്ടിരിക്കെ ജെയ്‌സൺ ബാത്റൂമിലേക്കു എന്നുപറഞ്ഞു നവാദിനെയും കൂട്ടി ഇറങ്ങി അവർ പോകുന്നത് ജെയ്‌സണ് മദ്യപിക്കാൻ വേണ്ടിയാണ് അവർ പോകുന്നതെന്ന് വ്യക്തമാണെങ്കിലും ജെസ്സിയും നാദിയയും മൗനം പാലിച്ചു
അവർ പോയത ഹോട്ടലിലെത്തന്നെ ബാറിലേക്ക് ആണ് നവാദ് മദ്യപിക്കാറില്ല അതുകൊണ്ട് ജെയ്‌സൺ വോഡ്കയും നവാദ് കോളയും ആണ് കുടിക്കുന്നത് അവിടെവച്ചാണ് നവാദ് നാദിയയോട് അവനുള്ള ഇഷ്ടം പറയുന്നത് അത്യാവശ്യം ഫോമിലായപ്പോൾ ആണു ജെയ്‌സൺ അത് കേൾക്കുന്നത്