രണ്ടുദിവസങ്ങൾക്കു ശേഷമാണ് ജെസ്സി ഫോട്ടോഷൂട് അറേഞ്ച് ചെയ്തത് നാദിയ രഹസ്യമായി സാക്കിറിനെ വിവരമറിയിച്ചു സാകിർ വരാമെന്നുമേറ്റു
ഫോട്ടോ ഷൂട്ടിന് പറഞ്ഞതിലും നേരത്തെ തന്നെ സാകിർ എത്തി നവാദ് ഉള്ളതുകൊണ്ട് ക്യാമറാമാന്റെ ആവശ്യം ഇല്ല ജെയ്‌സൺ കൂടെത്തന്നെ ഉണ്ട് ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴും സാകിർ നാദിയയെ ശ്രദ്ധിക്കുന്നത് ജെസ്സി നന്നായിതന്നെ കണ്ടുപിടിച്ചു
എന്താടി സാകിർ നിന്നെത്തന്നെ കുറേനേരമായി ശ്രദ്ധിക്കുന്നു ഇനി ഞാൻ അറിയാതെ വല്ലതും മ്മ്മ് ജെസ്സി പതിയെ അവർക്കു രണ്ടുപേരും കേൾക്കെ ചോദിച്ചു
ഏയ് നീ അറിയാത്ത എന്തെങ്കിലും എനിക്ക് ഉണ്ടോടി പുള്ളിക്ക് എന്നോട് എന്തൊ സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു ഇതുകഴിഞ്ഞു ഒരു കോഫി കുടിക്കാൻ വരുമോ എന്ന് ചോദിച്ചിരുന്നു
എന്നിട്ട് നീ എന്തു പറഞ്ഞു ജെസ്സിക്ക് ആകാംശ കൂടി
ഞാൻ ഓക്കേ പറഞ്ഞു പിന്നെ നമ്മൾക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തിട്ട് നമ്മൾ ഇതെങ്കിലും ചെയ്യേണ്ടേ
മം മം അപ്പൊ നമ്മൾ അറിയാതെ അപ്പോയ്ന്റ്മെന്റ് ഒക്കെ എടുക്കാൻ തുടങ്ങി ആയിക്കോട്ടെ ജെസ്സി പതുക്കെ കളിയാക്കി
ഫോട്ടോഷൂട് കഴിഞ്ഞു സാക്കിറിനൊപ്പമാണ് നാദിയ പോയത് തന്റെ മരുതിയിൽ സഞ്ചരിച്ചു മാത്രം ശീലമുള്ള നദിയയ്‌ക്കു sclass ബെൻസ് ഒരു അത്ഭുതമായിരുന്നു കാർ പതുക്കെ മുന്തിയ ഒരു കോഫി ഷോപ്പിനുമുന്നിൽ എത്തിനിന്നു കോഫി കുടിക്കുന്നതിനിടയിൽ സാകിർ ചോദിച്ചു
ആ ഫോട്ടോഗ്രാഫർ തന്റെ lover ആണോ
ആര് നവാദ് ആണോ അവൻ എന്റെ സുഹൃത്തഎന്നതിൽ മറ്റൊന്നുമില്ല എന്താ ചോദിച്ചത്
ഏയ്യ് അയാൾ തന്നെ നോക്കുന്നത് കണ്ടപ്പോൾ അങ്ങനെ തോന്നി ഓക്കേ അപ്പോൾ തന്റെ ഫാമിലി ഒക്കെ
ആ ചോദ്യം കേട്ടപ്പോൾ നാദിയയുടെ മുഖം മങ്ങി സാകിർ അത് ശ്രദ്ധിച്ചു
Iam an ഓർഫൻ നാദിയ ഒറ്റയടിക്ക് പറഞ്ഞു എനിക്കാരുമില്ല നാട്ടിലേ ഒരു യതീം ഘാനയിൽ ആണ് ഞാൻ വളർന്നത് എനിക്ക് ഇവിടെ അഡ്മിഷൻ കിട്ടിയപ്പോൾ ജേർണലിസം പഠിക്കാൻ ഇങ്ങോട്ട് പൊന്നു അത്രമാത്രം ഇത്രയും ദൂരെ വന്നുപടിക്കുമ്പോൾ ചിലവുകൾ നോക്കാൻ യതീംഘാനയ്ക്കു കഴിയില്ല അത്കൊണ്ടാണ് ഞാൻ പാർട്ട് ടൈം ജോലിക് അവിടെ ചേർന്നത്
വെറും നാളുകളുടെ പരിജയം മാത്രമുള്ള സാക്കിറിനോട് അവളെകുറിച്ചെല്ലാം അവൾ അവിടെ ഇരുന്നു പറഞ്ഞതു എന്തിനാണെന്ന് അവൾക്ക്പോലും അറിയില്ല
പക്ഷെ സാക്കിറിന്റെ ഉള്ളിൽ വലിയൊരു യുദ്ധം കളമൊരുങ്ങുകയായിരുന്നു ഉള്ളിൽ നിന്നും ആരോ വിളിച്ചുപറയുംപോലെ വേണ്ട സാകിർ അവളെ വിട്ടേക്ക് പാവമാണ് അവൾ ആരോരുമില്ലാത്ത ഒരു പാവത്തിനെ നീ ബലിയാടാക്കേണ്ട അവളെ വിട്ടേക്ക് അവൾക്കു ചേർന്നവൻ അല്ല നീ വിട്ടേക്കേടാ അവളെ ഉള്ളിലേ സമ്മർദ്ദം ശക്‌തികമായപ്പോൾ അവൻ ചാടി എണീറ്റു
പോകാം പെട്ടെന്ന് അവൻ പറഞ്ഞു
നാദിയ ഒരല്പം ഞെട്ടി അവനോടു ഒന്നടുത്തു വന്നതായിരുന്നു അപ്പോയെക്കും അവൻ അവളിൽനിന്നും ഓടി ഒളിക്കുകയാണ് താൻ അനാഥയാണെന്ന് അറിഞ്ഞപ്പോൾ അവനിൽ ഉണ്ടായ മാറ്റങ്ങൾ അവളും തിരിച്ചറിഞ്ഞതാണ് ഇനി അതാണോ കാര്യം എന്നുമവൾ ഭയന്നു ആദ്യം പ്രതേയ്കിച്ചൊന്നും തോന്നിയില്ലെങ്കിലും ജെസ്സിയുടെ വാക്കുകളും പിന്നെ അവൻതന്നെ പേർസണൽ നമ്പർ തന്നതുമെല്ലാം തന്നെ അവളെ അവൻ സ്നേഹിക്കുന്നു എന്നവൾക്കു തോന്നിയിരുന്നു പക്ഷെ ഇങ്ങനെ അവൻ പെരുമാറിയപോൾ അവൾക്കും അതൊരു വേദനയായി