അപ്പൊ പെണ്ണ് ഞാൻ വിചാരിച്ചപോലെയല്ല നല്ലൊരു സ്കാനിങ് തന്നെ നടത്തിയാല്ലോ ജെസ്സി കളിയാക്കി പറഞ്ഞു
ഇതിൽ ഇപ്പോ എന്താ കളിയാക്കാൻ ഉള്ളത് ഏതൊരാളും കാണുന്നതല്ലേ ഞാനും കണ്ടിട്ടുള്ളു പിന്നെ നീന്നോടാരാ പറഞ്ഞത് ഗേ ആണോ എന്നുള്ള ചോദ്യം ഒക്കെ എഴുതാൻ ചോദിച്ചു കുടുങ്ങിപ്പോയി നിനക്കൊരു സുജനായെങ്കിലും തന്നോടായിരുന്നോ
ശ്ശെടാ ഞാൻ ഇന്റർനെറ്റിൽ കുറെ നോക്കി അവന്റെ ഒരു ഇമേജിൽ പോലും ഒരൊറ്റ പെൺകുട്ടിയുടെയും കൂടെ നിൽക്കുന്ന ഫോട്ടോ ഇല്ല എവിടെയും അവനെയും മറ്റൊരു പെൺകുട്ടിയെയും ചേർത്തുള്ള വാർത്തകൾ ഇല്ല അപ്പോൾ എനിക്കൊരു സംശയം അത് നേരെ ചോദിക്കാം എന്ന് കരുതി
എന്നാലും അയാൾ ഗേ ആണെന്ന് തീരുമാനിക്കാൻ തന്നോടാര് പറഞ്ഞു
നിക്ക് നിക്ക് നീ ഇപ്പൊ അയാൾക്ക് വേണ്ടി വാദിക്കാൻ തുടങ്ങിയല്ലോ അല്ലെ എന്റെ നേർക്കു കുതിച്ചുചാടുകയാണല്ലോ അവനുവേണ്ടി
ഞാൻ ആർക്കുവേണ്ടിയുമല്ല സംസാരിക്കുന്നതു നീ ചെയ്ത ബോർ പരിപാടി ആയിപോയി എന്ന് പറഞ്ഞത് ആണ്
അന്നു വൈകിട്ട് താൻ പാർട്ട് ടൈം ജോലി ചെയ്യുന്ന ഹാർഡ്‌വെയർ ഷോപ്പിൽ റാക്കിൽ പെട്ടികൾ അടുക്കുകയായിരുന്നു നാദിയ അടുക്കികഴിഞ്ഞു മറ്റെന്തോ എടുക്കാനായി അവൾ നടക്കുകയായിരുന്നു പെട്ടെന്ന് രാക്കിനിടയിൽ പെട്ടെന്നൊരാളെ കണ്ടപ്പോൾ ഒന്ന് ഞെട്ടിപ്പോയി ഒന്നുകൂടി നോക്കിയപ്പോൾ ആണ് സാക്കിറിനെ അവൾ വ്യക്തമായി കാണുന്നത് അവളുടെ മുഖത്തു അറിയാതെ തന്നെ ഒരു ചിരി വന്നു അത് സാക്കിറിനു സമ്മാനിച്ചു അവൻ തിരിച്ചു നൽകിയ പുഞ്ചിരി അവൾ സ്വീകരിക്കുകയും ചെയ്തു
താൻ തന്നെയാണെന്ന് അടുത്തെത്തിയപ്പോൾ ആണ് ഉറപ്പായത്
അവൾ സാക്കിറിനെ ഒന്നു നോക്കി ഒരു ഫുൾസ്ലീവ് ടീഷർട് പിന്നെ ജീൻസ് ആണ് വേഷം അത് നന്നായി ചേരുന്നുണ്ട്
എനിക്കു കുറച്ചു ഗുഡ്‌സ് വേണം പേർസണൽ ആവിശ്യങ്ങൾക്കാണ് അവൻ അവളോടായി പറഞ്ഞു
അവൾ പെട്ടെന്ന് ചിന്തയിൽ നിന്നുമുണർന്നു പറഞ്ഞോളൂ എന്താ വേണ്ടത്
അവൻ ആവശ്യമുള്ള സാദനങ്ങൾ അവളോട് പറഞ്ഞു അവൾ പെട്ടെന്ന് തന്നെ അതെല്ലാം പാക്ക് ചെയ്തു ബില്ല് ചെയ്തു കൊടുത്തു സാകിർ താങ്ക്സ് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോയേക്കും അവൾ പിന്നിൽ നിന്നും വിളിച്ചു
Mr sakir…… സാകിർ ഒരുനിമിഷം അവിടെ നിന്നു പതുക്കെ തിരിഞ്ഞു നോക്കി
Yes…
താങ്കൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ എനിക്ക് ഒരു ഡേറ്റ് തരാൻ പറ്റുമോ ഒരു ഫോട്ടോ ഷൂട്ട് പ്ലാൻ ചെയ്യാൻ വേണ്ടിയാണ് ഞങളുടെ പ്രോജക്ടിന്റെ ഭാഗമായി ഞങ്ങൾ തന്നെ എടുത്ത ഫോട്ടോസ് ആവുമ്പോൾ ഞങ്ങൾക്ക് കൂടുതൽ ഇമ്പോര്ടൻസ് കിട്ടും if you don’t mind
Yah sure you just plan a date and mail me മുന്നോട്ടു നടക്കാൻ ഒരുങ്ങിയ സാകിർ ഒന്ന് നിന്നു പിന്നെ പതിയെ തന്റെ പേർസണൽ വിസിറ്റ് കാർഡ് എടുത്തു അവൾക്കു നേരെ നീട്ടി
എന്റെ പേർസണൽ മൊബൈൽ നമ്പർ ആണ് താൻ മാത്രം സേവ് ചെയ്യുക പിന്നെ ഡേറ്റ് ഫിക്സ് ആയാൽ വിളിക്കുക ഓക്കേ
അതും പറഞ്ഞു സാകിർ തിരിഞ്ഞു നടന്നു നാദിയയുടെ മനസ്സിൽ എന്തൊ ഒരു സ്പാർക്ക് പോലെ അതെന്താണ് എന്നത് ഇപ്പോഴും അവൾക്കു അവ്യക്തമാണ്
സാക്കിറിന്റെ ഉള്ളിലും എന്തെല്ലാമോ മാറ്റങ്ങൾ അവനും അറിയുന്നു പക്ഷെ അത് പ്രണയമായിട്ടില്ലെന്നു ഇപ്പോഴും അവനു ഉറപ്പാണ് പക്ഷെ അത് പെട്ടന്ന് തന്നെ പ്രണയത്തിൽ കലാശിക്കും എന്നറിയാവുന്നതും അവനുതന്നെ അതിനാൽ അവളിൽ നിന്നും മാറിനിൽക്കാൻ അവൻ ആഗ്രഹിച്ചു അവനെ മറ്റാരേക്കാളും അറിയുന്നത് അവനായതുകൊണ്ട്തന്നെ അവൻ അടുക്കുന്നത് ഭയന്നു പക്ഷെ എന്തുചെയ്യാന് സന്ദർഭങ്ങൾ അവൻതന്നെ ഉണ്ടാക്കുകയാണ് ഇന്നിപ്പോൾപേർസണൽ നമ്പർ വരെ കൊടുത്തു എല്ലാം അവൻതന്നെ ഉണ്ടാക്കുന്നു