നാദിയ [അഹമ്മദ്]

Posted by

വിശാലമായ തന്റെ ക്യാബിനിൽ വശത്തു ഒരുക്കിയ കോഫീമേക്കരിൽ കോഫി ഉണ്ടാക്കികൊണ്ടിരുന്ന സാകിർ ശബ്ദ കേട്ടു തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് വീണുകിടക്കുന്ന നദിയായെ ആണ് അവൻ പെട്ടെന്ന് അതൊക്കെ ഇട്ടെറിഞ്ഞു അവളുടെ അടുക്കലേക്കു പെട്ടെന്നെത്തി കൈകളിൽ പിടിച്ചു പതുക്കെ ഉയർത്തി
Are you ok അവൻ ഒരൽപ്പം ആശങ്കയോടെത്തന്നെ ചോതിച്ചു
Ya…ya..yah iam fine നാദിയ വൈകിയെങ്കിലും പറഞ്ഞൊപ്പിച്ചു അപ്പോഴാണ് നാദിയ സാക്കിറിനെ ശ്രദ്ധിക്കുന്നത് അതെ കാലത്തു തന്നെ വണ്ടി ഒതുക്കാൻ ഹെല്പ് ചെയ്ത ചെറുപ്പക്കാരൻ തനിക്കൊരു താങ്ക്സ് പോലും പറയാൻ ഇടം താരത്തെ ഓടിമാഞ്ഞ ആ വ്യക്തി
If anything feel painfull you have to say സാക്കിറിന്റെ വാക്കുകൾ ആണ് അവളെ ചിന്തയിൽ നിന്നും ഞെട്ടിയുണർത്തിയത്
ആഹാ…… അവൾ പറഞ്ഞത് എന്തെന്ന് എന്ന അർത്ഥത്തിൽ അവനോടു ചോദിച്ചു
Nothing I just ask are you fine
Yes yes sir absalutely അവൾ റിപ്ലൈ നൽകി
Then ok സാകിർ മുറിയിൽ ഇട്ടിരുന്ന രണ്ടു സിംഗിൾ സോഫകൾ എതിർവശങ്ങളിൽ ആയി ഇട്ടിട്ടുള്ളതിൽ ഒന്നിൽ ഇരുന്നു നദിയയോട് എതിർവശം ഉള്ള സോഫയിൽ ഇരിക്കൻ പറഞ്ഞു അവൾ ഒന്നുമടിച്ചെങ്കിലും ഇരുന്നു നാദിയ ഇരുന്നപ്പോൾ തന്നെ രണ്ടു മഗ്ഗിൽ കോഫിയുമായി സാകിർ അവളുടെ അടുത്തെത്തി ഒന്നവൾക്കു നീട്ടി അവൾ നന്ദി പറഞ്ഞുകൊണ്ടു അത് വാങ്ങി
ജെസ്സിക്ക് എന്തുപറ്റി ജെസ്സി ഒരു മെസ്സേജ് അയച്ച പരിജയം ഉള്ളിവെങ്കിലും ഒരുപാട് കാലമായി അറിയുന്നപോലെയാണ് സാക്കിറിന്റെ സംസാരം
ചോദ്യം കേട്ടു കുടിച്ചുകൊണ്ടിരുന്ന കോഫി ഒരൽപ്പം തലയിൽ കയറിപ്പോയെങ്കിലും
അവൾക്കൊരു കല്യാണം ഉണ്ടെന്ന് പറഞ്ഞു അവൾ പരിഹരിച്ചു പതുക്കെ കയ്യിലെ ഫയൽ തുറന്നു ചോദ്യങ്ങൾ എഴുതിയ പേപ്പർ വെളിയിൽ എടുത്തു ശേഷം ശ്വാസം ഒന്നുവലിച്ചുവിട്ടു പിന്നെ സാക്കിറിനെ നോക്കി സാകിർ അവളുടെ ഭയം കൊണ്ടുള്ള ചേഷ്ടകൾ ഒക്കെ നോക്കി രസിക്കുകായാണ് അവൻ ആദ്യമായിട്ടാണ് ഇങ്ങനെ തന്നെ ഒരാൾ ഇന്റർവ്യൂ ചെയ്യാൻ വരുന്നത് അവളുടെ പെരുമാറ്റം തന്നെ അവൾ ഇതിനു തയ്യാറല്ല എന്നവന് മനസ്സിലാക്കികൊടുത്തു
തുടങ്ങാം നാദിയ തല ഉയർത്തി ചോദിച്ചു
താങ്കൾ തയ്യാറെങ്കിൽ സാകിർ തിരിച്ചു പറഞ്ഞു
Ok നാദിയ പതുക്കെ ഫോൺ എടുത്തു അതിൽ റെക്കോർഡർ ഓൺ ചെയ്തു ടേബിളിൽ വച്ചു ബാഗിൽ കൈ ഇട്ടു പേന തപ്പിയപ്പോൾ ആണ് പേന എടുക്കാൻ മറന്നുപോയ കാര്യം മനസിലാവുന്നത് സാക്കിറിന്റെ പിന്നിലായി ഓഫീസ് ടേബിൾ ഉണ്ട് അവിടെ പേനകൾ കിടത്തിവച്ചിരിക്കുന്നതു കാണുന്നുണ്ട് അതുചോദിക്കാൻ മടി ആണുതാനും ത്താൻ ഒന്നിനും പ്രീപരേഡ് അല്ലെന്ന് സാകിർ മനസ്സിലാക്കിയാൽ ഉള്ള നാണക്കേട് അവളെ തടഞ്ഞു
സാകിർ പക്ഷെ പേനയുടെ കാര്യം മനസ്സിലാകി തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു ഒരു പേന എടുത്ത് പതുക്കെ അവൾക്കു നീട്ടി മടിച്ചു മടിച്ചുതന്നെ അവൾ അത് വാങ്ങി പിന്നെ ആദ്യ ചോദ്യത്തിലേക്ക് കടന്നു
ഈ ചെറിയ പ്രായത്തിൽ തന്നെ…. അവൾ പറഞ്ഞു തീരുന്നതിനു മുൻപേ സാകിർ ചോദ്യം പൂർത്തിയാക്കി
നിങ്ങൾ എങ്ങനെ ഇത്രയും വലിയ ബിസിനസ്‌ ഉയരങ്ങളിൽ എത്തി ഇതല്ലേ താൻ ചോദിക്കാൻ വന്നത്

Leave a Reply

Your email address will not be published. Required fields are marked *