എടി നീ എന്താ ഈ പറയുന്നത് എനിക്ക് ഇത്തരം കാര്യങ്ങൾ ഒക്കെ പേടി ആണെന്ന് നമ്മുടെ ക്ലാസ്സിൽ എല്ലാരും നോക്കിനിൽക്കെ എന്തെങ്കിലും സംസാരിക്കാൻ തന്നെ ഭയമാണ് എനിക്ക് ആ ഞാൻ എങ്ങനെ ആണ് സാകിർ ഹുസൈൻ പോലെ ഒരാളെ ഇന്റർവ്യൂ ചെയ്യുന്നത് അതും എനിക്ക് അയാളെ കുറച്ചു ഒന്നുമറിയാതെ
അതിനു നീ ഒന്നുമറിയണ്ട ഞാൻ എഴുതിയ ചോദ്യങ്ങൾ ഓരോന്ന് ചോദിക്കുന്നു ഫോണിൽ റെക്കോർഡ് ചെയ്യുന്നു തിരിച്ചു വരുന്ന എനിക്ക് തരുന്നു ഞാൻ പ്രൊജക്റ്റ് ടൈപ്പ് ചെയ്യുന്നു
എടി എന്നാലും ഞാൻ പോയാൽ ശെരി ആവില്ലെടി
ഓഹ് ന്റെ പെണ്ണെ നീ പോയാൽ പൊളിക്കും അപ്പൊ ഉച്ചക്ക് പോക്കോളണം ഇന്റർവ്യൂ കഴിഞ്ഞു നീ ഫ്രീ ആണ് ടൈപ്പിംഗ് ഞാൻ ആണല്ലോ ചെയ്യുന്നത്
മം ആരോടും പറ്റില്ല എന്ന് പറഞ്ഞു ശീലമില്ലാത്തതുകൊണ്ടും പിന്നെ ജെസ്സിയോടുള്ള സ്നേഹം കൊണ്ടും അവൾക്ക് അത് ഏറ്റെടുക്കേണ്ടിവന്നു ജെസ്സി എപ്പോഴും ഇങ്ങനെത്തന്നെയാണ് എന്തെങ്കിലും പറഞ്ഞു മുങ്ങും ഇനി ടൈപ്പിംഗ് കൂടി നാദിയ തന്നെ ചെയ്യേണ്ടിവരും അതവൾക്കും അറിയാമെങ്കിലും ജെസ്സി അവളുടെ ആത്മിത്രം ആയതുകൊണ്ട് അവൾ എല്ലാം ഏറ്റെടുക്കാൻ താല്പര്യം കാണിച്ചു
1.45ഓടെ തന്നെ നാദിയ ഹുസൈൻ ഹൌസിൽ എത്തി ഇന്ത്യയിലെ ഹുസൈൻ ഗ്രൂപ്പ് ഹെഡ് ഓഫീസ് ആണ് ഹുസൈൻ ഹൌസ് അവൾ ഉള്ളിൽ ഒരല്പം ഭയത്തോടെ തന്നെ അകത്തേക്ക് പ്രവേശിച്ചു
സാരി ധരിച്ച അതിസുന്ദരി ആയ ഒരു യുവതി അവളെ റിസെപഷനിൽ സ്വീകരിച്ചു നാദിയ അവളെ ഒന്നു ശ്രദ്ധിച്ചു റെഡ് കളർ സാരിയാണ് ആ പെൺകുട്ടി ധരിച്ചിരിക്കുന്നത് റെഡ് ജാക്കറ്റ് തന്നെയാണ് ഫുൾ സ്ലീവ് ആണ് ജാക്കറ്റ് പുറം പൂർണമായും മറക്കുന്ന ജെക്റ്റിന്റെ പിന്നിൽ കഴുത്തിൽ കോളർ ഉണ്ട്താനും മുടി പിന്നിൽ ചുറ്റി കെട്ടിവച്ചിരിക്കുന്നു അവൾ ധരിച്ച സാരി വിലകൂടിയ മറ്റേറിയൽ ആണെന്ന് അതുവിളിച്ചോതുന്നു
നാദിയ തന്റെ അപ്പോയ്ന്റ്മെന്റ് കുറിച്ച് പറഞ്ഞു ആ പെൺകുട്ടി സോഫയിൽ ഇരിക്കാൻ പറഞ്ഞു ഒരഞ്ചുമിനുട്ട് കൊണ്ട് മറ്റൊരു സുന്ദരിയായ യുവതി അങ്ങോട്ട് കടന്നുവന്നു അവളുടെ സാരി കണ്ടപ്പോൾ ആണ് ഇതാണ് അവിടുത്തെ യൂണിഫോം കോഡ് ആണെന്ന് നാദിയ മനസ്സിലാക്കുന്നതും അവരുടെ വിലകൂടിയ വസ്ത്രങ്ങൾ കാണുമ്പോൾ താൻ ധരിച്ച പർദ്ദ കുറഞ്ഞുപോയി എന്നവൾക്ക് തോന്നിപോയി നാദിയ നോക്കി നിൽക്കെ നാദിയയെയും കൂട്ടി ആ സുന്ദരി ലിഫ്റ്റിന് അടുത്തെത്തിയിരുന്നു ലിഫ്റ്റിൽ കയറി 5മത്തെ ഫ്ലോർ ഞെക്കി ലിഫ്റ്റ് പെട്ടെന്ന് തന്നെ മുകളിൽ എത്തി സുന്ദരി നയിച്ചവഴികളിലൂടെ നാദിയ ചെയർമാൻ എന്നെഴുതിയിരിക്കുന്നമുറിയിലേക്ക് അടുത്ത് അടുക്കുന്തോറും അവളുടെ കാലുകൾ പതുക്കെയായിത്തുടങ്ങി ഹൃദയമിടിപ്പ് വര്ധിച്ചുവന്നു മുറിയുടെ മുന്നിൽ എത്തിയപ്പോൾ സുന്ദരി പതുക്കെ നിന്നു
പ്ലീസ് knock the ഡോർ ആൻഡ് ഗെറ്റ് in mr സാകിർ is inside ഇത്രയും പറഞ്ഞു അവളെ പുറത്തു നിർത്തി സുന്ദരി നടന്നുനീങ്ങി നാദിയ കുറച്ചു നേരം അവിടെ തന്നെ നിന്നു ഒരൽപ്പം കൂൾ ആയപ്പോൾ അവൾ പതുക്കെ knock ചെയ്ത്
യെസ് പ്ലീസ് അകത്തു നിന്നും കിട്ടിയ പെർമിഷന്റെ ബലത്തിൽ അവൾ പതുക്കെ വാതിൽ തുറന്നു തുറക്കുന്നതിനിടയിൽ അവൾക്കൊരബദ്ധഒരബദ്ധം പറ്റി അവൾ ഒരൽപ്പം ബലംകൊടുത്താണ് വാതിൽ തള്ളിയത് കണ്ടപ്പോൾ വാതിൽ ബാരമുള്ളതെന്നു തോന്നിയതുകൊണ്ടാണ് അവൾ ബലം പ്രയോഗിച്ചത് പക്ഷെ വാതിൽ അവൾ പ്രതീക്ഷിക്കുന്നതിനും എത്രയോ നിസാരമായിരുന്നു കൈവിട്ടുപോയ അവൾ വാതിൽ തുറന്നുപോയി മുട്ടുകുത്തിവീണു നാളുകാലിൽ നിന്നുപോയി