നാദിയ [അഹമ്മദ്]

Posted by

യാ ഉണ്ട് നമ്മൾ എല്ലാരും ഒത്തുകൂടുന്നു മറ്റന്നാൾ പോരെ
ഓഹ് മതി മതി എനിക്കൊരു പ്രശ്നവും ഇല്ല മറ്റന്നാൾ നമുക്ക് പൊളിക്കാം അല്ല ജെസ്സിയും ജെയ്സൺ ഒക്കെ എവിട
നിങ്ങൾ രണ്ടാളും ഒരേ മുറിയിൽ അല്ലെ എന്നിട്ടും എന്താ ഒരുമിച്ചു വരാത്തത്
അത് നീ ജെസ്സിയോട് തന്നെ ചോദിക്കു ന്റെ വണ്ടിയിൽ കയറാൻ പേടിയാണ് പോലും എന്നിട്ടാണ് കാലത്തു ബസ്സിൽ കയറി വരുന്നത് മണ്ടി
അപ്പോയെക്കും ജെസ്സി അവിടെ എത്തിയിരുന്നു എന്താടി എന്നെപ്പറ്റി കുറ്റം പറയുന്നത് ജെസ്സി ചോദിച്ചുകൊണ്ടു ഇടയിൽ കയറി
ഒന്നൂല്ലേ ഞാൻ നിനക്ക് എന്റെ വണ്ടിയിൽ കയറാൻ പേടി ആണെന്ന് പറയായിരുന്നു
എടി അതിനൊക്കെ ആരെങ്കിലും വണ്ടിയെന്നു വിളിക്കോ ആ തകർക്കുള്ളിൽ എപ്പോയെക്കെ കയറിയോ അപ്പോയൊക്കെ എവിടെങ്കിലും തട്ടി പോറിയിട്ടുണ്ടാവും കഴിഞ്ഞ ആഴ്ച നിന്റെ വണ്ടിയുടെ ഡോർ തുറന്നത് ആണ് ഈ കാണുന്നത് ജെസ്സി കൈ ഉയർത്തി കാണിച്ചു
ഓഹ് ഞങ്ങൾ പാവങ്ങൾ ആണേ നമുക്ക് ബെൻസ് ഒന്നും വാങ്ങാൻ ഉള്ള കഴിവൊന്നും ഇല്ലേ
Aആ അത്രയേ പറഞ്ഞിട്ടുള്ളു നീ ബെൻസ് വാങ്ങുന്ന കാലത്തു ഞാനും നിന്റെ കൂടെ വരും പോരെ ജെസ്സി നാദിയായുടെ തോളിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു
അല്ല നീ ക്യുസ്റ്റെയ്നർ തയ്യാറാക്കിയോ (നാദിയയും ജെസ്സിയും ജെർണലിസം ആണ് പഠിക്കുന്നത് അതിന്റെ ഭാഗമായി ഒരു പ്രൊജക്റ്റ്‌ ഉണ്ട് അതിൽ ടൈപ്പിംഗ്‌ ആണ് നാദിയയുടെ റോൾ ഏതെങ്കിലും മേഖലയിൽ പ്രശസ്തർ ആയ വ്യക്തികളിൽ ആരെങ്കിലും എടുത്തു ഒരു ഇന്റർവ്യൂ നടത്തുക തുടർന്നു ഒരു ഫീച്ചർ അത്രയും ചെയ്യുക ഇന്റർവ്യൂ ചെയ്യാം എന്ന് ജെസ്സി ഏറ്റെടുത്തിരിക്കുകയാണ് )
ആടി പക്ഷെ ഒരു പ്രശ്നം ഉണ്ട്
എന്തു പ്രശ്നം
എന്നിക്ക് ഇന്നാണ് അപ്പോയ്ന്റ്മെന്റ് കിട്ടിയത് മോളെ
അതിനെന്താ നിനക്ക് പോകൂടെ
എടി ഇന്നു വൈകിട്ട് ഞാൻ പറഞ്ഞില്ലേ ഒരു കസിൻ മാര്യേജ് ഉണ്ട്
അപ്പൊ അപ്പോയ്ന്റ്മെന്റ് മാറ്റിക്കൂടെ
അങ്ങനെ മാറ്റാൻ പറ്റുന്ന ആളല്ല മോളെ കക്ഷി ഒരു വമ്പൻ സ്രാവ് ആണ്
അതാരാടി വമ്പൻ സ്രാവ്
അങ്ങനെ ഒരു സ്രാവ് ആണ് അയാളുടെ ഇന്റർവ്യൂ ചെയ്യാൻ പറ്റിയാൽ പിന്നെ നമ്മുടെ ബാച്ചിലെ ബെസ്റ്റ് പെർഫോമൻസ് നമ്മുടെ ആവും
ആളെ പറയെടി പുല്ലേ വെറുതെ കലിപ്പിക്കാതെ
ഹുസൈൻ ഗ്രൂപ്പ്‌ ചെയർമാൻ സാകിർ ഹുസൈൻ
ആരു സാകിർ ഹുസൈനോ നിനക്ക് എങ്ങനെ കിട്ടിയെടി അയാളുടെ അപ്പോയ്ന്റ്മെന്റ്
അതൊക്കെ കിട്ടി മോളെ ഞാൻ കണ്ണും പൂട്ടി അയാളുടെ മെയിൽ idiyilekku ഒരു മെസ്സേജ് കാച്ചി അപ്പോയ്ന്റ്മെന്റ് ചോദിച്ചു രണ്ടാമത്തെ ദിവസം റിപ്ലൈ വന്നെടി ഇന്നു 2മണിക്ക് ചെല്ലാൻ പറഞ്ഞു
എന്നിട്ട് നീ എന്താ നേരത്തെ പറയാഞ്ഞത്
അത് നിനക്ക് സസ്പെൻസ് തരാം എന്ന് കരുതി പക്ഷെ ഇപ്പൊ ഇങ്ങനെ ആയില്ലെ
വല്ലാത്ത സസ്പെൻസ് ആയിപോയി ന്നട്ട് ഇപ്പൊ വെള്ളത്തിൽ വരച്ച വര പോലെ ആയില്ലെഇനി ഇപ്പൊ എന്തു ചെയ്യും നിനക്ക് ആ മാര്യേജ് സ്കിപ് ചെയ്തൂടെ
എടി മണ്ടി ഞാൻ പറഞ്ഞില്ലേ മാര്യേജ് രജിസ്റ്റർ ആണ് ഞാൻ ആണ് സാക്ഷികളിൽ ഒന്ന് ഞാൻ പോയെ പറ്റു ഇനി ഇപ്പൊ ഒരു വഴിയേ ഉള്ളു നീ പോയാൽ നടക്കും ക്വിസ്റ്റൻ ഒക്കെ ഞാൻ റെഡി ആക്കി നീ പോകുന്നു ചോദിക്കുന്നു വരുന്നു

Leave a Reply

Your email address will not be published. Required fields are marked *