നാദിയ [അഹമ്മദ്]

Posted by

അങ്ങനെ ഒരു ചിന്ത എനിക്കില്ല എന്തുബസിന്സ് ചെയ്യുബോയും അതിനു അവർ തരുന്ന പണത്തിനൊത്തു മൂല്യം ഉണ്ടാവണം എന്ന് ഞാൻ കരുതുന്നു പിന്നെ അത്രയും പൈസ കൊടുത്തു സീറ്റ്‌ വാങ്ങാൻ കഴിവുള്ളവർ ആണല്ലോ മാനേജ്മെന്റ് സീറ്റിനു വരുന്നത് വാങ്ങാൻ വരുന്നവൻ കാണിക്കാത്ത മര്യാദ നമ്മൾ കാണിക്കുന്നത് ഒരിക്കലും ഒരു ബിസിനസ്സിനും സെരിയായ വളർച്ച നൽകില്ല അല്ല നമ്മൾ ഇതൊക്കെ പറഞ്ഞു എങ്ങോട്ടാ താൻ എന്തിനാ ഫീസിനെപ്പറ്റി ഒക്കെ ഇപ്പൊ ചോദിച്ചേ
അതെ ഇക്കാക്ക ഞാൻ ഇനി ഇപ്പൊ പഠിക്കാൻ പോണോ
മം എന്താ ഇപ്പൊ അങ്ങനെ തോന്നാൻ അന്നു സീറ്റ്‌ കിട്ട എന്നറിഞ്ഞപ്പോ തന്റെ സന്തോഷം അതിരില്ലായിരുന്നല്ലോ
അതുപിന്നെ ഇക്കാക്ക ഞാൻ പ്രതീക്ഷിക്കാതെ എന്റെ ആഗ്രഹം നടപ്പിലാക്കിയപ്പോൾ അന്നേരത്തെ സന്തോഷം കൊണ്ട് പറ്റിയതാ ഇനി ഞാൻ ഇവിടെ ഇക്കാന്റെ പെണ്ണായി ജീവിച്ചാൽ പോരെ
തനിക്കു വയ്യെങ്കിൽ പോകണം എന്ന് ഞാൻ പറയില്ല തന്നെ വിവാഹം കയിച്ച സ്ഥിതിക്ക് തന്നെ ജീവിതകാലം മുഴുവൻ നോക്കാൻ ഞാൻ തയ്യാറാണ് പക്ഷെ ഇവിടെ അതൊന്നുമല്ല പ്രശ്നം എന്റെ ഭാര്യ എന്ന ഐഡന്റിറ്റിയെക്കാൾ ഞാൻ ആഗ്രഹിക്കുന്നത് നിനക്ക് സ്വന്തമായി ഓരു ഐഡന്റിറ്റി ഉണ്ടാവുന്നതാണ് പിന്നെ താനൊരു ഡോക്ടർ ആവുന്നത് ഇപ്പൊ എനിക്കും സന്തോഷം അല്ലെടോ താൻ ആലോചിച്ചു ചെയ
അതെ ഇക്ക നിക്ക് വേറൊരു കാര്യം കൂടി ചോദിക്കാൻ ഉണ്ട്
അതെന്ത് കാര്യം അവൻ സംശയത്തോടെ ചോദിച്ചു
അതുപിന്നെ ഇക്കാക്ക് വിഷമം ആവാൻ പാടില്ല പിന്നെ എന്നോട് പിണങ്ങുകയും ചെയ്യരുത് ഓക്കേ ആണോ
വിഷമം ആവുമോ ഇല്ലയോ എന്നത് കാര്യം കെട്ടുകഴിഞ്ഞു തീരുമാനിക്കാം എന്തായാലും തന്നോട് പിണങ്ങില്ല എന്നുറപ്പാണ് ആ കാര്യത്തിൽ ഗ്യാരണ്ടി തരാം
അതില്ലേ ഇക്ക ഇങ്ങളെ ഡയറി ഇന്നു ഞാൻ വായിച്ചീനല്ലോ
മം അതിനു
അതിനൊന്നും ഇല്ല പക്ഷെ അതിലെ ഒരു ഡയറി കാണുന്നില്ല അത് എവിടാ നാദിയ എന്ന പേര് നേരിട്ട് ചോദിക്കാൻ ഉള്ള മടി കാരണം അവൾ അങ്ങനെ പറഞ്ഞൊപ്പിച്ചു
അതോ അത് ഞാൻ മാറ്റി വെച്ചതാ നിനക്ക് ഇപ്പൊ അതെന്തിനാ
അതെന്തിനാ ഇങ്ങള് മാറ്റിവെച്ചത് അവൾ നിഷ്കളങ്കത പരമാവധി വരത്തക്കരീതിയിൽ ചോദിച്ചു
അത്….. അത് ……..അതിൽ… ന്റെ….. നാദിയാന്റെ ഓർമ്മകൾ ഉള്ളതോണ്ട് അവന്റെ ശബ്ദം ഒന്നിടറി
ഇക്കാക്ക വിഷമായോ
ഏയ്യ് ഇല്ല നീ വന്നതിനു ശേഷം ഓൾടെ ഓർമ്മകൾ വന്നാലും ഞാൻ പിടിച്ചു നിൽക്കും അതിപ്പോ പറ്റും മുമ്പായിരുന്നെങ്കിൽ ഇപ്പൊ നാലു preasure ടാബ്ലറ്റ് കഴിക്കേണ്ടിവന്നേനെ
പിന്നെ അവിടെ ഒരൽപ്പനേരം നിശബ്ദത ആയിരുന്നു
ഫസ്ന..
എന്താ ക്കാ
നിനക്ക് അറിയണോ നാദിയാനെ പറ്റി
അവളുടെ മുഖമൊന്നു വിരിഞ്ഞു പക്ഷെ അവന്റെ വിഷമം ഓര്ത്തപ്പോള് അവൾ പറഞ്ഞു
വേണ്ട ഇക്ക എന്തിനാ വെറുതെ
വേണ്ട ഫസ്ന നീ അറിയണം നിന്നെപ്പറ്റി ന്റെ ബുദകാലത്തെപറ്റി ന്നെ മാറ്റിയെഫുക്കാൻ സ്വന്തം ജീവൻ അപകടത്തിൽ ആക്കിയ ന്റെ നാദിയെ പറ്റി നീ അറിയണം ഓളാ ഓളാ എല്ലാം തന്നെ ഇപ്പൊ നിനക്ക് തോന്നുന്നില്ലേ ഞാൻ നിന്നെ സ്നേഹിക്കുന്നു ന്നു പക്ഷെ ഓൾക്ക് അത് ഒരിക്കൽ പോലും തോന്നീട്ടുണ്ടാവില്ല നിക്ക് വേണ്ടി ന്നെ സ്നേഹിക്കാൻ വേണ്ടി അതിനായിരുന്നു അവൾക്ക് തിടുക്കം അവസാനം വയറ്റിൽ ന്റെ കുട്ടീനേം കൊണ്ടു ഓള് പോയപ്പോൾ ഞാൻ ഓരു മനുഷ്യൻ ആയിമാറിക്കഴിഞ്ഞിരുന്നു അവൾ മാറ്റിയിരുന്നു സാകിർ അവളെപ്പറ്റി പറയാൻ ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *