One minute അവൻ അതും പറഞ്ഞു പിസ്സ എടുത്തു അടുക്കളയിലേക്കുപോയി അടുക്കളയും ഡൈനിങ്ങ് ഹാളും തമ്മിൽ മറകൾ ഒന്നുമില്ല ഡയറക്ടർ അക്സസ്സ് ആണ് അതുകൊണ്ട് തന്നെ അവന്റെ ഒരോ പ്രവർത്തികളും അവൾ നോക്കികൊണ്ടിരുന്നു ഒരു പ്രഫഷണൽ ഷെഫ് ആയ അവന്റെ ഓരോ പ്രവർത്തങ്ങളും കൃത്യതായും അയകും ഉള്ളതായിരുന്നു അവൾ തന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടു അവൻ എന്താ എന്ന് മുഖംകൊണ്ട് ചോദിച്ചു
ഞാനെ എന്റെ കെട്ട്യോന്റെ ഭംഗി ആസ്വാദിക്കുകയായിരുന്നു
എന്നിട്ട് എങ്ങനുണ്ട്
നല്ല ഭംഗി ഉണ്ട് അവൾ ഉത്സാഹത്തിൽ പറഞ്ഞു
ഓഹ് ഇപ്പോയെങ്കിലും ന്റെ സൗന്ദര്യം ഒക്കെ ഒന്നു നോക്കിയല്ലോ അവൻ ആത്മഗതം ഇട്ടു ഭക്ഷണം കഴിഞ്ഞു അവന്റെ മാറിൽ ചാഞ്ഞുകൊണ്ടിരികൊണ്ടുറങ്ങാൻ കിടക്കുകയാണ് രണ്ടുപേരും ഫസ്ന അവന്റെ മാറിൽ കിടന്നു അവളുടെ കാര്യങ്ങൾ പങ്കുവച്ചുകൊണ്ടിരിക്കുകയാണ് ആഗ്രഹങ്ങളും മറ്റും ഇടയിൽ അവൾ തല ഉയർത്തി ചോദിച്ചു
ഇക്ക
എന്താ പെണ്ണെ
അതെ എന്റെ MBBS സീറ്റ് കിട്ടാൻ ഇങ്ങള് പൈസ കൊടുത്തീനോ
അറിഞ്ഞിട്ടെന്തിനാ
അല്ല നിക്ക് എൻട്രൻസ് കിട്ടിയപ്പോ അഡ്മിഷൻ തന്നെ 8ലക്ഷം വേണന്നു പറഞ്ഞു അതും മെറിറ്റിൽ അപ്പൊ ഇത് മാനേജ്മെന്റ് സീറ്റ് അല്ലെ അപ്പോ പൈസ കൊടുക്കേണ്ടിവരില്ലേ
ആ അപ്പൊ വിചാരിച്ചപോലെയല്ല പെണ്ണിനു കുറച്ചു വിവരം ഒക്കെ ഉണ്ട്
അതൊക്കെ പിന്നെ നോക്കാം ഇങ്ങള് പൈസ കൊടുത്തോ എന്ന് പറയ്
അറിഞ്ഞിട്ടെന്തിനാ തിരിച്ചു തരാൻ ആണോ
ഇങ്ങള് പറയുന്നുണ്ടോ ഇല്ലേ ഫസ്ന കലിപ്പിൽ ആയി
ഓഹ് ഇനി അതിനു ചൂടാവാണ്ട ഞാൻ പൈസ ഒന്നും കൊടുത്തിട്ടില്ല
ഏഹ്ഹ് അതെങ്ങനെ ഫസ്ന അത്ഭുതം മറച്ചുവെച്ചില്ല
അതെ ഞാനെ ആ കോളേജിലെ മാനേജ്മെന്റ് അംഗം ആണ് ന്റെ ഷെയർ വെച്ച് എനിക്ക് പേർ ഇയർ 3സീറ്റിനു അർഹത ഉണ്ട് അതിലൊന്ന് നിനക്ക് തന്നു
അപ്പൊ ബാക്കി രണ്ടെണ്ണം
അതിനെപ്പറ്റി ഞാൻ അന്വേഷിക്കാറില്ല ഞാൻ ഇപ്പൊ ആദ്യം ആണ് ഒരു സീറ്റ് ആവശ്യപ്പെടുന്നത് സാധാരണ അതൊക്കെ മാനേജ്മെന്റ് സീറ്റ് ആക്കി ഉൾപ്പെടുത്തും
അപ്പൊ അത് ആർക്കെങ്കിലും വെറുതെ കൊടുത്തൂടെ പാവപ്പെട്ട കുട്ടികൾക്കൊക്കെ പഠിക്കാൻ
ന്നട്ട് പകുതിക്കു പടിപ്പു നിർത്താനാണോ എടൊ സീറ്റ് കിട്ടിയാൽ എത്ര പൈസ വർഷം ഫീസ് കൊടുക്കണം എന്ന് വല്ല നിശ്ചയവും ഉണ്ടോ തനിക്കു ഏതെങ്കിലും പാവങ്ങൾക്ക് കൊടുത്താൽ അവർക്കു പഠിപ്പ് മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല പിന്നെ ഇതൊക്കെ ബിസിനസ് കൂടി അല്ലെ സർവീസ് ചെയ്യാൻ മെറിറ്റ് സീറ്റ് ഉണ്ടല്ലോ ആകെ 20പെർസെന്റ് പോലും ഇപ്പൊ മാനേജ്മെന്റ് സീറ്റ് ഇല്ല ആകെ ഉള്ള ലാഭം അതാണ് ഇപ്പൊ അതും റേസികമെന്റഷന് ഒക്കെ വരുമ്പോൾ വളരെ കുറഞ്ഞ പൈസക്ക് പോകും പോകേ പോകെ വലിയ മെച്ചം ഒന്നും ഇല്ലാണ്ടായിക്കുന്നു പിന്നെ അവരോടുള്ള ബന്ധംകൊണ്ട് മാത്രം അങ്ങനെ നിന്നുപോകുന്ന എന്ന് മാത്രം
വിദ്യാഭ്യാസം ഒക്കെ കച്ചവടം ആകുന്നത് മോശം അല്ലെ ഇക്ക