നിവരുമ്പോൾ ചെയർ ഒരൽപ്പം മുന്നോട്ടാഞ്ഞപോയി തല വൃത്തിയിൽ ടേബിളിൽ വച്ചിടച്ചു തല ഇടിച്ച ആകാത്തതിൽ അവൾ ഒന്ന് കുനിഞ്ഞുപോയി മുഖം ഒന്നു ചുളിച്ചു തല ഉഴിഞ്ഞു എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് ടേബിളിനു ഉള്ളിൽ വൃത്തിയായി അടുക്കിവച്ചിരിക്കുന്ന ഡയറികൾ കാണുന്നത് അപ്പോഴാണ് തന്റെ വീട്ടിൽ വച്ചു സാക്കിറിന്റെ പെട്ടി തുറന്നപ്പോൾ ഒരു ഡയറി കണ്ട ഓർമ്മ വന്നത് അവൾ പതിയെ അതിൽ നിന്നും ഒന്നെടുത്തു നോക്കി പതുക്കെ തുറന്നുവായിച്ചു നോക്കി പതിയെ പതിയെ സാകിർ ദിവസവും ഡയറി എഴുതാറുണ്ടെന്നു അവൾക്കു മനസ്സിലായി പതിയെ ആ ഡയറികൾ എല്ലാം അവൾ പുറത്തേക്കു എടുത്തു തന്നെകുറിച്ച് എന്തെഴുതി എന്നറിയാൻ ആണ് അവൾ ആദ്യം ശ്രമിച്ചത് പക്ഷെ എല്ലാ ഡയറികളിലും തന്റെ വിവാഹത്തിന് മുന്പുള്ളതായാണ് പുതിയത് അവൾ ആ മുറിയിൽ മുഴുവൻ പരിശോദിച്ചു ഇല്ല എവിടെയുമില്ല പതുക്കെ അവന്റെ മുറിയിലേക്ക് അവൾ നടന്നു അവിടെ അവന്റെ സ്യൂട്ട്കേസ് കണ്ടപ്പോൾ അവൾക്ക് സമാദാനമായി കേസ് തുറന്നു പതിയെ ആ ഡയറി വെളിയിൽ എടുത്തു റഫീഖിന്റെ കല്യാണത്തിന്റെ ഡേറ്റ് കണക്കാക്കി അവൾ ആ പേജ് തുറന്നു അതെ അവൾ കരുതിയപോലെതന്നെ തന്നെക്കുറിച്ചു എഴുതിയിട്ടുണ്ട പതിയെ പേജുകൾ മറിച്ചു പെണ്ണുകാണാൻ കൂടിക്കാഴ്ച തുടങ്ങി മിനിയാന്ന് വരെ ഉള്ളവ വരെ എഴുതിയിട്ടുണ്ട് ഒന്നിലും തന്നെപ്പറ്റി മോശമായി ഒന്നുമില്ലെന്നത് അവളിൽ സന്തോഷം ഉണ്ടാക്കി അവൾ വീണ്ടും ആ പേജുകളിൽ എത്തി അവരുടെ കല്യാണത്തിന് പിറ്റേന്ന് അവൻ എഴുതിയ ചില വാക്കുകളിൽ അവൾ ഒരുനിമിഷം നിന്നു
*ശ്വേതയുടെ നിരീക്ഷണം വളരെ ശരിയാണ് ഒറ്റപെട്ടു ജീവിക്കുന്നതാണ് തന്നെ തളർത്തുന്നു ഇന്നലെ ഞാൻ ഉറങ്ങി ഒന്നുമറിയാതെ ഓർമകളുടെ ആക്രമണം ഇല്ലാതെ തനിക്കായി ഈ ഭൂമിയിൽ ആരെങ്കിലും ഉണ്ടെന്ന തോന്നൽ തന്നെ ശക്തിപ്പെടുത്തുന്നത് ഞാൻ അറിയുന്നു അവൾക്കു എന്നോടൊപ്പം ജീവിക്കാൻ അൽപ്പം സമയം ആവിശ്യമാണ് ഞാൻ തയ്യാറാണ് എത്ര വേണമെങ്കിലും കാത്തിരിക്കാൻ ഇന്നിപ്പോൾ തന്റെ ജീവനോളം വിലയുണ്ടവൾക്കു ***
എന്താണിത് അവൾ ഒരൽപ്പം ആലോചിച്ചു എന്താണ് ആ ഓർമകൾ അത് എന്താണ് അവൾ ആലോചനയിൽ ആയി അതറിയണം അവൾക്കു ഉള്ളിൽ ആഗ്രഹം ഉടലെടുത്തു പതിയെ അവൾ ആ ഡയറി പേജുകൾ മറിച്ചുപോയി അവന്റെ ജീവിതത്തിലൂടെ
ഒരോ പേജുകൾ മരിക്കുംമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവന്റെ ഉപ്പയുടെയും ഉമ്മയുടെയും മരണങ്ങൾ ഉണ്ടാക്കിയ വേദന അവന്റെ ഒറ്റയപ്പെട്ട കുട്ടിക്കാലം കൂട്ടുകാരുടെ മാതാപിതാക്കൾ അവരെ കൊണ്ടുനടക്കുന്നത് കാണാൻ ത്രാണി ഇല്ലാതെ സങ്കടപെട്ട ജീവിതം പിന്നെ കുട്ടിക്കാലത്തു തന്നെ നോക്കാൻ കോടതി ഒരുക്കിക്കൊടുത്ത റിസവർ അവനെ ലൈംകീകമായി അവനെതിരെ കാഴ്ചവെച്ച കോപ്രായങ്ങൾ അതുകൊണ്ട് അവനുണ്ടായ മാനസിക പ്രശ്നം ഒക്കെ അവൾ കടന്നുപോയി പക്ഷെ ഇടയിൽ ഒരു ഡയറി കൈമോശം വന്നിട്ടുണ്ട് പക്ഷെ അത് ആ കുട്ടത്തിൽ ഇല്ല അപ്പോൾ അത് മനപ്പൂർവ്വം മാറ്റിയത് തന്നെയാണ് അത് നാദിയയെകുറിച്ചുള്ളത് തന്നെയാണ് എന്നവൾക്ക് മനസിലായി കാരണം അവളെ കണ്ടുമുട്ടിയതിനെ പറ്റി തൊട്ടുമുൻപുള്ള ഡയറിയിൽ ഉണ്ട് അതിനുശേഷം പുതിയ ഡയറി ആണുള്ളത് അതായത് ആ ഡയറി മാറ്റിയിരിക്കുന്നു എന്നുതന്നെ അതിനെപ്പറ്റി സാക്കിറിനോടുതന്നെ ചോദിക്കാം പക്ഷെ അവന്റെ ഭൂതകാലത്തിന്റെ ഓർമകൾ അവളെയും വളരെ നോവിച്ചു അവൾ കണ്ണീർ