എന്താണ് മൈ ഡിയർ പൊണ്ടാട്ടി ഉണ്ടാക്കുന്നത് ഓഹ് ദോശയാണോ അപ്പൊ പൊണ്ടാട്ടി ഞാൻ വിചാരിച്ചപോലെ അല്ല അത്യാവശ്യം പൊടികൈകൾ ഒക്കെ കയ്യിൽ ഉണ്ടല്ലോ ല്ലേ
ഇങ്ങളോട് ആര് പറഞ്ഞു ന്നെപ്പറ്റി വേണ്ടാത്ത ഓരോന്ന് വിചാരിക്കാൻ ഫസ്ന ഒരൽപ്പം കടുപ്പത്തിൽ പറഞ്ഞു
അല്ല പൊണ്ടാട്ടി ഈ ദോശ ഒക്കെ എന്തിനാ നമുക്കു ബ്രെഡ് ഒക്കെ പോരെ അതല്ലേ സുഖം
അങ്ങനെ ഇപ്പൊ സുഗിക്കണ്ട നിക്ക് കുറച്ചു കഷ്ടപ്പെടാൻ ഒക്കെ ഇഷ്ട ന്റെ കെട്ട്യോനു വേണ്ടിട്ടല്ലേ അതുപറയുമ്പോൾ അവളിൽ ഒരൽപ്പം നാണം വിരിഞ്ഞു
ന്റെ പടച്ചോനെ നിക്ക് വയ്യ ന്റെ പെണ്ണുങ്ങളെ വായിൽനിന്നും ഇങ്ങനെ ഒന്നു കേട്ടല്ലോ
ആ പിന്നെ mr കെട്ട്യോൻ വൈകിട്ടു മ്മ്ക് കുറച്ചു സാദനങ്ങൾ ഒക്കെ വാങ്ങണം അപ്പൊ കുറച്ചു നേരത്തെ വന്നോണ്ടി
എന്തു സാധനം നിനക്ക് വേണ്ടതൊക്കെ ഓൺലൈനിൽ കിട്ടും വിളിച്ചു പറഞ്ഞാൽ മതി അവരു വീട്ടിൽ കൊണ്ടത്തരും പിന്നെ എന്തിനാ ഒരു പോക്ക്
അങ്ങനെ ആരും കൊണ്ടത്തരണ്ട നമ്മൾ രണ്ടാളും പോയി വാങ്ങിയ മതി മോൻ മര്യാദക്ക് വൈകിട്ട് വന്നോണം
ന്റെ പടച്ചോനെ ഞാൻ പറഞ്ഞത് തിരിച്ചെടുത്തു ഇത് കുരിശ് ആവുന്ന തോന്നുന്നത്
ആ കുരിശ് തന്നെ ആണ് പറ്റൂലെങ്കിൽ പറഞ്ഞോ ഞാൻ പൊക്കോളാം
ഓഹ് സൈക്കോളജിക്കൽ മൂവ് അതൊക്കെ അന്റെ കയ്യിൽ വച്ചേച്ചാലും മതി എന്തായാലും ന്റെ പെണ്ണുങ്ങൾ പറഞ്ഞിട്ട് കേട്ടില്ല എന്നുവേണ്ട അപ്പൊ ഷോപ്പിംഗ് at 5പിഎം ഓക്കേ
ഓക്കേ കെട്ട്യോൻ ഇപ്പൊ പോയി കുളിക്കു നാറുന്നു
അതും പറഞ്ഞു ഫസ്ന അവനെ തള്ളിവിട്ടു
അവൻ പോയി കുളിച്ചു വന്നുപോയേക്കും ഭക്ഷണം റെഡിയാണ് ഭക്ഷണം കഴിഞ്ഞു അവൾക്കു നെറ്റിയിൽ ഒരു ചുംബനവും നൽകി അവൻ പുറത്തേക്കു ഇറങ്ങി
ആ പിന്നെ മറ്റന്നാൾ തന്റെ അഡ്മിഷൻ ആണ് അപ്പൊ ഉപ്പയെ വിളിച്ചൊന്നു പറഞ്ഞോ നമുക്ക് മൂന്നാൾക്കും ചെന്ന് അഡ്മിഷൻ എടുക്കാം എന്നും പറഞ്ഞു അവൻ ഇറങ്ങി
ഫസ്ന പതിയെ വീട്ടിനുള്ളിലേക്ക് ചെന്നു ഉള്ളിൽ എല്ലാം നന്നയിത്തന്നെ അലങ്കരിച്ചിരിക്കുന്നു സാകിർ നല്ല അടുക്കും ചിട്ടയും ഉള്ള ആളായതിനാൽ പ്രതെയ്കിച്ചു ജോലി ഒന്നുംതന്നെ ഇല്ല പിന്നെ കുറച്ചു കഴിഞ്ഞു ജോലിക്കാർ വരുകയും ചെയ്യും ഒറ്റയ്ക്കിരുന്നു ബോറടിക്കും എന്ന് തോന്നിയപ്പോൾ ആണ് മുകളിൽ സാക്കിറിന്റ പേർസണൽ ലൈബ്രറി ഓർമ വന്നത് അവിടെ പോയി വല്ലതും വായിക്കാം എന്നുകരുതിയാണ് പതിയെ അങ്ങോട്ട് ചെന്നത് ആ മുറിയിൽ മതിലിനോട് ചേർന്ന് പുസ്തകങ്ങൾ ഷെൽഫിൽ വരിവരിയായി അടുക്കിയിരിക്കുകയാണ് അവൾ അതിൽ ഒന്നുപരധി പലതും ഇംഗ്ലീഷിൽ ഉള്ളവയാണ് അതിൽ നിന്നും ഒരുപുസ്തകം കണ്ടൊരാൾപ്പ്മ കൗതുകം തോന്നിയപ്പോൾ ആണ് അതെടുത്തതു മുറിയിൽ പലതരത്തിലുള്ള ഇരിപ്പിടങ്ങൾ ഉണ്ട് കിടന്നുവയ്ക്കാവുന്നതും സോഫയുടെ രീതിയിൽ ഉള്ളവയും ആ കുട്ടത്തിൽ ഉണ്ടെകിലും ഒരു ഓഫീസ് ടേബിളും അതിനോട് ചേർന്നു ഒരു എക്സിക്യൂട്ടീവ് ചെയർ കണ്ടപ്പോൾ അവൾ പതിയെ അങ്ങോട്ട് നീങ്ങി ആ ഇരിപ്പിടത്തിൽ ഇരുന്നു ടേബിളിൽ പലതരത്തിൽ ഉള്ള പെൻസിലുകളും പേനകളും ഉണ്ട് അവയെല്ലാം ഒറ്റ നിരയിൽ കിടത്തിവച്ചിട്ടുണ്ട് ഒരു നോട്ട്പാഡ് ഉണ്ട് സമീപത്തും ബുക്ക് തുറക്കുന്നിടയിൽ കൈത്തട്ടി ഒരു പെൻസിൽ നിലത്തുവീണപ്പോളാണ് അവൾ അതെടുക്കാനായി കുനിഞ്ഞതു ചെയർ ഒന്നു പിറകോട്ടു ഇട്ടുകൊണ്ട് അവൾ ആ പെൻസിൽ എടുത്തു