ഉലുവ തിളപ്പിച്ചവെള്ളമാണ് ഇതുകുടിച്ച വേദനയ്ക്ക് കുറച്ചു കുറവ് ഉണ്ടാകു ഒന്നെണീറ്റ് കുടിച്ചേ
എണീക്കാൻ മടിച്ച ഫസ്‌നയെ അവൻ താങ്ങി പിടിച്ചു പതുക്കെ ഉലുവാവെള്ളം കുടിപ്പിച്ചു കുടിക്കുമ്പോൾ അവളുടെ മുഖത്തു വലിയ ചവർപ്പ് ഉള്ളതായി തോന്നാത്തത് കൊണ്ടാണ് ബാക്കി ഉണ്ടായിരുന്ന രണ്ടുതുള്ളി അവൻ തന്റെ വായിലേക്ക് വച്ചു നോക്കിയത്
ഫുഊ അവൻ ഓക്കാനിച്ചുപോയി പിന്നെ അവളെ നോക്കി
താനെങ്ങനാടോ ഇതുകൂടിച്ചേ
ഉമ്മ എപ്പോഴും ഉണ്ടാക്കിത്തരുമായിരുന്നു എനിക്കിതു ശീലം ഉണ്ട് സംസാരത്തിൽ വേദന കുറച്ചു മാറ്റം വന്നിട്ടുള്ളപോലെ തോന്നി അവനു
താൻ വല്ലതും കഴിച്ചോ
ഇല്ല എന്നവൾ തലയാട്ടി
എന്നാ വാ കഴിക്കാം ഫുഡ് ഒക്കെ ഞാൻ കൊണ്ടുവന്നിട്ടുണ്ട്
ഇക്ക കഴിച്ചോ എനിക്ക് ഇപ്പൊ ഒന്നും വേണ്ട
അങ്ങനെ പറയാൻ പറ്റില്ല അല്ലെങ്കി തന്നെ തനിക്കു ബ്ലഡ് കുറവാണ് ഇനി കായിക്കത്തെക്കൂടി ഇരിക്കാൻ പറ്റില്ല ഈ സമയത്തു ഭക്ഷണം വളരെ അനിവാര്യമാണ് എന്നാണ് ജാസ്മിൻ പറഞ്ഞത് അതുകൊണ്ട് പെട്ടെന്ന് എണീറ്റു വാ നമുക്ക് ഭക്ഷണം കഴിക്കാം
അവൻ അവളെ പിടിച്ചെഴുന്നേല്പിച്ചു പതുക്കെ ഡൈനിങ്ങ് ടേബിളിൽ കൊണ്ടിരുത്തി ഭക്ഷണം പൊതിതുറന്നു വിളമ്പിക്കൊടുത്തു അവൾ ഒരുതാല്പര്യവും ഇല്ലാത്തമട്ടിൽ ഇരിക്കുന്നു
അതെ തനിക്കു ഭക്ഷണത്തോട് ഇപ്പൊ താല്പര്യം കുറവാണ് എന്നുകരുതി പരമാവധി കുറച്ചേ വിളമ്പിയിട്ടുള്ളു അതുമുഴുവൻ കഴിക്കാതെ എഴുന്നേൽക്കാം എന്ന് താൻ കരുതണ്ട
ഫസ്ന മടിച്ചു മടിച്ചു ഭക്ഷണം കയിച്ചുതീർത്തു പതുക്കെ അവന്റെ കൈകളിൽ തൂങ്ങി മുറിയിലെത്തി പതുക്കെ കട്ടിലിൽ സ്ഥാനം പിടിച്ചു അവൻ ഹോട് ബാഗ് പുറത്തു വച്ചു ചൂട് പിടിച്ചു കൊടുത്തു അത് അവൾക്കു വലിയ ആശ്വാസം ഉണ്ടാക്കിക്കൊടുത്തു പതിയെ അവളുടെ കാലിലെ മസിലുകൾ തടവുകൊടുത്തപ്പോൾ അവൾ ആദ്യം അതൊന്നു ആസ്വദിച്ചുവെങ്കിലും സാകിർ ഹുസൈൻ ആണ് തടവുന്നത് എന്ന ബോധം അവനെ പിന്തിരിപ്പിക്കാൻ അവളുടെ മനസ്സു പറഞ്ഞു ശരീരം അതിനു ശ്രമിച്ചു എങ്കിലും അവൻ അതുകാര്യമാക്കിയില്ല
താൻ ഉറങ്ങിക്കോ ഞാൻ അപ്പുറത്തുകാണും എന്നുപറഞ്ഞു പോകാൻ ഒരുങ്ങിയപ്പോൾ അവൾ അവന്റെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി
ഇക്കാക്ക ഇന്നു ന്റെ കൂടെ കിടന്നോ എന്നുപറഞ്ഞു അവൾ അവനെ തന്റെ കട്ടിലിൽ ഇടം നൽകി അവന്റെ നെഞ്ചിൽ അവൾ തലവച്ചുകിടന്നപ്പോൾ അവൻ ഓർത്തു ഒരോ സ്ത്രീക്കും ആർത്തവം വ്യത്യസ്തമാണ് നാദിയ ഈ സമയം തന്നെ അടുപ്പിക്കുക പോലുമില്ല അവൾ എല്ലാത്തിലും ബോൾഡ് ആണ് ഈ സമയം നന്നായി കൈകാര്യം ചെയ്യും പക്ഷെ തന്നെ അടുപ്പിക്കില്ല
ഫസ്ന പക്ഷെ മറ്റൊരു ചിന്തയിലാണ്
താൻ വിചാരിച്ചതിലും വ്യത്യസ്തനാണ് ഈ മനുഷ്യൻ തന്റെ ചിന്തകളാൽ കെട്ടിപ്പടുത്ത കൊട്ടാരം തകർന്നുവീണു എന്തൊക്കെ ആയിരുന്നു തന്റെ ഇഷ്ടങ്ങൾക്കു വില കിട്ടില്ല അടിമയെപ്പോലെ ജീവിക്കേണ്ടി വരും തന്റെ വീട്ടുകാരെ മറക്കേണ്ടിവരും എന്നിട്ടോ ഇയാൾക്ക് ഇതൊന്നുമായിട്ട ഒരു ബന്ധവും ഇല്ലതാനും
പതിയെ നാലുനാളുകൾ കൊഴിഞ്ഞുവീണു ആർത്തവപ്രക്രിയയിൽ നിന്നും ഫസ്ന മോചിതയായി അന്നുരാവിലെ ജിം വർക്ക്‌ഔട്ട് കഴിഞ്ഞു തിരിച്ചു വന്ന സാകിർ കാണുന്നത് അടുക്കളയിൽ തിരക്കിട്ടു എന്തൊക്കെയോ പാചകം ചെയ്യുന്ന ഫസ്‌നയെ ആണ് അവൻ കുറച്ചു കൗതുകത്തോടെയും അടക്കാൻ ആവാത്ത സന്തോഷത്തോടെയും അവളെത്തന്നെ നോക്കിനിന്നു പതിയെ അവളുടെ അടുക്കലേക്കു ചെന്ന് അവന്റെ സാന്നിധ്യം അറിഞ്ഞെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല അവൻ ഇടുപ്പിലൂടെ കൈ ഇട്ടുപിടിച്ചു അവളുടെ തോളിൽ തലവെച്ചു നിന്നും