2000രൂപയുടെ നോട്ടു കൊടുത്തിട്ടു ഉള്ളിലേക്ക് ഓടി കയറി ബിപിയുടെ വ്യതിചലനം കാലുകൾ കുയക്കുന്നു മദ്യപിച്ചപോലെയാണ് അവൻ നടക്കുന്നത് പതിയെ കതകു തുറന്നു പിന്നെ ഒരോട്ടമായിരുന്നു കട്ടിലിൽ അടിവയറ്റിൽ ഫസ്ന കൈ വച്ചു കിടക്കുന്നതുകൊണ്ടാണ് അവൻ കട്ടിലിനു മുന്നിലായി മുട്ടുകുത്തി ഇരുന്നത് അവൾ വേദനകൊണ്ടു പുളയുകയാണ് കട്ടിലിൽ അവളോട് ചേർന്നു ഒരു വിസ്‌പേർ പാക്കറ്റ് കണ്ടപ്പോൾ ആണ് അവളുടെ വേദിയുടെ കാരണം മനസ്സിലാകുന്നത് അതൊടെ ടെൻഷൻ മാറി പക്ഷെ രക്തയോട്ടം നോർമൽ ആവാൻ സമയം എടുക്കും പലതും ചോതിക്കണമെന്നുണ്ട് ഒന്നുതലോടാൻ പോലും ഇപ്പോൾ പറ്റുന്നില്ല ഓടിവന്നതിന്റെ കിതപ്പുകൂടി ആയപ്പോൾ രക്തം മോട്ടോർ വച്ചു പമ്പ് ചെയ്യും പോലെ യാണ് ഞരമ്പുകൾക്കുള്ളിലൂടെ ഒഴുകുന്നത് അവൻ നിലത്തു മലർന്നുകിടന്ന് ശരീരം ശാന്തമാകണമ് പതിയെ ഹൃദയമിടിപ്പ് കുറഞ്ഞുവരുന്നു സമനില പതിയെ വീണ്ടെടുക്കാൻ പറ്റുന്നു എല്ലാം പഴയപടി ആയപ്പോൾ അവൻ ഒന്നുണർന്നു പാവം അവൾ വേദന കടിച്ചു പിടിച്ചു കിടക്കുകയാണ് രണ്ടുകൈകളും വയട്ടിൽ അമർത്തിവച്ചു കാലുകൾ വയറിനോട് ചേർന്ന് അവൾ കിടക്കുകയാണ് അവൻ പകച്ചുപോയി ആറുമാസം നദിയയോടൊപ്പ ജീവിച്ചെങ്കിലും ഇങ്ങനെ ഒരവസ്ഥ ഇതാദ്യമാണ് അവൾക്കു ഈ സമയത്തു ഇത്തരം പ്രശ്നങ്ങൾ ഒന്നുമില്ല പിന്നെ ഒരുനാഥ ആയതുകൊണ്ട് തന്നെ അവൾ ഇത്തരം കാര്യങ്ങളിൽ ഒക്കെ ബോൾഡ് ആണ് വെരി ഓപ്പൺ മൈൻഡഡ്
അവൻ പതുക്കെ അവളുടെ മുടിയിഴകളിൽ തലോടി
എന്തുപറ്റിയെടോ വേദന ഉണ്ടോ
ഉം
അവൾ പതുക്കെ ഒന്നു മൂളി അവൻ പതുക്കെ എണീറ്റു പുറത്തേക്കു നടന്നു പുറത്തു ഉള്ള സോഫയിൽ പോയി ഇരുന്നു ഇനിയിപ്പോ എന്തുചെയ്യും ഇതിൽ ഇപ്പൊ തനിക്കെന്തെകിലും ചെയ്യാൻ ഉണ്ടോ അറിയില്ല ഇതേപ്പറ്റി ഒന്നുമാറിയില്ല അവൻ ഫോൺ എടുത്തു ഗൂഗിൾ ടൈപ്പ് ചെയ്തു
പീരിയഡ് പെയിൻ അതിന്റെ റെമെഡീസ് ഒക്കെ നോക്കി പക്ഷെ ഒന്നിനും ഒരു വ്യക്തത കിട്ടുന്നില്ല എന്തോ മനസ്സിന് പറ്റിയ പതർച്ച കൊണ്ടായിരിക്കും
തനിക്ക് എന്തൊക്കെയോ ചെയ്യാൻ ഉണ്ടെന്നു അവനു മനസ്സിലായി പക്ഷെ എങ്ങനെ അതുമാത്രം മനസ്സിലാവുന്നില്ല
ജാസ്മിൻ അവൾ തന്നെ അതെ ഈ സമയത്തു അവൾക്കും ഇതുപോലെ പെയിൻ ഉണ്ടാവാറുണ്ട് എന്ന് പറഞ്ഞിട്ടുണ്ട് അവൾ സൊ അവളെ വിളിച്ചാൽ സംഭവം നടക്കും അവൻ ഫോൺ എടുത്തു പെട്ടെന്ന് ജാസ്മിന്റെ നമ്പർ ഡയൽ ചെയ്തു മറുവശം റിങ് ഉണ്ട് പക്ഷെ ഫോൺ എടുക്കുന്നില്ല
പ്ലീസ് ജാസ്മിൻ പ്ലീസ് ഒന്നെടുക്കു
ഫോൺ കണക്ട് ആയി അവൻ കാര്യങ്ങൾ ഒക്കെ വിശദമായി പറഞ്ഞു രക്തം കുറവുള്ള ആളുകൾക്കാണ് ഇങ്ങനെ സംഭവിക്കാറു എന്നും തത്കാലം കുടിക്കാൻ ഉലുവ തിളപ്പിച്ച വെള്ളം കൊടുക്കാനും നിർദേശങ്ങൾ കിട്ടി പക്ഷെ പുറം വേദനയും കാലുവേദനയും ഉണ്ടാവാൻ സാദ്യത ഉണ്ടെന്നും ഹോട് ബാഗ് ഉപയോഗിച്ച് പുറത്തു ചൂട് പിടിച്ചു കൊടുക്കണമെന്നും കാലു ഉഴിഞ്ഞു കൊടുക്കണമെന്നും കേട്ടപ്പോ അവന്റെ നിയന്ത്രണം പോയി ഞാൻ അവളുടെ ഭർത്താവ് അല്ലെ ആ ഞാൻ എങ്ങനാ കാലൊക്കെ ഉഴിഞ്ഞു കൊടുക്കുക ജാസ്മിന്റെ വായിൽ നിന്ന് ആവിശ്യത്തിന് കിട്ടിയപോ അവന്റെ വായ പതിയെ അടഞ്ഞു പിന്നെ പതുക്കെ കിച്ചണിൽ പോയി ഉലുവ ഇട്ടു തിളപ്പിച്ചു വെള്ളം റെഡി ആക്കി ഹൊറ്ബാഗിൽ വെള്ളം നിറച്ചു ഉലുവ വെള്ളം ഒന്നു മണപ്പിച്ചു നീക്കിയപ്പോ തന്നെ ഓക്കാനം വന്നു പടച്ചോനെ ഇതെങ്ങനെ അവള് കുടിക്കുമോ എന്തോ അവൻ എല്ലാകൊണ്ട് മുറിയിലേക്ക് നടന്നു ഫസ്ന അപ്പോഴും കിടക്കുകയാണ്
ഫസ്ന ടോ ഒന്നെനിട്ടെടോ
അവൻ പതിയെ വിളിച്ചു അവൾ കണ്ണുതുറന്നു പതിയെ നോക്കി അവന്റെ കയ്യിൽ ഗ്ലാസ് കണ്ടു സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി