ആ ജാസ്മിൻ പറയ് അവൻ കട്ടിലിൽ മലർന്നുകിടന്ന് ഫസ്ന മാറിൽ ചാഞ്ഞു കിടന്നു
Daa പെട്ടെന്ന് കമ്പനിയിലേക്ക് വാ ഇവിടെ എൻഫോഴ്‌സ്‌മെന്റ് ചെക്കിങ് നടക്കുകയാണ്
ഓഹ് നമ്മുടെ പേപ്പർ ഒക്കെ പ്രോപ്പർ ആണല്ലോ പിന്നെ എന്താ
അറിയില്ലെടാ ഒരു പുതിയ പെണ്ണാണ് ഓഫീസർ എല്ലാ ഡാറ്റാസ് കോപ്പി ചെയ്യണം എന്നൊക്ക പറയുന്നു എന്ന് ശ്രുതി ഇപ്പൊ വിളിച്ചു പറഞ്ഞു
അപ്പൊ നീ എവിടെ
പൊട്ടാ ഞാൻ ഇന്നലെ പറഞ്ഞില്ലേ കോയമ്പത്തൂർ പോണം ന്നു
ഓഹ് അപ്പൊ സതീഷ് ഇല്ലേ
അവൻ ദുബായ് പോയി
പടച്ചോനെ എന്തിനാ എന്നോടി പരീക്ഷണം അവൻ മനസ്സിൽ പറഞ്ഞു
അപ്പൊ ഇപ്പൊ ഞാൻ പോയില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ
അതൊന്നു പറയാൻ പറ്റൂല ശ്രുതി പേടിച്ചു നില്ക്കാന് നീ പോയാൽ അവൾക്ക് അതൊരു ആശ്വാസം ആയിരിക്കും
ഓഹ് കോപ്പ് ആ ഞാൻ പോവാം നീ ശ്രുതിയെ വിളിച്ചു പറഞ്ഞോ ഞാൻ വരുന്നുണ്ട് എന്നി
താങ്ക്സ് ഡാ നിന്റെ മിസ്സിസ് എന്തു പറയുന്നു
അടുത്ത് നീ പറയുന്നത് ഒക്കെ കേട്ടു കിടക്കുന്നുണ്ട് നീ തന്നെ ചോദിച്ചോ
ഓഹ് അപ്പൊ ലൗഡ്‌സ്പീക്കർ ആയിരുന്നോ ന്നാ നീ പറയണ്ടേ ഇതിപ്പോ ഞാൻ പൊട്ടാ എന്നൊക്ക വിളിച്ചത് ആ കുട്ടി കേട്ടില്ലേ
ഓഹ് നീ വലിയ വരൊന്നും ആകാതെ ഓളോടു ചോദിക്കാൻ ഉള്ളതൊക്കെ ചോദിക്കാൻ നോക്ക്
അത് ഞങ്ങൾ പെണ്ണുങ്ങൾ ചോദിച്ചോളാം നീ ലൗഡ്‌സ്പീക്കർ ഒഴിവാക്കി ഫോൺ അവൾക്കു കൊടുത്തേ
ഓഹ് ഇപ്പൊ ഞമ്മൾ ഔട്ട് നീ ഒരു കാര്യം ചെയ് അവളുടെ ഫോണിലേക്കു വിളിച്ചോ ഞാൻ ഓഫീസിൽ പോയി നോക്കട്ടെ
സാകിർ വാർഡർബ് തുറന്നു പുതിയ ഒരു ടീഷർട്ടും ജീൻസും എടുത്തിട്ട് പോകാൻ റെഡിയായി അപ്പോയെക്കും ഫസ്‌നയുടെ ഫോണിലേക്കു ജാസ്മിന്റെ കാൾ വന്നിരുന്നു അവർ സംസാരിക്കാൻ തുടങ്ങി സാകിർ കുനിഞ്ഞു ജാസ്മിന്റെ കവിളിൽ ചുംബിച്ചുകൊണ്ടു അവളുടെ ചെവിയിൽ പെട്ടെന്ന് വരാം എന്നുപറഞ്ഞു ഇറങ്ങി അവൾ ചിരിച്ചുകൊണ്ടു മൊബൈലിൽ സംസാരിച്ചുകൊണ്ട്തന്നെ കൈവീശി കാണിച്ചു അവൻ തയെക്കു ഇറങ്ങി തന്റെ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്ത് പോയി
സാകിർ തന്റെ ജോലികളിൽ മുഴുകിയെങ്കിലും ഫസ്‌നയുമായി മെസ്സേജിങ് തുടർന്നുകൊണ്ടിരുന്നു രാത്രി 6മണി വരെ അവൾ ചാറ്റിങ്ങിൽ സജീവമായിരുന്നു പക്ഷെ മഗിരിബ് നിസ്കരിച്ചു അവൻ പള്ളിയിൽ നിന്നിറങ്ങിയപ്പോൾ മുതൽ മെസ്സേജ് ഡെലിവറി ആവുന്നുണ്ടെകിലും സീൻ ഇല്ല റിപ്ലൈ ഇല്ല അവൻ രണ്ടുമൂന്നു തവണ വിളിച്ചു നോക്കി പക്ഷെ മറുതലക്കൽ ഫോൺ അറ്റൻഡ് ആവുന്നില്ല സാകിർ ടെൻഷൻ കൂടി അവൻ അത് നിയത്രിക്കാൻ ശ്രമിച്ചു ഇല്ല ഇനി പറ്റില്ല ഹൃദമിടിപ്പു കൂടുന്നു ഇനി ഡ്രൈവിംഗ് സാധ്യമല്ല ആക്‌സിഡന്റ് ഉറപ്പാണ് അതെ ഹൈ ബിപി തന്നെ കാറിന്റെ ഡാഷ് തുറന്നു തന്റെ preasure ഗുളികകൾ എടുത്തു കഴിച്ചു വണ്ടി പാർക് ചെയ്തു ഒരൽപ്പം വിശ്രമിച്ചു മനസ്സിൽ ഇപ്പോൾ നാദിയ ആണ് ഇതുപോലൊരു നാൾ പുറത്തുപോയി വന്നപ്പോ ആണ് ആ കയ്ച്ച തന്നെ വരവേറ്റത് ജീവനറ്റു മരവിച്ച ശരീരവുമായി അവൾ തായേ കിടക്കുന്ന കായ്ച്ച
പടച്ചോനെ അവൾക്കു ഒന്നും വരുത്തല്ലേ ആ പ്രാർത്ഥന മാത്രമാണ് മനസ്സിൽ ഇല്ല കാത്തിരിക്കാൻ സമയമില്ല അവൻ വണ്ടി വിട്ടിറങ്ങി അടുത്തുകണ്ട ഓട്ടോയിൽ കയറി പോകേണ്ട സ്ഥലം പറഞ്ഞു ഒന്നുമയങ്ങി ഡ്രൈവർ തട്ടി വിളിച്ചപ്പോൾ ആണ് ഉണരുന്നത് തന്റെവീടുതന്നെ കയിൽ തടഞ്ഞ