നാദിയ [അഹമ്മദ്]

Posted by

വേദനയ്ക്ക് ഒരല്പം ആശ്വാസം ലഭിച്ചുതുടങ്ങിയപ്പോൾ അവൻ പതുക്കെ കണ്ണുകൾ അടച്ചു അടച്ചങ്ങനെ കിടന്നു പതിയെ പതിയെ വീണ്ടും മയക്കത്തിലേക്ക് തെന്നിവീണ്
അന്നത്തെ ആ സംഭവത്തിനുശേഷം ഈ സ്വപ്നം അവനെ വേട്ടയാടാത്ത ഒരുദിവസം പോലുമില്ല അവന്റെ നാദിയ അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നവരെ പക്ഷെ ആ സമാദാനം അധികനാൾ നീണ്ടുനിൽകാതെ തന്നെ അവനെയും വിട്ടുപോയി അവളുടെ മരണത്തിലൂടെ അതിനു ശേഷം നാദിയയുടെ ഓർമകളും അവനെ വേട്ടയാടിത്തുടങ്ങി
*****—–ഉപ്പയുടെയും ഉമ്മയുടെയും മരണശേഷം ബാക്കിയായത് അവനും ഉപ്പയുടെ സമ്പാദ്യവും മാത്രമാണ് അപ്പുവേട്ടൻ അന്നുമുതൽ ഇന്നുവരെ അവനോടൊപ്പം ഉണ്ട് അവന്റെ മാനസിക ബലവും അദ്ദേഹം തന്നെ അന്നുമുതൽ ഇന്നുവരെ അവൻ ഒറ്റയ്ക്ക് തന്നെ സുഹൃത്‌ബന്ധങ്ങൾ അതികം വളർത്താതെ അവൻ കൊണ്ട്നടക്കാരാണ് പതിവ് കാരണം മറ്റൊന്നുമല്ല ഉമ്മയുടെ സ്നേഹം എന്നും അവനൊരു ദൗർലബ്യം ആണ് അതുകൊണ്ട് തന്നെ കൂട്ടുകാരോടൊപ്പം അടുപ്പങ്ങൾ കൂടിയാൽ അവരുടെ ഉമ്മയെക്കുറിച്ചുള്ള വാക്കുകൾ അവരുടെ ഉമ്മമാരെ നേരിട്ടുകാണേണ്ടുന്ന സാഹചര്യം ഒക്കെ അവനിൽ സങ്കടങ്ങളുടെ വേലിയേറ്റങ്ങൾ ഉണ്ടാക്കും അതിനാൽ തന്നെ അത്തരം സാഹചര്യം അവൻ പരമാവധി ഒഴിവാക്കിയാണ് അവന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് വ്യക്തിബന്ധങ്ങൾ കുറയ്ക്കാനായി അവൻ മുഴുവൻ സമയവും തന്റെ ബിസിനസിൽ ഏർപ്പെട്ടു ഉപ്പ മരികുമ്പോൾ ബാക്കിയാക്കിയതിന്റെ സ്ഥാനത്തു ഇപ്പോൾ 2000കോടിയിൽ അധികമാണ് ഹുസൈൻ ഗ്രൂപ്പിന്റെ ആസ്തി *****
അവൻ പതുക്കെ മയക്കത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു
ഇത്തവണയും ഓർമ്മകൾ അവനെ വിട്ടുകൊടുത്തില്ല അവന്റെ നാദിയയുടെ ഓർമ്മകൾ അവനെ തേടിവന്നു ആ ഓർമ്മകൾ അവനിൽ ഒരു പുഞ്ചിരി ഉണർത്തി
പാസിമുടിയാണ് അവൾക്കു അവന്റെ മുന്നിൽ മാത്രം അവൾ തട്ടത്തിനിടയിൽ നിന്നും മോചിപ്പിക്കുന്നവ അതിസുന്ദരിയൊന്നുമല്ലവൾ ഇരുനിറമാണ് അതവളെ പലപ്പോഴും സുന്ദരി ആകുന്നതായും തോന്നിയിട്ടുണ്ട് അവനു വട്ടമുഖവും നുണക്കുഴികളും അവളുടെ മാറ്റുണർത്തുന്നു അതിമിനുസ്സമുള്ളതാണ് അവളുടെ ശരീരം മറ്റൊന്നിനും അതിനോടുപമിക്കാൻ അവനു സാധിക്കില്ല അത്രയും മൃദുലമാണ് അവൾ എപ്പോഴും ഒരു ചിരി മുഖത്തണിഞ്ഞു എല്ലാ സങ്കടങ്ങളെയും മറന്നു സൗമ്യമായി നടന്നുനീങ്ങും
പെട്ടെന്ന് കാഴ്ചകൾ മാഞ്ഞു അവളുടെ തണുത്തുറഞ്ഞ ശരീരം അവന്റെ മുന്നിൽ വ്യക്തമായ നേരം അവൻ ഞെട്ടിയുണർന്നു
വീണ്ടും തലവേദന ശക്തമായി ഇനി മറ്റുവഴികളൊന്നുമില്ല ഒരു ദിവസം 4കൂടുതൽ preasure ടാബ്ലറ്റ് കഴിക്കാൻ പാടില്ല അതു വലിയ ദോഷങ്ങൾ ഉണ്ടാക്കും എന്നറിഞ്ഞിട്ടും അവൻ 2ടാബ്ലറ്റ് കൂടി കഴിച്ചു

Leave a Reply

Your email address will not be published. Required fields are marked *