കടിക്കാതെ നിന്നു അവൾ കണ്ണുപൂട്ടി വേദന സഹിക്കത്തക്കരീതിയിൽ കിടക്കുകയാണ് അവൻ അങ്ങനെ കുറച്ചുനേരം ഇരുന്നശേഷം അവളുടെ കവിളിൽ ഉമ്മവച്ചുകൊണ്ടു അവളുടെ കൈ വിട്ടു ചരിഞ്ഞു കിടന്നു ഫസ്ന കുറച്ചു നേരം അങ്ങനെ കിടന്നു പിന്നെ അവനോടു ഒട്ടികിടന്നു
എന്നെ എന്താ ക്കടിക്കാതെ അവൾ ഒരു കൊച്ചുകുഞ്ഞിനെ പോലെ ചോദിച്ചു
ആ ഇപ്പൊ ഒരു മൂഡില്ല
അതെന്ത
ദ പെണ്ണെ നിർത്തിയെ അന്റെ കുട്ടിക്കളി
ഹ്മ്മ് അവൾ തിരിഞ്ഞു കിടന്നു
അവൻ വീണ്ടു അവളെ അവനോടു ചേർത്ത് നീ എന്തിനാ പെണ്ണെ ഞാൻ ഇങ്ങനെ അടുത്തേക്ക് വരുമ്പോൾ നീ അകലുന്നത്
അവൾ മറുപടി ഒന്നും പറയാതെ അവനോടു ചേർന്നു കിടന്നു അങ്ങനെ സംസാരിച്ചുകിടന്നു അവർ എപ്പോയോ ഉറക്കത്തിലേക്കു വീണു
പിറ്റേന്ന് അവൾ നേരത്തെ എണീറ്റു അവൻ അപ്പോയെക്കും പള്ളിയിൽ പോയി കഴിഞ്ഞിരിരുന്നു അവൾ അടുക്കളയിൽ എത്തിയത് കണ്ട ഉമ്മവരെ ഞെട്ടിപോയി
അൽഹംദുലില്ലാഹ് അവർ ദൈവത്തിനു നന്ദി പറഞ്ഞു അന്നത്തെ ഭക്ഷണം ഉണ്ടാക്കുന്നതിൽ അവളും പങ്കുചേർന്നു പ്രാതൽ കഴിഞ്ഞു അവർ പോകാനായി ഇറങ്ങി ആ കുടുംബം സന്തോഷത്തോടെ അവരെ യാത്രയാക്കി
ഛെ രണ്ടുദിവസം കൂടി നിന്നിട്ടുപോയാൽ മതിയായിരുന്നു സാകിർ വണ്ടി ഓടിക്കുന്നതിനിടയിൽ പറഞ്ഞു
ഇപ്പൊത്തന്നെ കദീജ ഒക്കെ കളിയാക്കി തുടങ്ങി പെണ്ണുവീട്ടിൽ വന്നുകിടക്കുന്നു എന്നുപറഞ്ഞു
അതിനിപ്പോ എന്താ നിന്റെ വീട് എന്റേം കൂടി അല്ലെ
എന്നുകരുതി പെൺവീട്ടിൽ കിടക്കുന്നത് അത്ര നല്ല പരിപാടി ഒന്നുമല്ല
അതെ നിന്റെ വീടിന്റെ അടുത്ത ഞാൻ വണ്ടി പാർക്ക് ചെയ്ത ആ ഒഴിഞ്ഞ പറമ്പ് ഉണ്ടല്ലോ അത് നമുക്ക് വാങ്ങിയാലോ അതുകൊടുക്കാൻ ഉള്ളതാണെന്ന് അന്റെ ഉപ്പ പറഞ്ഞു
എന്തിനാ
നമുക്ക് അവിടെ ഒരു വീട് വെക്കാം ന്നാല്പിന്നെ നമുക്കും അവിടെത്തന്നെ താമസിക്കാലോ
അപ്പൊ ഇപ്പൊ ഉള്ള വീടോ അത് വിക്കോ
ഇല്ല അത് വിൽക്കാൻ പറ്റൂല നിക്ക് കുറച്ചു പേർസണൽ അട്ടച്ച്മെന്റ്റ് ഉള്ള വീടാണ് അത് വിൽക്കേണ്ട വൃത്തിയാക്കി വെക്കാം ഇടക്കൊക്കെ നിൽക്കുകയും ചെയ്യാം
അത് വിൽക്കാതെ ഇവിടെ ഒരു പുതിയ വീട് വെക്കാൻ ഞാൻ സമ്മതിക്കൂല
ഓക്കേ ഓക്കേ ഇനി ഇതിന്റെ പേരിൽ പ്രശ്നം വേണ്ട ഒക്കെ നമുക്ക് തീരുമാനിക്കാം
സംസാരിച്ചു വീടെത്തിയത് അവർ അറിഞ്ഞില്ല അവൻ കയ്യിൽ നിന്നും വീടിന്റെ താക്കോൽ അവൾക്കു നീട്ടി
ദാ ഇനിമുതൽ മാഡം ഇതുവച്ചാൽ മതി സാധാരണ അമ്മായിയമ്മയാണ് ഇതൊക്കെ തരിക ഇവിടിപ്പോ ഞാൻ മാത്രമല്ലേ ഉള്ള
അവൾ കീ വാങ്ങി വീടിന്റെ മുന്നിൽ അവളെ ഇറക്കി അവൻ വണ്ടി പോർച്ചിലേക്കു കയറ്റി നിർത്തി അവൻ വരുമ്പോയേക്കും അവൾ വീടുതുറന്നു അകത്തു കയറിയിരുന്നു