നാദിയ [അഹമ്മദ്]

Posted by

ഫസ്നയ്ക്കു സന്തോഷം അടക്കാൻ പറ്റിയില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവൾ ഉപ്പയെ കെട്ടിപിടിച്ചു കവിളിൽ ഉമ്മവെച്ചു
ഉമ്മ ഒന്നും നിക്കല്ല അന്റെ കെട്ടിയോൻ തന്നെ കൊടുത്താൽ മതി താ നിക്കുന്നു
അവൾ തിരിഞ്ഞപ്പോൾ റൂമിന്റെ വാതിലിനോട് ചാരി അവരെ നോക്കി ചിരിച്ചു നിൽക്കുകയാണ് സാകിർ ഫസ്ന ഓടിപോയി ആ കഴുത്തിൽ തൂങ്ങി പെട്ടെന്ന് ആയതും സാകിർ ഒട്ടും പ്രതീക്ഷിക്കാതെയും ആയതുകൊണ്ട് അവൻ മുന്നോട്ടു വെച്ചുപോയെങ്കിലും അവൻ ബാലൻസ് ചെയ്തു പരിസരം മറന്ന് ഫസ്ന അവന്റെ കവിളിൽ നല്ലൊരു ചുംബനം കൊടുത്തു അവൻ ഒന്ന് ഞട്ടി സ്വന്തം ഭാര്യ തനിക്കു ചുംബനം സമ്മാനിച്ചിരുന്നു അവന്റെ ശരീരത്തിൽ കൂടി എന്തോ ഒന്നു പാസ്സ് ചെയ്തു പോയി ഫസ്ന ചെയ്തുകഴിഞ്ഞാണ് ചുറ്റും നോക്കിയത് എല്ലാരേയും കണ്ടതോടെ നിറകണ്ണുനകളുമായി അവൾ മുറിയിലേക്ക് ഓടിപോയി
അയ്യേ ഇത്താത്തക്ക് കൊറവായി പെങ്ങള്മാര് കളിയാക്കി
ഒന്ന് മിണ്ടാതിരി കുട്ട്യോളെ ഉമ്മ അവരെ ശാസിച്ചു മോൻ അകത്തുപോയി നോക്കി ഓൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടാവും സാകിർ അകത്തേക്ക് പതുക്കെ നടന്നു അകത്തു തലയിണയിൽ മുഖ പൊതി കിടക്കുകയാണ് ഫസ്ന അവൾ നാണം കൊണ്ടു കിടക്കാണെന്നു കരുതിയാണ് അവൻ അടുത്തേക്ക് ചെന്നത് അടുത്തെത്തിയപ്പോൾ ആണ് അവൾ കരയുകയാണ് എന്ന് മനസ്സിലായത് അവൻ കട്ടിലിൽ പതുക്കെ ഇരുന്നു അവളുടെ നെറുകയിൽ തലോടി പതുക്കെ വിളിച്ചു
ഫസ്ന ടോ മതിയെടോ കരഞ്ഞത് എണീക്കു
അവൻ കുറച്ചു നേരം കൂടി അവിടെ ഇരുന്നു അവളുടെ നെറുകയിൽ പതുക്കെ തലോടി കൊണ്ടിരുന്നു അവളുടെ അടുത്തുനിന്നും പ്രതികരണം ഒന്നുമില്ലാത്തതുകൊണ്ട് പതുക്കെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവന്റെ പിന്നിൽ നിന്നും അവനെകെട്ടിപിടിച്ചു അവന്റെ പുറത്തുമുഗംപൊത്തി ഫസ്ന കരയാൻ തുടങ്ങി
ഫസ്ന ടോ കരയല്ലേ അവൻ കെട്ടഴിക്കുന്തോറും അവൾ കേട്ടു മുറിക്കിക്കൊണ്ടിരുന്നു
അവൻ കുറച്ചു തവണ അഴിക്കാൻ നോക്കിയിട്ട് നടക്കുന്നില്ല എന്നുകണ്ടപ്പോൾ കുറച്ചു നേരം അങ്ങനെ നിന്നിട്ടു പതിയെ ഒറ്റവലിക്ക് അവളെ അവന്റെ മുന്നിലേക്ക്‌ വലിച്ചിട്ടു അവളെ മാറോടു ചേർത്ത്
എടൊ താൻ ഇങ്ങനെ കരയല്ലേ നീ സന്തോഷിക്കാൻ വേണ്ടിയല്ലേ ഞാൻ ഇതൊക്കെ ചെയ്തെ എന്നിട്ട് ത്താൻ ഇങ്ങനെ ചെയ്‌താൽ പിന്നെ ഞാൻ ചെയ്തതിൽ എന്താ കാര്യം
അതുകേട്ടപ്പോൾ അവൾ മുഖം ഉയർത്തി കണ്ണുകൾ കൈകൊണ്ടു തുടച്ചു എന്നിട്ടു അവനെ നോക്കി ചിരിച്ചു
ഓഹ് സമാധാനം ആയ്യി പതിനാലാം രാവു ഉദിച്ചപോലുണ്ട് ഇപ്പൊ കാണാൻ ഇനി ഇപ്പൊ അവനെ മറന്നു എന്റെ പെണ്ണായി ജീവിക്കുമായിരിക്കും അല്ലെ
അതിനു അയാളെ ഓർത്തിട്ടു വേണ്ടെ ഇനി മറക്കാൻ ഞാൻ അയാളെ ന്റെ കല്യാണത്തിന് munne മറന്നതാണ്
എടി കാന്താരി നീ അപ്പോ ന്നെ ടെസ്റ്റ്‌ ചെയ്യുകയായിരുന്നു ല്ലേ ഇതൊക്കെ അറിഞ്ഞിരുന്നെകിൽ അന്നേ നിന്നെ ഞാൻ പീഡിപ്പിച്ചേനെ ഇതിപ്പോ നിന്റെ വീടായിപോയി നാളെ നമ്മുടെ വീട്ടിൽ പോട്ടെ ഇതിനൊക്കെ ഉള്ളത് അപ്പൊ തരാം
മം ഇങ്ങോട്ട് വാ ഞാൻ നല്ല പിച്ചു വച്ചുതരും
ആഹാ ന്നാ പിന്നെ അതുകയിചിട്ടുതന്നെ കാര്യം അവൻ അവളെ മാറോടു ചേർത്ത് ആ നെറുകയിൽ പതിയെ ചുണ്ടുകൾ അമർത്തി

Leave a Reply

Your email address will not be published. Required fields are marked *