നിക്ക് ഒന്നും കൊണ്ടന്നിട്ടില്ല എന്തൈ
കാണിക്കാൻ പറ്റൂലെകിൽ അത് പറഞ്ഞാൽ പോരെ വെറുതെ ജാഡ ഇടണോ സാകിർ ഹുസൈൻ ഇല്ലല്ലോ ഇത്ര ജാഡ പിന്നെ ഇങ്ങൾക്കെന്തിനാ ഈ ജാഡ
ഫസ്നയ്ക്കു അടിമുടി ദേഷ്യം വന്നു അവൾ മുറിയിലേക്ക് കയറിപ്പോയി കട്ടിലിൽ കിടക്കുന്ന സാക്കിറിനോട് കടുപ്പത്തിൽ തന്നെ ചോദിച്ചു
ഇങ്ങള് എനിക്ക് വല്ലതും കൊണ്ടവന്നിട്ടുണ്ടോ
എ സാകിർ ഞെട്ടിക്കൊണ്ട് ചോദിച്ചു
അല്ല എനിക്ക് എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ ണ്
താനല്ല ഒന്നും വേണ്ടെന്നു പറഞ്ഞത് ഇപ്ലോ എന്തുപറ്റി വേണ്ടെന്നു പറഞ്ഞ ആർക്കെങ്കിലും നമ്മള് എന്തെങ്കിലും കൊണ്ടുവരോ
കൊണ്ടന്നിട്ടില്ലേങ്കിൽ ഇല്ല എന്ന് പറഞ്ഞാൽ പോരെ വെറുതെ ഓരോടൊക്കെ കൊണ്ടൊന്നുണ് എന്തിനാ പറഞ്ഞെ ഓളൊക്കെ ന്നെ കാലിയാകാ
ഞാൻ അങ്ങനെ പറഞ്ഞിരുന്നോ സാകിർ ആലോചിക്കുന്നപോലെ ഇരുന്നു ആ പറഞ്ഞിരുന്നു അപ്പൊ കൊണ്ടുവന്നിട്ടുണ്ടായവും
അതുകേട്ടപ്പോ ഫസ്‌നയുടെ മുഖ ഒന്ന് വിടർന്നു
താൻ എന്തായാലും ആ പെട്ടി തുറക്ക്
ഫസ്ന അവൻ കാണിച്ചു കൊടുത്ത പെട്ടി പതുക്കെ തുറന്നു അതിൽ ഒരു ഡയറി ഉണ്ട് പിന്നെ അല്ലറചില്ലറ ഫയൽ ഉണ്ട് പിന്നെ ഒരു ഗിഫ്റ്റ് ബോക്സും ഉണ്ട് അവൾ അതെടുത്തു
ആ എന്റെ പുന്നാര പത്നി അതൊന്നു തുറന്നു നോക്കിക്കോളി
അവൾ അത് ആകാംഷയോടെ തുറന്നു ഉള്ളിൽ ഒരു ഐഫോണിന്റെ പെട്ടി കണ്ടു അവൾക്ക് സന്തോഷം അടക്കാൻ പറ്റിയില്ല അവൾ അതെടുത്തുനോക്കി അതെ 11പ്രൊ ആണ് ഏറ്റവും പുതുതായി ഇറങ്ങിയത് 1ലക്ഷം രൂപയിൽ അതികം വില ഉള്ളത്
താങ്ക്സ് അവൾ അവനെ നോക്കി പറഞ്ഞു
താങ്ക്സ് തന്റെ ഉപ്പാക്ക് പറഞ്ഞോ മൂപ്പർ ആണ് പറഞ്ഞത് അന്റെ ഐഫോൺ ശബ്ദതെ പറ്റി ഇനി പോയി അന്നേ കളിയാക്കിയോർക്കു കാണിച്ചു കൊടുക്ക്
ഫസ്ന പുറത്തേക്കു കുതിച്ചു കയ്യിൽ ഫോണിന്റെ പെട്ടിയുമായി
സാകിർ കട്ടിലിൽ ഇരുന്നു അതൊക്കെ നോക്കി ഇരുന്നു പുറത്തു ഫസ്‌നയുടെ ശബ്ദം ഉയർന്നു കേൾക്കുന്നു അവൾ പെങ്ങള്മാരെ കൊന്നു കുലവിളിക്കുകയാണ് എന്ന് തോന്നുന്നു അവളുടെ ശബ്ദം മാത്രമാണ് ഉയർന്നു കേൾക്കുന്നത്
അവനെ മറന്നോ എന്തോ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചയായി വലിയ മാറ്റം ഒന്നും തോന്നുന്നില്ല ഐഫോൺ എങ്കിലും കണ്ടിട്ട് മനസ്സ് മാറിയാ മതിയായിരുന്നു ഇനിയിപ്പോ അൽപ്പം ബലം പ്രയോഗിക്കണമെങ്കിൽ അവൾ ഒച്ചവെച്ചാൽ ഫുൾ സീൻ ആവു അവൻ ആത്മഗതം മനസ്സിൽ പറഞ്ഞു
കുറച്ചു കഴിഞ്ഞപ്പോൾ ഫസ്ന മുറിയിലേക്ക് കടന്നുവന്നു ഭയങ്കര സന്തോഷത്തിൽ കയറിവന്ന അവൾ പെട്ടെന്ന് സൈലന്റ് ആയി അവൾ ഒന്നും മിണ്ടാതെ കട്ടിലിന്റെ ഒരു സൈഡിൽ അവനു നേരെ എതിർവശത്തേക്കു നോക്കി കിടന്നു
അപ്പൊ തീരുമാനത്തിൽ മാറ്റമൊന്നുമില്ല അവൻ ആരോടെന്നില്ലാതെ പറഞ്ഞു
ഒരാഴ്ച അല്ലെ ആയിട്ടുള്ളു സമയം ഇനിയു ഉണ്ട് അവൾ കിടന്നുകൊണ്ട്തന്നെ പറഞ്ഞു
കോപ്പ് അവൻ കപടദേഷ്യത്തിലും നിരാശ ചേർത്തും പറഞ്ഞു കേറികിടന്നു
ഫസ്ന പുതപ്പിനുള്ളിൽ ഊറിച്ചിരിച്ചു പാവം അവൾ മനസ്സിൽ ഓർത്തു
പിറ്റേന്ന് പെങ്ങൻമ്മാർ വിളിച്ചപ്പോൾ ആണ് ഫസ്ന കണ്ണുതുറക്കുന്നതു എന്താടി രണ്ടിനും മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല അവൾ പിന്നേം പുതപ്പിനുള്ളിൽ കയറി അപ്പോഴാണ് ഇന്നലെ സാകിർ അടുത്ത് ഉള്ള കാര്യം ഓർമ്മ വന്നത് അവൾ പുതപ്പുമാറ്റി നോക്കി ഇല്ല കട്ടിലിൽ ഇല്ല പിന്നെ ബാത്റൂമിലേക്കു നോക്കി അവിടെയും ഇല്ല
കെട്ട്യോനെ ആണെകിൽ സുബഹി നിസ്കരിക്കാൻ പോയി ജോഗിങ് ഒക്കെ കഴിഞ്ഞു വന്നു കുളിച്ചു ഇപ്പൊ മുന്നിൽ ഉപ്പയോട് സംസാരിച്ചു ഇരിക്കുന്നുണ്ട് ഉപ്പയുടെ കൂടെ കടയിൽ പോകണം എന്ന് പറഞ്ഞിരിക്കുകയാണ്