ഓഹ് ന്റെ പൊന്നാര ഉമ്മ അറിയാണ്ട് പറ്റിയതല്ല
ന്നാലും മോൻ പാവം എത്ര നേരായി വന്നിട്ടു എന്തെങ്കിലും വേണോന്നു ചോദിച്ചപ്പോ ഒന്നും വേണ്ടാന്നു പറഞ്ഞു നിന്നോട് പറയുന്നപോലെ എന്നോട് പറയാൻ പറ്റോ എന്നുകരുതിയാവ് എന്തായാലും നീ വേഗം പോയി കുളിച്ചു വാ ന്നട്ട് മോനു എന്തെങ്കിലും കൊടുക്ക്
ഒഹ്ഹ്ഹ് മരുമോൻ ഇപ്പൊ മോൻ ആയോ തേനും പാലും ഒഴുക്കോ
അതേടി ഇത്രേം കാലം പോറ്റിയാ നീ പോലും അവൻ വിളിക്കുന്നപോലെ ഉമ്മ എന്ന് വിളിച്ചിട്ടില്ല ന്റെ മരുമോൻ അല്ല മൂത്തമോൻ തന്നെയാ
ഓഹ് ഇങ്ങളോദ് തർക്കിക്കാൻ ഞാൻ ഇല്ല എനിക്ക് ഒന്നു കുളിക്കണം എന്നുപറഞ്ഞ് ഫസ്ന ഉള്ളിലേക്ക് കയറി പോയി
സാകിർ ഹാളിൽ ഇല്ല അപ്പൊ തന്റെ മുറിയിൽ തന്നെ കാണും എന്നുറപ്പിച്ചു അവൾ പതിയെ തുറന്നു കിടക്കുന്ന തന്റെ മുറിയിലേക്ക് തല ഇട്ടുനോക്കി ഇല്ല കട്ടിലിൽ ഇല്ല അവൾ ഒറ്റനോട്ടത്തിൽ മുറി ഒന്ന് കണ്ണോടിച്ചു ബാത്‌റൂമിൽ ഇല്ല ലൈറ്റ് ഓഫ് ആണ് പിന്നെ എവിടെ പോയി
ഇത്താത്ത എന്നുള്ള വിളികേട്ടപ്പോ അവളോണ് ഞെട്ടി തിരിഞ്ഞു തന്റെ ഇരട്ട സഹോദരിമാരാണ് നേഹല നസീഹ രണ്ടുപേരും നല്ല പുത്തൻ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട് ഞമ്മളെ ഡ്രസ്സ് എങ്ങനുണ്ട് ഇത്താത്ത ഇക്കാക്ക കൊണ്ട് വന്നതാണ് അവർ അതിട്ടോന്നു തിരിഞ്ഞു കാണിച്ചു
കൊള്ളാം അവൾ ഒറ്റവാക്കിൽ മറുപടി ഒതുക്കി
ഉപ്പക്കും ഉമ്മക്കും ഒക്കെ കൊണ്ടന്നുക്കുന്നു ഇത്താത്താന്റെ മാത്രം ഞമ്മക്ക് കാണീച്ചീല അത് സർപ്രൈസ് ആന്ന്നാണ് പറഞ്ഞത്
നല്ല സർപ്രൈസ് ആണ് അവൾ ഓർത്തു തന്നെ വിളിച്ചപ്പോ എന്താ വേണ്ടത് എന്ന് ചോദിച്ചിരുന്നു പക്ഷെ ജാഡ ഇട്ടു അന്നു ഒന്നും വേണ്ടെന്നു പറഞ്ഞു ഇനിയിപ്പോ ഒന്നും കൊണ്ടുവന്നിട്ടില്ല എന്നുറപ്പാണ് കൊണ്ടുവന്നിട്ടുണ്ട് എങ്കിൽ ഇവരെ കാണിച്ചേനെ ഛെ അങ്ങനെ പറഞ്ഞത് അബദ്ധം ആയിപോയി ഇതിപ്പോ തനിക്കു ഒന്നും കൊണ്ടുവന്നിട്ടില്ല എന്ന് രണ്ടിനോടും എങ്ങനെ പറയും കളിയാക്കി കൊല്ലും രണ്ടും അവൾ മനസ്സിൽ ഓർത്തു
ഇതിക്കെ കൊണ്ടുവന്നിട്ടു അന്റെ ഒക്കെ ഇക്കാക്ക എവിടെ
ഞമ്മളെ ഇക്കാക്കെ ഇങ്ങളെ കെട്ട്യോൻ അല്ലെ ആ ഹമീദുപ്പന്റെ(ഖദീജയുടെ ഉപ്പ )വീട്ടിൽ കപ്പ പരിക്കുന്നുണ്ട് അത് കാണാൻ ഉപ്പാന്റെ കൂടെ പോയിട്ടുണ്ട്
പടച്ചോനെ അവൾ മനസ്സിൽ ഓർത്തു അയാൾ അവിടെപോയി വല്ല വിവരക്കേടും കാണിച്ചാൽ തന്റെ കാര്യത്തിൽ ഇന്നുതന്നെ ഒരു തീരുമാനം ആവും കദീജ കളിയാക്കി കൊല്ലും അവൾ ഒറ്റ ഓട്ടത്തിന് കദീജയുടേ വീടിന്റെ പിന്നിൽ എത്തി അവർക്കു ഒരൽപ്പം സ്ഥലം ഒക്കെ ഉണ്ട് അവിടെ കപ്പ നട്ടിരുന്നു ഇന്നതിന്റെ വിളവെടുപ്പ് ആണ് അയൽവാസികൾ മുഴുവൻ ഉണ്ട് അതിനു നടുവിൽ കണ്ട കായ്ച്ച അവളെ നടുക്ക അവൾ അങ്ങനെ നിന്നു കയ്യിൽ കപ്പയുടെ തണ്ടുമായി നിൽക്കുകയാണ് സാകിർ അവൻ കപ്പ തണ്ടിൽ നിന്നും വെട്ടുകത്തി ഉപയോഗിച്ച് വെട്ടി വേർപെടുത്തി എടുക്കുന്നു ഹകീം ഒരുന്നും പിഴുതെടുത് അവനു കൊടുക്കുന്നു അവൻ വെട്ടി കോട്ടയിൽ നിറക്കുന്നു ഫസ്നയ്ക്കു മാത്രമല്ല അവിടെ കൂടിയിട്ടുള്ള എല്ലാവർക്കും അതൊരു അത്ഭുതമായി സാകിർ ആരുമായും ബന്ധം ഉണ്ടാകില്ലെന്നും പെട്ടെന്ന് തന്നെ വിവാഹമോചനം നടക്കുമെന്നും അവരെല്ലാം കരുതിയിരുന്നു കാരണം സാകിർ പണം കൊണ്ടും പ്രതാപം കൊണ്ട് അവരിൽ നിന്നൊക്കെ വളരെ വലുതാണ് അതൊക്കെ മാറിയ സന്തോഷത്തിൽ ആണ് ഹകീം സാക്കിറിനോടൊപ്പം നിൽക്കുന്നത് അങ്ങനെ അവർക്കെല്ലാം സാകിർ എളിമയുടെ പ്രതീകമായി അന്നു കപ്പ കഴുകാനും തൊലികളഞ്ഞു വേവിക്കാനും സാകിർ ഉമ്മയെയും സഹായിച്ചു അവർക്കും അത് സന്തോഷമായി
അന്നു അത്തായം കഴിഞ്ഞു സാകിർ മുറിയിൽ കയറി മുറിയിലേക്ക് പോകുന്ന അവളെ തടഞ്ഞു പെങ്ങമ്മാർ ചോദിച്ചു
ഇങ്ങൾക്ക് കെട്ട്യോൻ എന്തു ഗിഫ്റ്റ് ആണ് കൊണ്ടാന്നത്