പെങ്ങള്മാരൊക്കെ ഫസ്‌നയെ കളിയാക്കി ചിരിച്ചു കെട്ടിയോന്റെ തീറ്റ കണ്ടു ഫസ്നയ്ക്കു ആണെകിൽ അതൊക്കെ വലിയ നാണക്കേടും തോന്നി
വൈകുന്നേരം സാകിർ ചായ കുടിച്ചത് തന്നെ അടുക്കളയിൽ സിമെന്റ് സ്ലാബിൽ ഇരുന്നാണ് കദീജ കയറിവരുമ്പോൾ കാണുന്നത് സിമെന്റ് സ്ലാബിൽ ചമ്രംപടിഞ്ഞു ഇരുന്നു പലഹാരങ്ങൾ ഒക്കെ അടിച്ചുമാറുന്ന സാക്കിറിനെ ആണ് അയ്യേ അവളുടെ വായിൽ നിന്നും അറിയാതെ വന്നുപോയി അല്ലെങ്കിലും ഇങ്ങനെ ഉള്ളോരൊക്കെ ഭയങ്കര ഡീസന്റ് ആണെന്നാണ്അവരുടെ വിചാരം അതങ്ങ് മാറിക്കിട്ടി
പെട്ടെന്നാണ് അവളുടെ കൈപിടിച്ച് ആരോ വലിച്ചുകൊണ്ടുപോയതു നോക്കുമ്പോൾ ഫസ്‌നയാണ്
എടി നിന്റെ കേട്യോൻ ശെരിക്കും സാകിർ ഹുസൈൻ തന്നെ ആണോ എന്നാതീറ്റയാ തിന്നുന്നെ നാണമില്ലാത്തവൻ ഭാര്യവീടാണെന്നുപോലും ബോധമില്ലാതെ അയ്യേ
അതൊക്കെ വിടെടി എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് എന്തായാലും പുള്ളി ഇന്നുപോവും എന്നിട്ട് നമുക്ക് വിശദമായി സംസാരിക്കാം അവരൊരു തീരുമാനത്തിൽ എത്തി
വൈകിട്ട് സാകിർ പോകാൻ ഇറങ്ങി എല്ലാരും വീട്ടുപടിക്കൽ യാത്രയാകാനായി വന്നു ഫസ്‌നയും ഖദീജയും ഉൾപ്പടെ സാകിർ ഹകീമിനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു ഉമ്മയോട് ഭക്ഷണം നന്നയെന്നു പറഞ്ഞു പെൺകരോടും കദീജയോടും യാത്രപറഞ്ഞു ഇറങ്ങി സാകിർ തന്നെയാണ് കാർ ഓടിക്കുന്നത് ഇതിപ്പോ ഒരാഴ്ചത്തെ യാത്ര അല്ലെ ഉള്ളു അവൻ വണ്ടി എയർപോർട്ടിൽ പാർക്ക് ചെയ്യും വരുമ്പോൾ എടുത്തുവരും കാലങ്ങളായി ഇതാണ് പതിവ്
കണക്ഷൻ ഫ്ലൈറ്റ് ആയതുകൊണ്ട് മൊത്തം 15മണിക്കൂർ എടുത്താണ് സാകിർ ലണ്ടനിൽ എത്തിയത് എത്തിയ വിവരം അപ്പോൾ തന്നെ അവൻ ഫസ്‌നയെ വിളിച്ചു അറിയിച്ചു അവൾ പ്രത്യേകിച്ച് ഒന്നും തിരിച്ചു പറഞ്ഞില്ല പറയുന്നതിനൊക്കെ ഓക്കേ പറഞ്ഞു ഫോൺ വെച്ച്
പിറ്റേന്ന് കാലത്തു വാട്സ്ആപ്പ് മെസ്സേജ് കണ്ടുകൊണ്ടാണ് അവൾ എഴുന്നേൽക്കുന്നത് നോക്കുമ്പോൾ സാകിർ ആണ് സലാം പറഞ്ഞിട്ടുള്ള മെസ്സേജ് ആണ് അവൾ സലാം മടക്കി പിന്നെ ഗുഡ് മോർണിംഗ് ഗുഡ് നൈറ്റ് അങ്ങനെ വരുന്ന കൂട്ടത്തിൽ സുഖമാണോ എന്നൊരു ചോദ്യം ഉണ്ടാവും അവൾ തിരിച്ചു വിഷ് ചെയ്യും സുഖം എന്നും പറയും മറ്റൊന്നുമില്ല പിറ്റേന്ന് ഇതുതന്നെ ആവർത്തിച്ചപ്പോൾ അതിന്റെ പിറ്റേന്ന് അവൾ ഒരു റീപ്ലേയും കൊടുത്തില്ല പക്ഷെ അന്നും മെസ്സേജ് വന്നുകൊണ്ടിരിക്കുന്നു നാലാം ദിവസവും മെസ്സേജ് വന്നു അതിനും റിപ്ലൈ ഇല്ലാതായപ്പോ പിന്നെ മെസ്സേജുകൾ ഒന്നുമില്ലാതെ 5ആം ദിവസം കടന്നുപോയി അതിന്റെ പിറ്റേന്ന് ഒരു ഞായറാഴ്ച ആയിരുന്നു അവളുടെ കൂടെ പഠിച്ച ഒരു കുട്ടിയുടെ കല്യാണത്തിന് കദീജയോടൊപ്പം പോയതായിരുന്നു അവൾ പഴയ സുഹൃത്തുക്കളെ ഒക്കെ കണ്ടു തിരിച്ചു വന്നപ്പോൾ സമയം ഒരുപാട് വൈകി 4മണിയോടെ ആണ് അവൾ വീട്ടിൽ കയറുന്നത് ഉമ്മ അവളെയും നോക്കി കോലായിൽ തന്നെ നിൽക്കുന്നുണ്ട്
എന്താ മോളെ രാവിലെ 10.30മണിക്ക് പോയതല്ലേ നീ ഇവിടന്നു പഴയ ഫ്രണ്ട്സിനെ ഒക്കെ കണ്ടപ്പോ സംസാരിച്ചു നിന്നല്ലേ മോൻ 11മണിക്ക് വന്നതാ നീ കല്യാണത്തിന് പോയെന്നു പറഞ്ഞപ്പോൾ വിളിക്കണ്ട എന്ന് പറഞ്ഞു കുറച്ചുമുന്നേ ഖദീജയുടെ ഫോണിൽ വിളിച്ചു നോക്കിയപ്പോ അത് ഓഫ് ആണ് (ഫസ്‌നയുടെ കയിൽ ഫോൺ ഇല്ല മുൻപൊരിക്കൽ ഉപ്പ ഫോൺ വാങ്ങി കൊടുത്തപ്പോൾ ഐഫോൺ വേണമെന്നുപറഞ്ഞു വാശിപിടിച്ചു ഉള്ള ഫോൺ കൂടി തല്ലിപൊട്ടിച്ചു അതിനുശേഷം മറ്റൊരു ഫോണും ഉപയോഗിച്ചൊട്ടില്)എല്ലാർക്കും സർപ്രൈസ് ആയിക്കോട്ടെ എന്നുകരുതി ആണ് പറയാതെ വന്നതെന്ന് പറഞ്ഞു അങ്ങനെ നിന്നെയും കാത്തിരിക്കായിരുന്നു ഞാനും ഇവിടെ അന്റെ ഒടുക്കത്തെ വാശിക്ക് ഉള്ള ഫോണും നശിപോയിച്ചല്ലോ
അവൾ പതുക്കെ പുറത്തേക്കു നോക്കി ഇല്ല കാർ ഇല്ല പിന്നെ നോക്കിയപ്പോ ആണ് കാണുന്നത് അവരുടെ വീടിനോടു ചേർന്നൊരു കാലി പറമ്പുണ്ട് അവിടെ കേറ്റി ഇട്ടേക്കുന്നതു കണ്ടു അവരുടെ വീടിന്റെ മുറ്റത്തെ കാർ പാർക്ക് ചെയ്യാൻ ഉള്ള സൗകര്യം ഇല്ല കുറച്ചു മുറ്റമുള്ളതു പുറകിൽ ആണ്