എന്തിനാ മോനെ ഇതൊക്കെ വാങ്ങിയത് വെറുതെ പൈസ കളയാൻ അണക്കെങ്കിയിലും ഒന്നു പറഞ്ഞൂടെയാണോ ഫസ്ന ഉമ്മ ചോദ്യം ഫസ്നയ്ക്കു കൈമാറി
അവൾ കൊറേ പറഞ്ഞു പിന്നെ ഞാൻ ആണ് നിർബന്ധം പിടിച്ചത് എനിക്ക് ഇതൊക്കെ വാങ്ങി കൊടുക്കാൻ വേറെ ആരാ കയ്യിലുള്ള പൈസക്ക് അർത്ഥ വരുന്നത് തന്നെ ഇപ്പോയാണ്
ഫസ്ന ആലോചിച്ചു ഇയാൾ ഇതൊക്കെ മനസ്സിൽ നിന്നും പറയുകയാണോ ഇനി അഭിനയിക്കുകയാണോ മുഖം കണ്ടിട്ട് മനസ്സിൽ തട്ടി പറയുന്നപോലെ ഉണ്ട് ആ ഇനി ഇപ്പൊ എന്തായാലും കദീജയോട് ചോദിച്ചു ഒരു തീരുമാനം എടുക്കാം അവളെകാണ്ട് നടന്നതൊക്കെ പറഞ്ഞു ഒരു തീരുമാനം എടുക്കാൻ വേണ്ടിയാണ് ഇപ്പൊ വരാൻ തന്നെ തോന്നിയത്
മോനു ഇന്നു പോണം എന്നുപറഞ്ഞു റസീല ചോദിച്ചു
ആ ഉമ്മ രാത്രി 11മണിക്കാണ് ഫ്ലൈറ്റ് ഇവിടന്നു ഒരു 7മണിക്ക് ഇറങ്ങിയാൽ മതിയാവും അത്രയും നേരം ഇങ്ങളെക്കൂടെ ഇരിക്കലോ എന്നുകരുതി ആണ് രാവിലെ തന്നെ വന്നത്
ന്നാലും വരുമ്പോൾ ഇങ്ങൾക്കൊന്നു വിളിച്ചു പറയായിരുന്നു ഹകീം പറഞ്ഞു
അതിന്റെ ആവശ്യം ഒന്നും ഇല്ലല്ലോ ഉപ്പ നമ്മുടെ വീട്ടിലേക് വരാൻ ഇപ്പൊ വിളിച്ചു പറയേണ്ട ആവശ്യം ഇല്ലല്ലോ
അതല്ല മോനെ നിങ്ങൾ ആദ്യായിട്ട് വരുന്നതല്ലേ അപ്പൊ നമ്മുടെ സന്തോഷത്തിനു വേണ്ടി എങ്കിലും എന്തെങ്കിലും ഒരുക്കണ്ടേ
അതിനൊക്കെ ഇനി സമയം ഉണ്ട് ഉപ്പ ഇന്നു ഞാൻ പോയി അടുത്ത വ്യാഴാച്ച തിരിച്ചു വരും പിന്നെ ഒരു 4ദിവസം ഞാൻ ഇവിടെ ഉണ്ടാക്കും അപ്പൊ നിങ്ങളെല്ലാരും ആവിശ്യത്തിന് സൽകരിച്ചോളി
അതിനെന്താ മോൻ എത്ര ദിവസം നിന്നാലും ഞങ്ങൾക്ക് സന്തോഷമേ ഉള്ള ന്നാ ഞാൻ ഒന്ന് കടയിൽ പോയി വരാം മോൻ ഒന്ന് കിടന്നോ രാത്രി പോകാൻ ഉള്ളതല്ലേ
ഹകീം ഇറങ്ങാൻ പോയി ജംഗ്ഷനിൽ ഒരു പലചരക്കുകട നടത്തുകയാണ് ഹകീം പിന്നെ സാകിർ വന്നതുകൊണ്ട് കറിക്കുവല്ലതും വാങ്ങണം അതിനുംകൂടി വേണ്ടിയാണ് ഇപ്പൊ പോകുന്നത്
ഞാനും വരാം ഉപ്പ എനിക്കും കടയൊക്കെ കാണാല്ലോ സാകിറും കൂടെ ഇറങ്ങി
മോൻ ഇവിടെ നിന്നൊളി ന്നട്ട് കുറച്ചു കിടന്നു എണീറ്റോളി രാത്രി പോകാൻ ഉള്ളതാണ് ഉമ്മ പറഞ്ഞു
അതുകേട്ടപ്പോ സാകിർ ഒന്നുനിന്നും എന്തായാലും ഉമ്മ പറഞ്ഞത് കൊണ്ടു അവിടെത്തന്നെ നിന്നു ഇനി വന്ന അന്നുതന്നെ അനുസരിച്ചില്ല എന്ന് വേണ്ട അവൻ മനസിൽ കരുതി ഇനി ഇപ്പൊ അനുസരിച്ചില്ലെങ്കിൽ പിന്നെ അത് പണത്തിന്റെ അഹങ്കാരം ആയിമാറും വെറുതെ എന്തിനാ ഓരോരോ വയ്യാവേലി പിടിച്ചു വലിക്കുന്നത് പിന്നെ അവൻ നേരെപോയൊന്നു കിടന്നു നല്ലൊരുക്കം പാസാക്കി അവന്റെ ഉറക്കം ആ വീട്ടിലെ എല്ലാർക്കും അത്ഭുതമായി അത്രയും വിശാലമായ മുറിയിൽ കിടന്നു ശീലിച്ച അവൻ ഇവിടെങ്ങനെ കിടന്നുറങ്ങുന്നു എന്നത് അവിടെ വലിയ ചർച്ചക്കിടയായി
അല്ലെകിലും ഉറങ്ങി കഴിഞ്ഞാൽ രാജകൊട്ടാരത്തിൽ കിടന്നാലും നടുറോട്ടിൽ കിടന്നാലും ഒരുപോലെയാണ്
അങ്ങനെ ഉറക്കമുണർന്നപ്പോ നല്ല അസ്സൽ ഉച്ചഭക്ഷണം റെഡിയാണ് പുതിയ മരുമകൻ അതുപോലെ തന്നെ പണക്കാരൻ അവരുടെ കഴിവിന്റെ പരമാവധി അവർ ഒരുക്കി അവനാണെകിലോ അവന്റെ നിലയും വിലയും ഓർക്കാതെ വലിച്ചുവാരി തിന്നുകയും ചെയ്തു മണ്ടൻ